ടെട്രാഫോബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tetraphobia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷാങ്ഹായിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ നിലകൾ അടയാളപ്പെടുത്തിയിരിക്കുന്നു. 4, 13, 14 എന്നീ നിലകൾ ഇല്ല എന്നത് ശ്രദ്ധേയമാണ്‌.

4 എന്ന സംഖ്യയോടുള്ള അറപ്പിനോ പേടിയ്ക്കോ ആണ്‌ ടെട്രാഫോബിയ എന്നു പറയുന്നത്. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, തായ്‌വാൻ മുതലായ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പൊതുവേ നിലനിൽക്കുന്ന ഒരു അന്ധവിശ്വാസമാണ്‌ ഇത്.[1]

ചൈനീസ് സംസാരഭാഷയുടെ പല വകഭേദങ്ങളിലും നാല്‌ എന്ന വാക്കിന്റെ (, പിൻയിൻ: sì, ജ്യൂത്പിങ്: ഷ്3) ഉച്ചാരണമായ ഷ്ഷ് (കടുപ്പത്തിൽ ഷ് എന്ന് ഉച്ചാരണം) എന്നതിന്‌ മരണം എന്ന വാക്കിന്റെ (, പിൻയിൻ: sǐ, ജ്യൂത്പിങ്: ഷ്2) ഉച്ചാരണമായ ഷ്‌് (ഷ് ഉയരത്തിൽ താഴ്ന്ന് ) എന്നതുമായി ഏറെ സാമ്യമുണ്ട്. അതുപോലെതന്നെ ജാപ്പനീസിൽ നാല്‌ എന്ന പദത്തിനു തുല്യമായ 四 (ഹിരഗാന し) എന്ന ചിഹ്നത്തിന്റെ ഉച്ചാരണമായ ഷി എന്നതും, സിനോ-കൊറിയൻ ഭാഷയിൽ നാല്‌ എന്നർത്ഥം വരുന്ന 사 എന്ന വാക്കിന്റെ ഉച്ചാരണമായ യും അതതു ഭാഷകളിലെ മരണം എന്നർത്ഥം വരുന്ന പദത്തിന്റെ ഉച്ചാരണവുമായി ഏറെ സാമ്യമുണ്ട്. ഇതാണ്‌ പ്രസ്തുത രാജ്യങ്ങളിൽ ഈ അന്ധവിശ്വാസത്തിനു പ്രചാരം ലഭിക്കാനുള്ള കാരണം.

അവലംബം[തിരുത്തുക]

  1. Havil, Julian (2007). Nonplussed: Mathematical Proof of Implausible Ideas (Hardcover). Princeton University Press. p. 153. ISBN 0691120560.


"https://ml.wikipedia.org/w/index.php?title=ടെട്രാഫോബിയ&oldid=3088710" എന്ന താളിൽനിന്ന് ശേഖരിച്ചത്