Jump to content

തോമസ് മൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thomas More എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശുദ്ധ തോമസ് മോർ
ഹാൻസ് ഹോൾബീൻ ദ 'യങ്ങർ' 1527-ൽ വരച്ച ചിത്രം
രക്തസാക്ഷി
ജനനം7 ഫെബ്രുവരി 1478
ലണ്ടൻ, ഇംഗ്ലണ്ട്
മരണം6 ജൂലൈ 1535(1535-07-06) (പ്രായം 57)
ലണ്ടൻ, ഇംഗ്ലണ്ട്
വണങ്ങുന്നത്Roman Catholic Church, Anglican Communion
വാഴ്ത്തപ്പെട്ടത്1886, റോം by പോപ്പ് ലിയോ XIII
നാമകരണം1935, റോം by പീയൂസ് പതിനൊന്നാമൻ
ഓർമ്മത്തിരുന്നാൾ22 ജൂൺ (റോമൻ കത്തോലിക്കാ സഭ)
6 ജൂലൈ (on some local calendars and among Traditional Roman Catholics and the Anglican Communion)
പ്രതീകം/ചിഹ്നംdressed in the robe of the Chancellor and wearing the Collar of Esses (neck chain of office); കോടാലി
മദ്ധ്യസ്ഥംAdopted children, Arlington, Virginia, civil servants, court clerks, difficult marriages, large families, Pensacola-Tallahassee, Florida, lawyers, politicians and statesmen, stepparents, widowers, Ateneo de Manila Law School, University of Malta, University of Santo Tomas Faculty of Arts and Letters

പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന വിശ്വപ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ്‌ സർ തോമസ് മോർ.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം യുട്ടോപ്പ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. ഹെൻറി എട്ടാമന്റെ സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച തോമസ് മോറിനെ ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു.

കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ രക്ഷാധികാരിയായി കണക്കാക്കപെടുന വിശുദ്ധനാണ് തോമസ് മോർ.

വിദ്യാഭ്യാസവും വളർച്ചയും

[തിരുത്തുക]

ലണ്ടനിൽ 1477 ലാണ്‌ തോമസ് മോറിന്റെ ജനനം. കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന കാർഡിനൽ ജോൺ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. 14- ആം വയസിൽ ഓക്സ്ഫോഡിലെ വിദ്യാർത്ഥിയായി. 22- മത്തെ വയസ്സിൽ നിയമ ബിരുദം നേടി. 26- ആം വയസ്സിൽ നിയമസഭാംഗമായി. 27-ആം വയസ്സിൽ 17 കാരിയായ ജയിൻ കോൾട്ട് എന്ന യുവതിയെ വിവാഹം ചെയ്തു. മാഗരറ്റ്, സിലി, എലിസബത്ത്, ജോൺ എന്നിവരാണ്‌ മക്കൾ. 1511 ൽ ജയിനിന്റെ മരണത്തെ തുടർന്ന് ആലിസ് മിൽട്ടൺ എന്ന വിധവയെ വിവാഹം ചെയ്തു. ലണ്ടൻ നഗരത്തിനടുത്തുള്ള ബക്കിൾസ് ബറിയിൽ നിന്നും തേംസ് നദീതീരത്തിലുള്ള ചെൽസിയിൽ താമസമാക്കിയ മോർ ലണ്ടൻ നഗരത്തിന്റെ ഉപാദ്ധ്യക്ഷൻ, നിയമാദ്ധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. 37- ആം വയസ്സിൽ രാജതന്ത്രജ്ഞനും ( നയതന്ത്രജ്ഞൻ) സ്ഥാനപതിയുമായ (അംബാസിഡർ) മോർ 43-ആമത്തെ വയസ്സിൽ ഇംഗ്ലണ്ടിന്റെ ധനകാര്യാലയത്തിൽ ഉപാദ്ധ്യക്ഷൻ, ജനസഭയുടെ സ്പീക്കർ, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലശാലയുടെ രക്ഷാധികാരി എന്നീ ഉന്നത പദവികളിൽ നിയമിതനായി. 1529 ൽ 51-ആം വയസ്സിൽ ഇംഗ്ലണ്ടിലെ സമുന്നത പദവിയായ ലോർഡ് ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.

സ്വാധീനമേഖല

[തിരുത്തുക]

പ്രഗൽഭനായ നിയമ പണ്‌ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനുമായ മോറിന്‌ ആംഗല സാഹിത്യത്തിലും ലത്തീനിലും ഗ്രീക്കിലും അവഗാഹമുണ്ടായിരുന്നു. യൂറോപ്പിലെ പ്രഗൽഭരായ പണ്ഡിതരുമായി അടുത്തു പരിചയമുണ്ടായിരുന്ന അദ്ദേഹം ലോകപ്രശസ്തിയാർജ്ജിച്ച ഡച്ചുകാരനായ ഇറാസ്മൂസിന്റെ സുഹൃത്താണ്‌. ഹോൾബയിൽ ഏറെനാൾ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഷേക്സ്പിയറിനെ ശക്തമായി സ്വാധീനിച്ച റിച്ചാർഡ് മൂന്നാമന്റെ ചരിത്രം ഇംഗ്ലീഷ് ചരിത്ര ഗ്രന്ഥങ്ങളുടെ മുന്നോടിയായി രചിച്ചത് മോറായിരുന്നു.

എഴുത്തുകാരൻ എന്ന നിലയിൽ

[തിരുത്തുക]

16-ആം നൂറ്റാണ്ടിൽ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ട മക്കിയവെല്ലിയുടെ പ്രിൻസ് പോലെ ശ്രദ്ധേയമായ ഗ്രന്ഥമായിരുന്നു തോമസ് മോറിന്റെ യുട്ടോപ്പ്യ. സമത്വം, സാഹോദര്യം തുടങ്ങിയ സുവിശേഷമൂല്യങ്ങളിൽ അടിസ്ഥാനമിട്ടതും ജനാധിപത്യക്രമത്തിലുള്ളതുമായ ഒരു ആദർശരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ്‌ ഇതിലെ ഇതിവ്രത്തം. നർമ്മബോധമുള്ളവനും നടനും ലഘുനാടകങ്ങളുടെ കർത്താവുമായ തോമസ് മോറിനാണ്‌ ഇറാസ്മൂസ് തന്റെ പ്രസിദ്ധമായ "മണ്ടത്തരത്തിന്‌ സ്തുതി" എന്ന ഗ്രന്ഥം സമർപ്പിച്ചത്.

രക്തസാക്ഷിത്വം

[തിരുത്തുക]

മാർപ്പാപ്പയെ ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തി. ഇതേ തുടർന്ന് 1535 ജൂലൈ ആറിന്‌ രക്തസാക്ഷിത്വം വഹിച്ചു. മനസാക്ഷിക്കൊത്തവിധം ജീവിക്കുകയും സഭാവിരുദ്ധപ്രവർത്തനങ്ങളെ എതിർത്ത് രക്തസാക്ഷിത്വം വരിച്ചതിന്റെ പേരിലും 1935 മെയിൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ തോമസ് മോറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Thomas More എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
Thomas More രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=തോമസ്_മൂർ&oldid=3961209" എന്ന താളിൽനിന്ന് ശേഖരിച്ചത്