പാമ്പും കോണിയും
പാമ്പും കോണിയും | |
---|---|
Game of Snakes and Ladders, gouache on cloth (India, 19th century) | |
കളിക്കാർ | 2+ |
Age range | 3+ |
കളി തുടങ്ങാനുള്ള സമയം | അവഗണിക്കാവുന്നത് |
കളിക്കാനുള്ള സമയം | 15-45 മിനുട്ടുകൾ |
അവിചാരിതമായ അവസരം | ഉയർന്നത് |
വേണ്ട കഴിവുകൾ | എണ്ണാനുള്ള കഴിവ് |
വളരെ മുൻപേ നിലവിലുള്ള ഒരു ബോർഡ് കളിയാണ് പാമ്പും കോണിയും.[1] കുട്ടികളാണ് സാധാരണ ഇത് കളിക്കാറ്. രണ്ടോ അതിലധികമോ പേർക്ക് ഈ കളിയിൽ പങ്കെടുക്കാവുന്നതാണ്. വിലങ്ങനെയും കുത്തനേയും ഒരേ അളവിൽ വിഭജിക്കപ്പെട്ട കുറേ ചതുരങ്ങങ്ങളുള്ള സമചതുരത്തിലുള്ള ബോർഡിലാണ് ഇത് കളിക്കുക. ഒരോ സമകചതുരത്തിനും അക്കങ്ങൾ നൽകിയിരിക്കും, 8×8, 10×10 or 12×12 എന്നീ അളവുകളുള്ള ബോർഡുകളാണ് സാധാരണ ഉപയോഗത്തിലുള്ളത്. ഏറ്റവും കൂടുതൽ കാണപ്പെടുന്നത് നൂറ് കള്ളികളുള്ള 10x10 വലിപ്പത്തിലുള്ള ബോർഡാണ്. ഇതിലെ കള്ളികളെ തമ്മിൽ ബന്ധിപ്പിച്ച് ഏതാനും പാമ്പുകളും കോണികളും (ഏണികൾ) ഉണ്ടാവും, അതുകാരണം ആ പേർ ലഭിച്ചു. അമേരിക്കയിൽ പാമ്പിനു പകരം ചൂട്ടും (chute) വരക്കുന്നു. ഇവ രണ്ടു കളിയുടെ ദൈർഘ്യം നിശ്ചയിക്കുന്നതിൽ പങ്കുവഹിക്കുന്നു.
ചരിത്രം
[തിരുത്തുക]ഇന്ത്യയിലാണ് ഈ കളിയുടെ ഉത്ഭവം. ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്കും അവിടെ നിന്നും അമേരിക്കയിലേക്കും ഈ കളി പ്രചരിച്ചു. മിൽട്ടൺ ബാർഡ്ലി എന്നയാളാണ് ഇത് ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് പ്രചരിപ്പിച്ചത്.