സാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tsar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാനായ പീറ്റർ എന്നറിയപ്പെടുന്ന റഷ്യൻ ചക്രവർത്തി സാർ പീറ്റർ ഒന്നാമൻ

യൂറോപ്യൻ,സ്ലാവിക് എകാധിപതികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് സാർ (Tsar-ц︢рь, or цар, цaрь; Czar അല്ലെങ്കിൽ Tzar എന്ന് ലാറ്റിൻ ഇതര ഭാഷകളിൽ ) ചക്രവർത്തി എന്ന് അർത്ഥം ഉള്ള കൈസർ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ നിർമ്മിക്കപ്പെട്ട ബൈബിൾ പരിഭാഷകളിൽ സാർ എന്നതിന് രാജാവ് എന്ന് അർത്ഥം കല്പിച്ചിരിക്കുന്നു.[1] [2]

താഴെ പറയുന്ന സാമ്രാജ്യങ്ങളിലെ ചക്രവർത്തിമാർ സാർ എന്ന പേരിൽ അറിയപ്പെട്ടു.

സാർ എന്ന പേരിൽ ആദ്യം അറിയപ്പെട്ട ചക്രവർത്തി ഒന്നാം ബൾഗേറിയൻ സാമ്രാജ്യത്തിലെ സൈമൺ ഒന്നാമൻ ആയിരുന്നു.[3]ബൾഗേറിയയിൽ 1937ൽ ജനിച്ച സാർ സൈമൺ രണ്ടാമൻ ആണ് സാർ എന്ന ബഹുമതി അവസാനമായി ഉപയോഗിച്ചതും ഇന്നും ജീവിച്ചിരിക്കുന്നതും ആയ വ്യക്തി.

സ്ലാവിക് ഭാഷകളിൽ[തിരുത്തുക]

സാർ ബഹുമതി അവസാനമായി ഉപയോഗിച്ച സൈമൺ രണ്ടാമൻ

ചക്രവർത്തി എന്ന് അർത്ഥം ഉള്ള കൈസർ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്.[4] സ്ലാവിക് ഭാഷകളിൽ സാർ എന്ന പദം ബൈസാന്റിയൻ സാമ്രാജ്യം,റോമാ സാമ്രാജ്യം എന്നിവിടങ്ങളിലെ ചക്രവർത്തിമാരെയും ബൈബിളിലെയും മറ്റു പുരാതന രാജാക്കന്മാരെയും പരമാര്ശിക്കാൻ ഉപയോഗിക്കുന്നു. king എന്ന വാക്ക് (Russian korol' , Bulgarian kral) കിഴക്കൻ യൂറോപ്പിൽ ഒരു വിദേശവാക്ക് ആയി കണക്കാക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലെ ഭരണാധികാരികളെ സ്ലാവിക് ഭാഷകളിൽ korol,kral എന്നിങ്ങനെ വിളിക്കുന്നു. സെർബിയൻ/ക്രോയേഷ്യൻ/ബോസ്നിയൻ ഭാഷകളിൽ സാർ എന്നത് emperor എന്നതിന്റെ തത്തുല്യ പദമാണ്. ബൈസന്റൈൻ-ഗ്രീക്ക് ഭാഷകളിൽ സാർ എന്നതിന്റെ തത്തുല്യ പദം basileus എന്നാണ്.

ബൾഗേറിയയിൽ[തിരുത്തുക]

വിശുദ്ധൻ ആയി പ്രഖ്യാപിക്കപ്പെട്ട ബോറിസ് ഒന്നാമനെ സാർ എന്ന് പൂർവ്വകാല പ്രാബല്യത്തോടെ വിളിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ബൾഗേറിയൻ ജനത ക്രിസ്തുമതത്തിലേക്ക് മാറിയത്. ബോറിസ് ഒന്നാമന്റെ പുത്രനായ സൈമൺ ഒന്നാമൻ ആണ് (913 ൽ) സാർ എന്ന് ഔദ്യോഗികമായി ബഹുമാനിക്കപ്പെട്ട ആദ്യ ചക്രവർത്തി.1422ൽ ഓട്ടോമൻ തുർക്കികൾ ബൾഗേറിയ കീഴടക്കുന്നത്‌ വരെയും അതിനു ശേഷമുള്ള ഓട്ടൊമൻ സുൽത്താന്മാരും ബൾഗേറിയയിൽ സാർ എന്ന് അറിയപ്പെട്ടിരുന്നു. 1878ൽ ഓട്ടൊമൻ സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ബൾഗേറിയയുടെ ഭരണാധികാരി ആയിരുന്ന ഫെർഡിനാൻഡ ഒന്നാമനും സാർ എന്ന പേര് ഉപയോഗിച്ചിരുന്നു. 1908–1946 കാലഘട്ടത്തിൽ ബൾഗേറിയൻ രാജഭരണം അവസാനിക്കുന്ന കാലത്ത് വരെ സാർ എന്നത് ഭരണാധികാരി എന്ന് സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു എങ്കിലും ചക്രവർത്തി എന്ന അർത്ഥമോ അധികാരമോ അവസാനകാലത്ത് ബൾഗേറിയയിലെ "സാർ" കൾക്ക് ഉണ്ടായിരുന്നില്ല.

സെർബിയയിൽ[തിരുത്തുക]

സെർബിയയിലെ സാർ ഡ്യുസ്സാൻ

1346–1371 കാലഘട്ടത്തിലെ സെർബിയൻ ഭരണാധികാരികളും സാർ എന്ന പേരിൽ അറിയപ്പെട്ടു. അതിനു മുന്പ് അവർ king (kralj) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സ്റ്റെഫാൻ ദുസ്സൻ ആയിരുന്നു സെർബിയയിലെ ആദ്യ സാർ. സെർബിയൻ സാർ രാജവംശം 1371 ൽ അവസാനിച്ചു.

റഷ്യയിൽ[തിരുത്തുക]

ഐവാൻ നാലാമൻ

ഔപചാരികമായി സാർ എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യത്തെ റഷ്യൻ ഭരണാധികാരി ഐവാൻ നാലാമൻ ആയിരുന്നു ( 1547) [5] . വിദേശ സ്ഥാനപതികൾ ആയിരുന്ന ഹെർബർസ്റ്റേന്(1516,1525) ‍,ദാനിയൽ പ്രിന്റ്സ്( 1576-78) ,ജസ്റ്റ് ജ്വേൽ(1709) തുടങ്ങിയവർ സാർ എന്ന വാക്കിനെ ചക്രവർത്തി എന്ന് വ്യാഖ്യാനിക്കുന്നതിനെ എതിർത്തിരുന്നു. അവരുടെ അഭിപ്രായത്തിൽ റഷ്യയിൽ , ബൈബിളിൽ പരാമർശിക്കപ്പെട്ട രാജാക്കന്മാർ ആയിരുന്ന സോളമൻ,ദാവീദ് തുടങ്ങിയവർ മാത്രമാണ് സാർ എന്ന വിശേഷണത്തിന് അർഹർ ആയിരുന്നത്. [6] സാർ അലെക്സിസ് ന്റെ കാലത്തെ കൊട്ടാരം ഭൌതിക ശാസ്ത്രജ്ഞൻ ആയിരുന്ന സാമുവൽ കോളിൻസ് സാർ എന്ന വാക്കിനു Great Emperour എന്ന അർത്ഥം വ്യാഖ്യാനിച്ചിരുന്നു. [7] റഷ്യയിലെ മികച്ച ഭരണാധികാരി ആയി കണക്കാക്കപ്പെടുന്ന പീറ്റർ ഒന്നാമൻ തർജ്ജമയിലെ വിഷമതകൾ കാരണം 1721 ൽ imperator എന്ന പദം tsar എന്നതിന് പകരമായി ഉപയോഗിക്കണം എന്ന ഒരു ഉത്തരവ് ഇറക്കിയിരുന്നു. [8]എങ്കിലും റഷ്യയിൽ സാർ എന്ന പദം ചക്രവർത്തി എന്ന അർത്ഥത്തിൽ വ്യാപകമായി ഉപയോഗിച്ചുവന്നു. റഷ്യൻ വിപ്ലവത്തെ തുടർന്ന് സ്ഥാനഭ്രഷ്ടൻ ആക്കപ്പെട്ട നിക്കോളാസ് രണ്ടാമൻ ആയിരുന്നു അവസാനത്തെ റഷ്യൻ സാർ ചക്രവർത്തി ( 1917ൽ) . 1917 വരെയുള്ള റഷ്യൻ ചക്രവർത്തിമാരെ Tsar എന്ന് യൂറോപ്യൻ ചരിത്രകാരന്മാർ വിളിച്ചിരുന്നു.


അവലംബം[തിരുത്തുക]

  1. "The Brockhaus and Efron Encyclopedia entry on Tsar". Archived from the original on 2020-09-08. Retrieved 2006-07-27.
  2. "The entry on tsar in the Eleventh Edition of Encyclopædia Britannica (1911)". Archived from the original on 2017-02-02. Retrieved 2015-03-02.
  3. "Simeon I." Encyclopædia Britannica. 2009. Encyclopædia Britannica Online. 12 July 2009, EB.com.
  4. [1]
  5. 28 March: This Date in History. Webcitation.org. Retrieved 2011-12-07
  6. This objection may be used against translating "Basileus" as "emperor", too. Based on these accounts, the Popes repeatedly suggested to confer on the Russian monarchs the title of rex ("king"), if they only ally themselves with Vatican. Such a proposal was made for the last time in 1550, i.e., three years after Ivan IV had crowned himself tsar. As early as 1489, Ivan III declined the papal offer, declaring that his regal authority does not require anyone's confirmation.
  7. The Present State of Russia, in a Letter to a Friend at London. Written by an Eminent Person residing at Great Tzars Court at Mosco for the space of nine years. 2nd ed. London, 1671. Pages 54–55.
  8. The first Russian monarch to update his title to "imperator" was False Demetrius I, following his coronation on 7 July 1605. Peter started to use the title informally in 1696. He prepared the official adoption of the new title by renaming the Boyar Duma to Senate (as False Demetrius did before), with its ancient Roman associations, and by introducing the posts of State Chancellor and Vice-Chancellor, which were modeled on similar magistratures of the Holy Roman Empire. For Russian traditionalists, these moves signified Peter's conversion to pagan and Roman Catholic traditions, an opinion reinforced by his adoption of the heathen Roman titles of "Pater Patriae" (Отец Отечества) and "Magnus" (Великий) the same year
"https://ml.wikipedia.org/w/index.php?title=സാർ&oldid=3936707" എന്ന താളിൽനിന്ന് ശേഖരിച്ചത്