കെയ്റോ യൂണിവേഴ്‌സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെയ്റോ യൂണിവേഴ്‌സിറ്റി
جامعة القاهرة
Cairo university.jpg
Thoth, the embodiment of knowledge, hieroglyphs, and wisdom.
മുൻ പേരു(കൾ)
Egyptian University
Fuad I University
തരംPublic
സ്ഥാപിതം1908; 114 years ago (1908)
പ്രസിഡന്റ്Gaber Gad Nasar
അദ്ധ്യാപകർ
12,158
വിദ്യാർത്ഥികൾ280,000
സ്ഥലംGiza City, Giza, Egypt
30°01′39″N 31°12′37″E / 30.02760°N 31.21014°E / 30.02760; 31.21014Coordinates: 30°01′39″N 31°12′37″E / 30.02760°N 31.21014°E / 30.02760; 31.21014
ക്യാമ്പസ്Urban
അഫിലിയേഷനുകൾUNIMED
വെബ്‌സൈറ്റ്www.cu.edu.eg/
Cairo University
Cairo University Central Library

കെയ്റോ യൂണിവേഴ്‌സിറ്റി (Cairo University Egyptian Arabic: جامعة القاهرةGām‘et El Qāhira, ഈജിപ്ഷ്യൻ യൂണിവേഴ്‌സിറ്റി എന്ന് 1908 മുതൽ 1940 വരേയും കിങ്ങ് ഫൗദ് I യൂണിവേഴ്‌സിറ്റി എന്ന് 1940 മുതൽ 1952 വരെയും അറിയപ്പെട്ടിരുന്നു) ഈജിപ്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയാണ്. ഇതിന്റെ പ്രധാന കാമ്പസ് ഗിസയിൽ നൈൽ നദീതീരത്തായി സ്ഥിതിചെയുന്നു. 1908 ഡിസംബർ 28-നാണ് ഈജിപ്ഷ്യൻ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടത്[1] ആദ്യകാലത്ത് കെയ്റോയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന യൂണിവേഴ്‌സിറ്റി 1929 ഒക്റ്റോബറിൽ ആണ് ഇന്ന് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്. അൽ അസർ യൂണിവേഴ്‌സിറ്റി കഴിഞ്ഞാൽ ഈജിപ്തിലെ ഏറ്റവും പഴക്കമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനമാണിത്. ആദ്യം സ്വകാര്യസ്ഥാപനമായി തുടങ്ങിയെങ്കിലും 1925-ൽ കിങ്ങ് ഫൗദ് I -ന്റെ കീഴിൽ സർക്കാർ സ്ഥാപനമായി[2]1940-ൽ രാജാവിന്റെ മരണശേഷം കിങ്ങ് ഫൗദ് I യൂണിവേഴ്‌സിറ്റി എന്നും 1952-ലെ വിപ്ലവത്തിനുശേഷം കെയ്റോ യൂണിവേഴ്‌സിറ്റി എന്നും അറിയപ്പെടുന്നു.[1] ഇന്ന് ഇവിടെ 155,000 വിദ്യാർഥികൾ 22 വിഷയങ്ങളിൽ പഠനം നടത്തുന്നു.[3] മൂന്ന് നോബൽ സമ്മാന ജേതാക്കളെ സംഭാവന ചെയ്ത ഈ യൂണിവേഴ്‌സിറ്റി ലോകത്തെലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള 50 ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ്.

നോബൽ സമ്മാന ജേതാക്കളായ പൂർവ്വവിദ്യാർഥികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. 1.0 1.1 "Brief history and development of Cairo University." Cairo University Faculty of Engineering. http://www.eng.cu.edu.eg/CUFE/History/CairoUniversityShortNote/tabid/81/language/en-US/Default.aspx Archived 2014-08-20 at the Wayback Machine.
  2. Cuno, Kenneth M. Review: Cairo University and the Making of Modern Egypt by Donald Malcolm Reid. JSTOR. http://www.jstor.org/stable/368175
  3. Cairo University. The roots of Cairo University. Arabic language. http://cu.edu.eg/ar/page.php?pg=contentFront/SubSectionData.php&SubSectionId=29 English language. http://cu.edu.eg/page.php?pg=contentFront/SubSectionData.php&SubSectionId=29