എഡ്വേഡ് കാംബെൽ
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഒരു ബ്രിട്ടീഷ് സൈനികനാണ് എഡ്വേഡ് കാംബെൽ എന്ന എഡ്വേഡ് ഫിറ്റ്സ്ജെറാൾഡ് കാംബെൽ (ഇംഗ്ലീഷ്: Edward Fitzgerald Campbell, ജീവിതകാലം: 1822 ഒക്ടോബർ 25 - 1882 നവംബർ 23)[1] ദില്ലിയിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന തോമസ് മെറ്റ്കാഫിന്റെ മരുമകനായിരുന്നു. 1857-ലെ ലഹളാനന്തരം ബ്രിട്ടീഷുകാർ ഡെൽഹി പിടിച്ചടക്കി കൊള്ളയടിക്കുന്ന കാലത്ത് ഒരു പ്രൈസ് ഏജന്റായിരുന്നു.[2]
ലഹളക്കാലത്ത്, കാംബെല്ലിന്റെ റെജിമെന്റായിരുന്ന 60-ാം റൈഫിൾസ്, കാട്രിഡ്ജ് വിവാദകാരണമായ പുതിയ എൻഫീൽഡ് തോക്കുപയോഗിച്ച ആദ്യത്തെ റെജിമെന്റുകളിലൊന്നായിരുന്നു. ആദ്യമായി ലഹളപൊട്ടിപ്പുറപ്പെട്ടതും ഇവിടെയായിരുന്നു. ഇതിനുശേഷം കാംബെൽ ഡെൽഹി പിടിച്ചടക്കാൻ റിഡ്ജിൽ തമ്പടിച്ച, ഡെൽഹി ഫീൽഡ് ഫോഴ്സിൽ ചേർന്നു.[2]
ബ്രിട്ടീഷ് ഇന്ത്യയിലെ മുഖ്യസൈന്യാധിപനായിരുന്ന ചാൾസ് നേപ്പിയറുടെ അനുകൂലിയായിരുന്നു കാംബെൽ. ഇന്ത്യയിലെ മറ്റുപലരുമെന്ന പോലെ തോമസ് മെറ്റ്കാഫിനും ചാൾസ് നേപ്പിയറുടെ നടപടികളിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. കാംബെല്ലിന്റെ ധനസ്ഥിതിയും അത്ര മെച്ചമല്ലാതിരുന്നതിനാൽ തോമസ് മെറ്റ്കാഫ് അദ്ദേഹത്തിന്റെ മകൾ ജോർജീനയുമായുള്ള വിവാഹനിശ്ചയത്തിന് എതിരായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ http://thepeerage.com/p4317.htm#i43165
- ↑ 2.0 2.1 2.2 വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XXI. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി