എഡ്വേഡ് കാംബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sir Edward Campbell, 2nd Baronet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഒരു ബ്രിട്ടീഷ് സൈനികനാണ് എഡ്വേഡ് കാംബെൽ എന്ന എഡ്വേഡ് ഫിറ്റ്സ്ജെറാൾഡ് കാംബെൽ (ഇംഗ്ലീഷ്: Edward Fitzgerald Campbell, ജീവിതകാലം: 1822 ഒക്ടോബർ 25 - 1882 നവംബർ 23)[1] ദില്ലിയിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന തോമസ് മെറ്റ്കാഫിന്റെ മരുമകനായിരുന്നു. 1857-ലെ ലഹളാനന്തരം ബ്രിട്ടീഷുകാർ ഡെൽഹി പിടിച്ചടക്കി കൊള്ളയടിക്കുന്ന കാലത്ത് ഒരു പ്രൈസ് ഏജന്റായിരുന്നു.[2]

ലഹളക്കാലത്ത്, കാംബെല്ലിന്റെ റെജിമെന്റായിരുന്ന 60-ാം റൈഫിൾസ്, കാട്രിഡ്ജ് വിവാദകാരണമായ പുതിയ എൻഫീൽഡ് തോക്കുപയോഗിച്ച ആദ്യത്തെ റെജിമെന്റുകളിലൊന്നായിരുന്നു. ആദ്യമായി ലഹളപൊട്ടിപ്പുറപ്പെട്ടതും ഇവിടെയായിരുന്നു. ഇതിനുശേഷം കാംബെൽ ഡെൽഹി പിടിച്ചടക്കാൻ റിഡ്ജിൽ തമ്പടിച്ച, ഡെൽഹി ഫീൽഡ് ഫോഴ്സിൽ ചേർന്നു.[2]

ബ്രിട്ടീഷ് ഇന്ത്യയിലെ മുഖ്യസൈന്യാധിപനായിരുന്ന ചാൾസ് നേപ്പിയറുടെ അനുകൂലിയായിരുന്നു കാംബെൽ. ഇന്ത്യയിലെ മറ്റുപലരുമെന്ന പോലെ തോമസ് മെറ്റ്കാഫിനും ചാൾസ് നേപ്പിയറുടെ നടപടികളിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. കാംബെല്ലിന്റെ ധനസ്ഥിതിയും അത്ര മെച്ചമല്ലാതിരുന്നതിനാൽ തോമസ് മെറ്റ്കാഫ് അദ്ദേഹത്തിന്റെ മകൾ ജോർജീനയുമായുള്ള വിവാഹനിശ്ചയത്തിന് എതിരായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. http://thepeerage.com/p4317.htm#i43165
  2. 2.0 2.1 2.2 വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. പുറം. XXI. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=എഡ്വേഡ്_കാംബെൽ&oldid=2311499" എന്ന താളിൽനിന്ന് ശേഖരിച്ചത്