സംവാദം:ക്രാന്തിവൃത്തം
ക്രാന്തിവൃത്തവും അയനസ്വഭാവവും രണ്ടു കാരണങ്ങളാലല്ലേ സംഭവിക്കുന്നതു്?
1. ഭൂമി സൂര്യനുചുറ്റും (ഏകദേശം) 365.25 ദിവസംകൊണ്ട് ചുറ്റുന്നു. ഇതുമൂലം, നക്ഷത്രപശ്ചാത്തലവുമായി ഒത്തുനോക്കുമ്പോൾ സൂര്യൻ ഓരോ വർഷവും ഒരു വട്ടം വെച്ച് പിന്നിലോട്ടു് (കിഴക്കോട്ട്) പോകുന്നതായി തോന്നുന്നു. പടിഞ്ഞാറുനിന്നും കിഴക്കോട്ട് നെടുകെ അനുഭവപ്പെടുന്ന ഈ പ്രതിഭാസമാണു് ഇതു ക്രാന്തിവൃത്തം.
2. എന്നാൽ ഭൂമിയുടെ ഭ്രമണാക്ഷം (അച്ചുതണ്ട്) സൂര്യനുചുറ്റുമുള്ള അതിന്റെ പ്രദക്ഷിണതലവുമായി 23.5 ഡിഗ്രി ചെരിഞ്ഞിരിക്കുന്നു. അതിനാൽ അയനസ്വഭാവം അനുഭവപ്പെടുന്നു. ഇതുമൂലം, മൊത്തം ക്രാന്തിവൃത്തത്തിനു് നക്ഷത്രപശ്ചാത്തലവുമായി ഒത്തുനോക്കുമ്പോൾ തെക്കുവടക്കായി വർഷംതോറും അനുഭവപ്പെടുന്ന ഊഞ്ഞാലാട്ടമാണു് അയനസ്വഭാവം.
ഇങ്ങനെയല്ലേ ശരി. ഇതു് ഈ ലേഖനത്തിൽ വ്യക്തമാക്കേണ്ടതല്ലേ?
ഇതിനെക്കുറിച്ച് വിദഗ്ദാഭിപ്രായങ്ങൾ അറിയിക്കുവാനും അതിനനുസരിച്ച് ലേഖനം മെച്ചപ്പെടുത്തുവാനും അഭ്യർത്ഥിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 07:36, 3 മേയ് 2013 (UTC)
- ക്രാന്തിവൃത്തത്തിന് മാറ്റം വരുന്നില്ലല്ലോ. സൂര്യനാണ് തെക്കുവടക്ക് നീങ്ങുന്നതായി അനുഭവപ്പെടുന്നത്. ക്രാന്തിവൃത്തം സ്ഥിരം തന്നെയാണ്. നക്ഷത്രപശ്ചാത്തലത്തിൽ സൂര്യൻ നീങ്ങുന്ന രേഖയാണ് ക്രാന്തിവൃത്തം. ഈ രേഖ ഖഗോള മധ്യരേഖയുമായി ചരിഞ്ഞിരിക്കുന്നതിനാൽ സൂര്യൻ തെക്കുവടക്ക് നീങ്ങുന്നതായിക്കാണുന്ന പ്രതിഭാസമാണ് അയനം. -- റസിമാൻ ടി വി 08:02, 3 മേയ് 2013 (UTC)
ക്രാന്തിവൃത്തത്തിനു് ഏതുമായി (wrt celestial sphere/point at equator/point at higher latitudes) താരതമ്യം ചെയ്യുമ്പോൾ എന്തുതരം മാറ്റമാണു് (translinear(precession)/angular/ oscillatory) വിവിധ ബിന്ദുക്കളിൽനിന്നുനോക്കുന്ന നിരീക്ഷകർക്കു് അനുഭവപ്പെടുക എന്നതാണു വ്യക്തമാക്കേണ്ടതു്. ലേഖനത്തിൽ ഇതു് സചിത്രസഹിതം വിശദമാക്കണം എന്നു കരുതുന്നു. (മറ്റൊരു രീതിയിൽ പറഞ്ഞാൽ, സൂര്യന്റെ 'ചാഞ്ചാട്ടം' പോലെത്തന്നെ, നക്ഷത്രങ്ങളും ഗ്രഹങ്ങളും ചന്ദ്രനും പ്രതിവാർഷികമായി ചാഞ്ചാടുന്നുണ്ടോ എന്നു ലളിതമായി വിശദമാക്കണം. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 09:11, 3 മേയ് 2013 (UTC)
- ക്രാന്തിവൃത്തം സ്റ്റാറ്റിക്കാണ്, അതിന് മാറ്റമൊന്നും വരുന്നില്ല. ക്രാന്തിവൃത്തത്തിലിരിക്കുന്നതുകൊണ്ട് സൂര്യനാണ് സ്ഥാനചലനമുണ്ടാകുന്നത്, ഇതുപോലെ മറ്റ് ഗ്രഹങ്ങൾക്കുമുണ്ടാകുന്നുണ്ട്. ആനിമേഷൻ വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ -- റസിമാൻ ടി വി 10:07, 3 മേയ് 2013 (UTC)