Jump to content

താര (പർവ്വതം)

Coordinates: 43°50′54″N 19°27′34″E / 43.84833°N 19.45944°E / 43.84833; 19.45944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tara (mountain) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താര
Тара
ഉയരം കൂടിയ പർവതം
Elevation1,544 മീ (5,066 അടി) [1]
Coordinates43°50′54″N 19°27′34″E / 43.84833°N 19.45944°E / 43.84833; 19.45944
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
താര is located in Serbia
താര
താര
സെർബിയയിലെ സ്ഥാനം
സ്ഥാനംWestern Serbia
Parent rangeDinaric Alps
Tara National Park
Area220 കി.m2 (85 ച മൈ)
Established1981

പടിഞ്ഞാറൻ സെർബിയയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് താര പർവ്വതം (English: Tara (mountain). ഇറ്റലിയുടെ വടക്കുപടിഞ്ഞാറ് നിന്ന് തുടങ്ങി സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്‌നിയ ഹെർസെഗോവിന, സെർബിയ, മോണ്ടെനെഗ്രോ, അൽബേനിയ, തെക്കുകിഴക്ക് കൊസോവോ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ദിനാറിക് ആൽപ്‌സ് പർവ്വത നിരയുടെ ഭാഗമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്നും 1,000 - 1,500 മീറ്റർ ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. ഈ മലയുടെ ചെരുവുകൾ ഇടതൂർന്ന വനങ്ങളാൽ പൊതിഞ്ഞിരിക്കുകയാണ്. പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഈ പർവ്വതം. ഈ മലയുടെ ഒരു വലിയ ഭാഗവും താര ദേശീയ പാർക്കാണ്. ഇവിടത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സോബ്രീസ്റ്റാണ്. 1,544 മീറ്ററാണ് ഇതിന്റെ ഉയരം.

ദേശീയ പാർക്ക്

[തിരുത്തുക]

താര പർവ്വതവും, സ്വിജേസ്ദ മലയും ചേർത്ത് 1981ലാണ് താര നാഷണൽ പാർക്ക് സ്ഥാപിച്ചത്. ഡ്രിന നദി ഒഴുകുന്നത് ഈ പ്രദേശത്ത് കൂടിയാണ്. 220 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ദേശീയ പാർക്ക് സമുദ്ര നിരപ്പിൽ നിന്ന് 250 മുതൽ 1500 മീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പാർക്കിന്റെ മാനേജ്‌മെന്റ് ഓഫീസ് സ്ഥിതിചെയ്യുന്നത് ബജിന ബസ്തയിലാണ്.

അവലംബം

[തിരുത്തുക]
  1. "Tara".
"https://ml.wikipedia.org/w/index.php?title=താര_(പർവ്വതം)&oldid=4013429" എന്ന താളിൽനിന്ന് ശേഖരിച്ചത്