ആഫ്രിക്കക്കുവേണ്ടിയുള്ള മത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Scramble for Africa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1913ൽ യൂറോപ്യൻ ശക്തികൾ നിയന്ത്രിച്ചിരുന്ന ആഫ്രിക്കയുടെ ഭാഗങ്ങൾ, ഇന്നത്തെ രാജ്യാതിർത്തികളും കാണാം.
  സ്വതന്ത്രം

പുതിയ സാമ്രാജ്യത്വത്തിന്റെ കാലത്ത് 1881 മുതൽ 1914 വരെ ആഫ്രിക്കൻ ഭൂഭാഗങ്ങൾ കൈവശപ്പെടുത്താനും വിഭജിക്കാനും കോളനിവത്കരിക്കാനും വേണ്ടി യൂറോപ്യൻ ശക്തികൾ തമ്മിൽ നടന്ന മത്സരമാണ് ആഫ്രിക്കക്കുവേണ്ടിയുള്ള മത്സരം എന്ന് ചരിത്രത്തിൽ കുറിക്കപ്പെട്ടിരിക്കുന്നത്. ആഫ്രിക്കയുടെ വിഭജനം എന്നും ആഫ്രിക്കയുടെ പിടിച്ചടക്കൽ എന്നും ചിലർ ഇതിനെ വിശേഷിപ്പിക്കുന്നു. 1870 ആഫ്രിക്കയുടെ 10 % മാത്രം കയ്യാളിയിരുന്ന യൂറോപ്യൻ ശക്തികൾ 1914 ആയപ്പോൾ ആഫ്രിക്കയുടെ 90 % ഭാഗവും അവരുടെ കീഴിലാക്കിയിരുന്നു. അബിസീനിയ, ലൈബീരിയ എന്നീ രാജ്യങ്ങൾ മാത്രമേ സ്വതന്ത്രരായി നിന്നിരുന്നുള്ളൂ.ഈ മത്സരത്തിനായുള്ള പ്രചോദനങ്ങൾ പലതായിരുന്നു. രാജ്യത്തിന്റെ പ്രശസ്തി, രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരം, മതപരിവർത്തനപ്രവർത്തനങ്ങൾ, ആഫ്രിക്കയിലെ ആഭ്യന്തര രാഷ്ട്രീയം എന്നിവ അതിൽ ചിലതാണ്.

1884ൽ നടന്ന ബെർലിൻ കോൺഫറൻസ് ആഫ്രിക്കയിലെ യൂറോപ്യൻ കോളനിവത്കരണവും വ്യാപാരവും ക്രമപ്പെടുത്തി.[1] ഇത് ആഫ്രിക്കക്കുവേണ്ടിയുള്ള മത്സരത്തിന്റെ പാരമ്യമായി കണക്കാക്കപ്പെടുന്നു.യൂറോപ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം നില നിന്നിരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ശത്രുത യുദ്ധത്തിലേക്കെത്താതിരിക്കാനായാണ് ആഫ്രിക്കയെ അവർ പങ്കുവെച്ചെടുത്തത്.[2] തുടക്കത്തിൽ സൈനിക ശക്തിയും സാമ്പത്തിക മേധാവിത്വവും മൂലമുള്ള അനൗദ്യോഗിക സാമ്രാജ്യത്വമാണ് നിലവിലിരുന്നതെങ്കിലും വർഷങ്ങൾ കഴിഞ്ഞപ്പോൾ കോളനികളുടെ മേൽ പ്രത്യക്ഷ ഭരണം നടത്തിക്കൊണ്ട് യൂറോപ്യൻ ശക്തികൾ പൂർണ്ണ സാമ്രാജ്യത്വം കാഴ്ചവെച്ചു.[3]

അവലംബം[തിരുത്തുക]

  1. Brantlinger, Patrick (1985). "Victorians and Africans: The Genealogy of the Myth of the Dark Continent". Critical Inquiry. 12 (1): 166–203. doi:10.1086/448326. JSTOR 1343467.
  2. R. Robinson, J. Gallagher and A. Denny, Africa and the Victorians, London, 1965, p. 175.
  3. Kevin Shillington, History of Africa. Revised second edition (New York: Macmillian Publishers Limited, 2005), 301.