Jump to content

വി.കെ.കെ. ഹരിഹരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V.K.K. Hariharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി.കെ.കെ. ഹരിഹരൻ
വി.കെ.കെ. ഹരിഹരൻ മിഴാവിൽ
തൊഴിൽമിഴാവ് വാദകൻ
ജീവിതപങ്കാളി(കൾ)ഉഷാ നങ്ങ്യാർ

മിഴാവ് കലാകാരനാണ് വി.കെ.കെ. ഹരിഹരൻ(ജനനം : 1965). 2014 ൽ കൂടിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

കേരള കലാമണ്ഡലത്തിൽ പഠിച്ചു. പി.കെ. നാരായണൻ നമ്പ്യാരായിരുന്നു ഗുരു. ഇരിഞ്ഞാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിലെ അദ്ധ്യാപകനാണ്. ഗുരു അമ്മന്നൂർ മാധവ ചാക്യാർക്ക് ദീർഘകാലം മിഴാവ് വായിച്ചു. ജയചന്ദ്രൻ പാലാഴി, വീണാപാണി ചൗള തുടങ്ങിയവരുടെ ആധുനിക നൃത്തരീതികൾക്കൊപ്പവും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കൂടിയാട്ടം കലാകാരിയായ ഉഷാ നങ്ങ്യാരാണ് ഭാര്യ. മകൾ ആതിര.

ഹരിഹരനും ഉഷാ നങ്ങ്യാരും വേദിയിൽ, മുംബൈ,2016

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം

[തിരുത്തുക]
  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വി.കെ.കെ._ഹരിഹരൻ&oldid=4021856" എന്ന താളിൽനിന്ന് ശേഖരിച്ചത്