വൈശാഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaisakhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വൈശാഖി
Birthplace of Khalsa.jpg
ഖൽസ സ്ഥാപിച്ച അനന്തപുർ
ഇതര നാമംബൈശാഖി, വശാഖി, ഖൽസ സിറജ്‌ന ദിവസ്‌
തരംപഞ്ചാബി ഉത്സവം

വശാഖി, ബൈശാഖി എന്നപേരുകളിലെല്ലാം അറിയപ്പെടുന്ന പഞ്ചാബ് മേഖലയിലെ ഒരു കാർഷിക ഉത്സവമാണ് വൈശാഖി. സിഖുകാർക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. പഞ്ചാബ് സോളാർ കലണ്ടറിലെ ഒന്നാമത്തെ മാസമായ വൈശാഖ് മാസത്തെ ആദ്യ ദിവസമാണ് ആഘോഷം നടക്കുന്നത്.

സവിശേഷത[തിരുത്തുക]

സിക്ക് കൂട്ടായ്മ 1699-ൽ സംഘടിതമായ ഒരു മത വിഭാഗമായി മാറിയത് ഇതേ ദിവസമാണ് [1]. പഞ്ചാബിൽ വിളവെടുപ്പ് നടക്കുന്നത് വൈശാഖി ദിവസമാണ്. ഗുരു ഗോബിന്ദ് സിംഗ് അനന്തപുർ പട്ടണത്തിൽ ഖൽസ സ്ഥാപിച്ചതും സിക്കുകാർക്ക് ഒരു ദേശീയ സങ്കൽപ്പം ഉണ്ടായതും ജീവിത ക്രമം ആവിഷ്‌കരിച്ചതും ഇതേ ദിവസമായിരുന്നു. ഗുരു ഗോബിന്ദ് സിംഗ് അമൃത് എന്ന് പേരിട്ട മധുര പാനീയം നൽകിയാണ് സിക്കുകാരെ ഖൽസാ പന്തൽ അഥവാ സായുധ സന്യാസി സംഘമാക്കി മാറ്റിയത്. ഇപ്പോൾ പാകിസ്താനിലുള്ള ഹസ്സനാബാദ് നഗരത്തിലാണ് സിക്കിസം ഉടലെടുത്തത്.[2] അതുകൊണ്ട് വൈശാഖി ദിവസം ലോകത്തെമ്പാടുമുള്ള സിക്ക് മതക്കാർ ഇവിടേക്ക് തീർത്ഥാടനം നടത്താറുണ്ട്. സാധാരണ ഗതിയിൽ ഏപ്രിൽ 11 മുതൽ 13[3] വരെയാണ് തീർത്ഥാടന കാലം. വൈശാഖി ദിവസം എല്ലാ സിക്കുകാരും സിക്ക് ഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദർശനങ്ങളും നടത്തുന്നു.

അവലംബം[തിരുത്തുക]

  1. I. J. Singh. Sikhs Today: Ideas & Opinions
  2. http://www.calendarlabs.com/sikh-calendar
  3. Journal of the Asiatic Society of Bengal, Volume 3 (1869) Asiatic Society [1]
"https://ml.wikipedia.org/w/index.php?title=വൈശാഖി&oldid=3151040" എന്ന താളിൽനിന്ന് ശേഖരിച്ചത്