ഉള്ളടക്കത്തിലേക്ക് പോവുക

സിദ്ധാർത്ഥൻ പരുത്തിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sidharthan Paruthikad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സാഹിത്യകാരനും ചെറുകഥാകൃത്തുമാണ് സിദ്ധാർത്ഥൻ പരുത്തിക്കാട് (ജനനം: 1 ഏപ്രിൽ 1944). സമഗ്രസംഭാവനയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1] അദ്ദേഹത്തിന്റെ പുത്രിയാണ് മാധ്യമ പ്രവർത്തകയായ സ്മൃതി പരുത്തിക്കാട്.

ജീവിതരേഖ

[തിരുത്തുക]

1944 ഏപ്രിൽ ഒഒന്നിന് മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ ജനനം. പത്രപ്രവ‍ർത്തകനായിരുന്നു. ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. കൃതികൾ: തടവറകൾ (നോവൽ), ഏതോ ഒരാൾ (ചെറുകഥാ സമാഹാരം). [2]

കുടുംബം

[തിരുത്തുക]

ഭാര്യ സരസ്വതി അദ്ധ്യാപികയായിരുന്നു. മക്കൾ സ്‌മൃതി പരുത്തിക്കാട് , ശ്രുതി പരുത്തിക്കാട്. ഇരുവരും മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. [3]. നാടക രചയിതാവും നടനും ഗ്രന്ഥകർത്താവുമായ ലക്ഷ്മണൻ പരുത്തിക്കാട് സഹോദരനാണ്[4]

കൃതികൾ

[തിരുത്തുക]
  • പരുത്തിക്കാടിന്റെ കഥകൾ (1999)
  • തടവറകൾ (1985)
  • ഏതോ ഒരാൾ (1978)

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  2. https://keralaliterature.com/malayalam-writers-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d/sidharthan-paruthikkadu-%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%81%e0%b4%a4/
  3. https://m.vanitha.in/justin/smruthy-paruthikad-journalist-interview-vanitha-magazine.html%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  4. https://newspaper.mathrubhumi.com/malappuram/obituary/malappuram-1.8003116%5Bപ്രവർത്തിക്കാത്ത+കണ്ണി%5D