വീണാപാണി ചൗള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയയായ നാടക പ്രവർത്തകയും സംവിധായികയുമാണ് വീണാപാണി ചൗള (ജനനം : 1947). കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്ദര ബിരുദം നേടി. പാരമ്പര്യ ഗുരുക്കന്മാരിൽ നിന്ന് ക്ലാസിക്കൽ കലാ രൂപങ്ങളിൽ പരിശീലനം നേടി. ഗുരി കൃഷ്ണ ചന്ദ്ര നായിക്കിന്റെ പക്കൽ നിന്ന് ചാഹു നൃത്തവും ദാഗർ സഹോദരങ്ങളുടെ പക്കൽ നിന്ന് ദ്രുപദ് സംഗീതവും ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ പക്കൽ നിന്ന് കൂടിയാട്ടവും അഭ്യസിച്ചു. ലണ്ടനിലെ റോയൽ ഷേക്സ്പിയർ കമ്പനിയിലെ പാറ്റ്സി റോഡൻബെർഗിന്റെ പക്കൽ ശബ്ദപരിശീലനവും നേടി. 1981 ൽ മുംബൈയിൽ ആദി പരാശക്തി നാടക കമ്പനി ആരംഭിച്ചു. നസ്രുദീൻ ഷാ, അമോൽ പലേക്കർ, നീനാ ഗുപ്ത തുടങ്ങിയ പ്രശസ്തരോടൊപ്പം നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. [1]

നാടകങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://sangeetnatak.gov.in/SNA_Fellows&Awardees_2010/Shrimati-Veenapani-Chawla.htm
"https://ml.wikipedia.org/w/index.php?title=വീണാപാണി_ചൗള&oldid=1928539" എന്ന താളിൽനിന്ന് ശേഖരിച്ചത്