ശ്രീധരൻ നീലേശ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sreedharan Neeleswaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീധരൻ നീലേശ്വരം

ഒരു മലയാള നാടകനടനാണ് ശ്രീധരൻ നീലേശ്വരം (മരണം :29 ഓഗസ്റ്റ് 2011 ). കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1] [2] രാജൻ കിഴക്കനേല രചിച്ച് മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത വിശപ്പിന്റെ പുത്രൻ എന്ന നാടകത്തിൽ തീറ്റ കുട്ടായി എന്ന കഥാപാത്രത്തിനാണ് ഇദ്ദേഹത്തിനു പുരസ്കാരം ലഭിച്ചത്.[3]

അമ്മാവൻ എൻ കെ പുരുഷുമാസ്റ്ററുടെ നിർബന്ധത്താൽ പതിനൊന്നാം വയസ്സിലാണ് ആദ്യമായി അഭിനയരംഗത്തെത്തിയത്. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി നാടകം സംവിധാനം ചെയ്തു.[4]

കാഞ്ഞങ്ങാട്‌ കാകളി തിയറ്റേഴ്‌സിന്റെ അങ്കച്ചുരിക എന്ന നാടകത്തിലെ കണ്ണപ്പച്ചേകവരെ അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രൊഫഷണൽ നാടകരംഗത്തെത്തിയത്‌. തുടർന്ന് കോഴിക്കോട്‌ ചിരന്തനയുടെ പടനിലം എന്ന നാടകത്തിൽ ഇബ്രാഹിം വെങ്ങരയ്ക്കൊപ്പം എട്ടു വർഷക്കാലം പ്രവർത്തിച്ചു.[3] അങ്കമാലി നാടകനിലയം, കോഴിക്കോട്‌ ചിരന്തന, തിരുവനന്തപുരം സംഘചേതന, കൊല്ലം ട്യൂണ, തിരുവനന്തപുരം സൗപർണിക, അഭിരമ്യ, ചങ്ങനാശേരി പ്രതിഭ എന്നീ സമിതികളിൽ ശ്രീധരൻ അഭിനയിച്ചിട്ടുണ്ട്. മീനമാസത്തിലെ സൂര്യൻ എന്ന ചലച്ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 65-ആം വയസ്സിൽ കാസർഗോഡ് പടന്നക്കാടുള്ള വസതിയിൽ വച്ച് അന്തരിച്ചു. നാടക അഭിനേത്രിയായിരുന്ന സാവിത്രിയാണ് ഭാര്യ. രൂപൻ, നീതി എന്നിവർ മക്കൾ.

നാടകങ്ങൾ[തിരുത്തുക]

 • വിശപ്പിന്റെ പുത്രൻ
 • മേടപ്പത്ത്
 • പടനിലം
 • പറയിപെറ്റ പന്തിരകുലം
 • യന്ത്രപ്പാവ
 • കളിയാട്ടക്കാവ്
 • ഉപഹാരം
 • അങ്കച്ചുരിക

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം[2]
 • മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2012-വിശപ്പിന്റെ പുത്രൻ)[2]
 • അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടൻ (1994)
 • ആകാശവാണിയുടെ ദേശീയ നാടക മത്സരത്തിൽ ഒന്നാംസ്ഥാനം[4]
 • കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് (2007)[4]

അവലംബം[തിരുത്തുക]

 1. "നാടകനടൻ ശ്രീധരൻ നീലേശ്വരം അന്തരിച്ചു". മാതൃഭൂമി. 2013 ഓഗസ്റ്റ് 19. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
 2. 2.0 2.1 2.2 "നാടക നടൻ ശ്രീധരൻ നീലേശ്വരം അന്തരിച്ചു". ജന്മഭൂമി. 2013 ഓഗസ്റ്റ് 19. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
 3. 3.0 3.1 "നാടക നടൻ ശ്രീധരൻ നീലേശ്വരം (65) അന്തരിച്ചു". ജനയുഗം. 2011 ഓഗസ്റ്റ് 30. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
 4. 4.0 4.1 4.2 "നെഞ്ചകം തുറന്ന നാടക പ്രതിഭ". ദേശാഭിമാനി വാരാന്തപ്പതിപ്പ്. 2011 സെപ്റ്റംബർ 1. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19.
"https://ml.wikipedia.org/w/index.php?title=ശ്രീധരൻ_നീലേശ്വരം&oldid=1823269" എന്ന താളിൽനിന്ന് ശേഖരിച്ചത്