Jump to content

പാമ്പും കോണിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Snakes and ladders എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാമ്പും കോണിയും

Game of Snakes and Ladders, gouache on cloth (India, 19th century)
കളിക്കാർ 2+
Age range3+
കളി തുടങ്ങാനുള്ള സമയം അവഗണിക്കാവുന്നത്
കളിക്കാനുള്ള സമയം 15-45 മിനുട്ടുകൾ
അവിചാരിതമായ അവസരം ഉയർന്നത്
വേണ്ട കഴിവുകൾ എണ്ണാനുള്ള കഴിവ്
പാമ്പും കോണിയും കളിക്കുന്ന കളം

വളരെ മുൻപേ നിലവിലുള്ള ഒരു ബോർഡ് കളിയാണ്‌ പാമ്പും കോണിയും.[1] കുട്ടികളാണ്‌ സാധാരണ ഇത് കളിക്കാറ്. രണ്ടോ അതിലധികമോ പേർക്ക് ഈ കളിയിൽ പങ്കെടുക്കാവുന്നതാണ്‌. വിലങ്ങനെയും കുത്തനേയും ഒരേ അളവിൽ വിഭജിക്കപ്പെട്ട കുറേ ചതുരങ്ങങ്ങളുള്ള സമചതുരത്തിലുള്ള ബോർഡിലാണ്‌ ഇത് കളിക്കുക. ഒരോ സമകചതുരത്തിനും അക്കങ്ങൾ നൽകിയിരിക്കും, 8×8, 10×10 or 12×12 എന്നീ അളവുകളുള്ള ബോർഡുകളാണ്‌ സാധാരണ ഉപയോഗത്തിലുള്ളത്. ഏറ്റവും കൂടുതൽ കാണപ്പെടുന്നത് നൂറ് കള്ളികളുള്ള 10x10 വലിപ്പത്തിലുള്ള ബോർഡാണ്‌. ഇതിലെ കള്ളികളെ തമ്മിൽ ബന്ധിപ്പിച്ച് ഏതാനും പാമ്പുകളും കോണികളും (ഏണികൾ) ഉണ്ടാവും, അതുകാരണം ആ പേർ ലഭിച്ചു. അമേരിക്കയിൽ പാമ്പിനു പകരം ചൂട്ടും (chute) വരക്കുന്നു. ഇവ രണ്ടു കളിയുടെ ദൈർഘ്യം നിശ്ചയിക്കുന്നതിൽ പങ്കുവഹിക്കുന്നു.

ചരിത്രം

[തിരുത്തുക]

ഇന്ത്യയിലാണ്‌ ഈ കളിയുടെ ഉത്ഭവം. ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്കും അവിടെ നിന്നും അമേരിക്കയിലേക്കും ഈ കളി പ്രചരിച്ചു. മിൽട്ടൺ ബാർഡ്ലി എന്നയാളാണ്‌ ഇത് ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് പ്രചരിപ്പിച്ചത്.

കളിക്കുന്ന രീതി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. About.com - Chutes and Ladders
"https://ml.wikipedia.org/w/index.php?title=പാമ്പും_കോണിയും&oldid=3129642" എന്ന താളിൽനിന്ന് ശേഖരിച്ചത്