ടി. വേണുഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T. Venugopal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ മലയാള മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ഡ്യപ്യൂട്ടി എഡിറ്ററുമായിരുന്നു ടി വേണുഗോപാൽ. (ജീവിതകാലം: 1930 - 3 ആഗസ്റ്റ് 2012) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള രാജദ്രോഹിയായ രാജ്യസ്നേഹി എന്ന കൃതിക്ക് 1997-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

1930 ൽ പൊന്നാനിയിലെ ഈശ്വരമംഗലം വില്ലേജിൽ തേറമ്പത്ത് വീട്ടിൽ കെ.ശങ്കുണ്ണി നായരുടെയും മീനാക്ഷി അമ്മയുടെയും മകനായി ജനിച്ചു. കോഴിക്കോട് സാമൂതിരി കോളേജ്, തൃശ്ശൂർ കേരള വർമ്മ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1952 ൽ മാതൃഭൂമിയിൽ ചേർന്ന അദ്ദേഹം 1988 വരെ മാതൃഭൂമിയിൽ പ്രവർത്തിച്ചു. കോഴിക്കോട് പ്രസ്സ് ക്ലബ്ബിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു. കെ.യു.ഡബ്ല്യു.ജെയുടെ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ വേണുഗോപാൽ ന്യൂസ് ക്രാഫ്റ്റ് എന്ന പേരിൽ ഒരു പ്രസ്ഥാനത്തിന് രൂപം നൽകിക്കൊണ്ട് കേരളത്തിൽ എല്ലാ ജില്ലകളിലും പത്രാധിപന്മാർ, ലേഖകർ എന്നിവർക്ക് മാത്രമല്ല, പാർട്ട് ടൈം ലേഖകർക്കുകൂടി പരിശീലനക്കളരികൾ സംഘടിപ്പിച്ചു. പ്രിന്റ് മീഡിയയിൽ മാതൃഭൂമി, മാധ്യമം, എക്‌സ്പ്രസ്സ്, ദീപിക എന്നീ പത്രങ്ങളിൽ പരിശീലന വിഭാഗത്തിന്റെ നേതൃത്വം വഹിച്ച വേണുഗോപാൽ ഇലക്‌ട്രോണിക് മീഡിയയിലും പത്രപ്രവർത്തന ഗവേഷണരംഗത്തും കാതലായ സംഭാവന നൽകി.[1]

ഈശ്വരമംഗലം എന്ന പേരിൽ കവിതകൾ എഴുതിയിട്ടുണ്ട്‌ മൂന്നു തവണ കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി അവാർഡ്(1997)
  • പ്രഥമ സ്വദേശാഭിമാനി കേസരി പുരസ്‌കാരം,
  • കൊച്ചി ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം(1995)
  • എം.വി. പൈലി പുരസ്‌ക്കാരം (1998)
  • 2000 ലെ പ്രസ് അക്കാദമി അവാർഡ്
  • 2002 ലെ കെ.വിജയരാഘവൻ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-03. Retrieved 2012-08-03.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി._വേണുഗോപാൽ&oldid=3651034" എന്ന താളിൽനിന്ന് ശേഖരിച്ചത്