സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sultan bin Muhammad Al-Qasimi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
പ്രമാണം:File:London Book Fair Simon Master Chairman's Award - son Altesse Sheikh Dr. Sultan Bin Mohammed Al Qasimi, winner 2017 - London Book Fair 2017 (cropped).jpg
ഷാർജ ഭരണാധികാരി
ഭരണകാലം 25 ജനുവരി 1972 – ഇതുവരെ
മുൻഗാമി ഖാലിദ് ഇൽ ബിൻ മുഹമ്മദ്
Heir presumptive സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ II ബിൻ സഖർ
വിദ്യാഭ്യാസ മന്ത്രി
In office
9 ഡിസംബർ 1971 – 19 ഫെബ്രുവരി 1972
രാഷ്ട്രപതിസായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ
പ്രധാനമന്ത്രിമക്തൂം ബിൻ റാഷിദ് അൽ മക്തൂം
മുൻഗാമിസ്ഥാപിക്കപ്പെട്ട പദവി
പിൻഗാമിഅബ്ദുല്ല ഒമ്രാൻ തര്യം
ജീവിതപങ്കാളി ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി
മക്കൾ
Azza bint Sultan
Mohammed bin Sultan (1974-99)
Bodour bint Sultan
Noor bint Sultan
Hoor bint Sultan
Khalid bin Sultan (1980-2019)
പേര്
സുൽത്താൻ ബിൻ മുഹമ്മദ് ബിൻ അൽ ഖാസിമി
അറബി: صاحب السمو الشيخ سلطان بن محمد القاسمي
രാജവംശം അൽ ഖാസിമി
പിതാവ് മുഹമ്മദ് ബിൻ സഖർ ബിൻ ഖാലിദ് അൽ ഖാസിമി
മാതാവ് മറിയം ബിൻത് ഖാനേം ബിൻ സലേം അൽ ഷംസി

ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ((അറബി: سلطان بن محمد القاسمي; ജനനം: 2 ജൂലൈ 1939) ഷാർജ എമിറേറ്റിന്റെ ഭരണാധികാരിയും ഐക്യ അറബ് എമിറേറ്റുകളുടെ ഫെഡറൽ സുപ്രീം കൗൺസിൽ അംഗവുമാണ്.[1] ജ്യേഷ്ഠൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ നടന്ന ഒരു അട്ടിമറി ശ്രമത്തിനിടെയുള്ള, 1987 ജൂണിലെ ഏഴ് ദിവസത്തെ കാലയളവ് ഒഴികെ, 1972 ജനുവരി മുതൽ അദ്ദേഹം തുടർച്ചയായി ഷാർജ എമിറേറ്റ് ഭരിച്ചു.[2]

ആദ്യകാല ജീവിതം[തിരുത്തുക]

സുൽത്താന്റെ മാതാവ് മറിയം ബിൻത് ഷെയ്ഖ് ഖാനേം അൽ ഷംസി (1915–2010) ആണ്. അദ്ദേഹത്തിന് ഖാലിദ്, ഷെയ്ഖ് സഖർ, അബ്ദുൾ അസീസ്, അബ്ദുല്ല എന്നീ നാല് സഹോദരന്മാരും ഷെയ്ഖ, നൈമ എന്നീ രണ്ട് സഹോദരിമാരുമുണ്ട്.[3] 1948-ൽ, ഒമ്പതാമത്തെ വയസ്സിൽ, അദ്ദേഹം എസ്ലാഹ് അസ് ഖാസിമിയ വിദ്യാലയത്തിൽ  ചേർന്നു. ഷാർജ, കുവൈറ്റ് സിറ്റി, ദുബായ് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം  1971-ൽ കെയ്‌റോ സർവകലാശാലയിൽ ചേർന്ന് അവിടെനിന്ന് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ സയൻസ് ബിരുദം നേടി. 1985-ൽ എക്‌സെറ്റർ സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്‌ഡിയും 1999-ൽ ഡർഹാം സർവകലാശാലയിൽനിന്ന് ഗൾഫിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം എന്ന വിഷയത്തിൽ മറ്റൊരു പിഎച്ച്‌ഡിയും പൂർത്തിയാക്കി.[4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1972 ജനുവരി 25 ന് അദ്ദേഹത്തിന്റെ സഹോദരൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി വധിക്കപ്പെട്ടശേഷം പിൻഗാമിയായി സുൽത്താൻ  ഷാർജയുടെ അമീറായി. അദ്ദേഹം മുമ്പ് എമിറേറ്റ്സിന്റെ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു.

ആ സ്ഥാനങ്ങൾക്ക് പുറമേ, അദ്ദേഹം നിരവധി വിദ്യാഭ്യാസപരമായ തസ്തികകളും വഹിക്കുന്നു. 1997-ൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ, ഷാർജ യൂണിവേഴ്‌സിറ്റി എന്നിവയുടെ പ്രസിഡന്റായി നിയമിതനായ അദ്ദേഹം 1998-ൽ അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായിരുന്ന  എക്‌സെറ്റർ യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായും തിരഞ്ഞെടുക്കപ്പെട്ടു. 1999-ൽ ഷാർജ സർവകലാശാലയിൽ മോഡേൺ ഹിസ്റ്ററി ഓഫ് ദ ഗൽഫ് വിഭാഗത്തിൻറെ പ്രൊഫസറായി നിയമിക്കപ്പെട്ടു. 2008-ൽ കെയ്‌റോ സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായ സേവനമനുഷ്ടിച്ചു.

അവലംബം[തിരുത്തുക]

  1. "Biography of Sultan bin Muhammad Al-Qasimi". Archived from the original on 2016-07-19. Retrieved 9 October 2016.
  2. Jessup, John E. (1998). "An encyclopedic dictionary of conflict and conflict resolution, 1945–1996", p. 773, Greenwood Press.
  3. "Life of Service". The Business Year. Archived from the original on 2022-01-24. Retrieved 2022-01-24.
  4. Smith, Eugene (9 February 2017). "Al-Qasimi Building named after ruler of UAE emirate accused of human rights abuses". Palatinate (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-06-14.