Jump to content

സുരമുല നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suramula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുരമുല - Suramula
Suramula near the village Kvenatkoca
നദിയുടെ പേര്სურამულა
Physical characteristics
പ്രധാന സ്രോതസ്സ്Likhi Range
Georgia
1,200 m
42°11′54″N 43°29′54″E / 42.19833°N 43.49833°E / 42.19833; 43.49833
നീളം42 km
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി719 km²

ജോർജ്ജിയയിലെ കുറ നദിയുടെ ഇടത്തെ പോഷക നദിയായി ഖഷൂരി മുൻസിപ്പാലിറ്റിയിലൂടെ ഒഴുകുന്ന നദിയാണ് സുരമുല (English:Suramula (Georgian: სურამულა) കോക്കസസ് പർവ്വത നിരകളുടെ ഭാഗമായ ലിഖി പർവ്വതനിരയുടെ ഇടത്തെ മലഞ്ചെരിവിൽ നിന്നാണ് ഈ നദിയുടെ ഉത്ഭവം. സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ ( 3,900 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നദിയുടെ നീളം 42 കിലോ മീറ്റർ (26 മൈൽ) ആണ്. 719 ചതുരശ്ര കിലോമീറ്റർ (278 ചതുരശ്ര മൈൽ) നദീതടപ്രദേശമാണിതിനുള്ളത്. മഴയും മഞ്ഞും ഭൂഗർഭ ജലവുമാണ് ഈ നദിയെ പോഷിപ്പിക്കുന്നത്. വസന്തകാലത്തും ശരത്കാലത്തും ഈ നദിയിലൂടെ വെള്ളം നിറഞ്ഞൊഴുകി വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്.[1] ശൈത്യകാലത്ത് ഈ നദിയിൽ വെള്ളം വളരെ കുറവാകാറുണ്ട്.[2] നെട്രൈറ്റ് നൈട്രജൻ പോലുള്ള പദാർത്ഥങ്ങൾ കൊണ്ടു ഈ നദി മലിനമായിരിക്കുന്നു. ഒരിക്കൽ ഇരുമ്പ് അമിതമായ അളവിൽ ഈ നദിയെ മലിനമാക്കിയിരുന്നു. എന്നാൽ, ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. [3]

പുറം കണ്ണികൾ

[തിരുത്തുക]
സുരമുല നദിയിൽ വെള്ളം കരകവിഞ്ഞ് ഒഴുകുന്നു

അവലംബം

[തിരുത്തുക]
  1. But the summer of 2011 marked the river mudflow, which is not characteristic of Likhi range rivers.
  2. Abkhazava I., Georgian Soviet Encyclopedia, Vol. 9, p. 610, Tb., 1985.
  3. Lomsadze, Zurab; Makharadze, Ketevan; Pirtskhalava, Rusudan (2016). "The ecological problems of rivers of Georgia (the Caspian Sea basin)". Annals of Agrarian Science. 14 (3): 237–242. doi:10.1016/j.aasci.2016.08.009. ISSN 1512-1887.
"https://ml.wikipedia.org/w/index.php?title=സുരമുല_നദി&oldid=3927553" എന്ന താളിൽനിന്ന് ശേഖരിച്ചത്