ട്രയാഡ്
ദൃശ്യരൂപം
(Triad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹോങ് കോങും മകൗവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അധോലോക സംഘടനയുടെ പല ശാഖകളേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ട്രയാഡ്(ചൈനീസ്:合會). തായ്‌വാൻ, ചൈന എന്നിവിടങ്ങളിലും ഇത് പ്രവർത്തിക്കുന്നു. ലോകമെമ്പാടും ചൈനീസ് ജനവാസമുള്ള സാൻ ഫ്രാൻസിസ്കോ, സിംഗപ്പൂർ തുടങ്ങി പല നഗരങ്ങളിലും രാജ്യങ്ങളിലും ട്രയാഡ് പ്രവർത്തിക്കുന്നുണ്ട്.
മയക്കുമരുന്ന് വ്യാപാരം, വാടകക്കൊല, കുഴൽപണം, ചൂതാട്ടം, വേശ്യാപ്രവർത്തനം, വാഹന മോഷണം, കവർച്ച തുടങ്ങിയവയാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖല. ഇന്ന് ട്രയാഡ്സിന്റെ പ്രധാന വരുമാനം തുണിത്തരങ്ങൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ, സംഗീത സീഡികൾ, സിനിമാ വിസിഡി/ഡിവിഡികൾ എന്നിവയുടെ വ്യാജ പതിപ്പ് വ്യാപാരത്തിൽ നിന്നാണ്. പുകയില, മദ്യം എന്നിവയുടെ കള്ളക്കടത്ത് വ്യാപാരവും ഇവർക്കുണ്ട്.