പുതിയ സാമ്രാജ്യത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളനിവാഴ്ചയുടെ വ്യാപനത്തിലൂടെ യൂറോപ്യൻ രാജ്യങ്ങൾ,യു.എസ്.എ,ജപ്പാൻ സാമ്രാജ്യം എന്നീ സാമ്രാജ്യ ശക്തികൾ പത്തൊൻപത്,ഇരുപത് നൂറ്റാണ്ടുകളിൽ തങ്ങളുടെ സാമ്രാജ്യത്വം വ്യാപിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങളെ പൊതുവായി പുതിയ സാമ്രാജ്യത്വം എന്നു അറിയപ്പെടുന്നു. ഇത് New Imperialism,Neo Imperialism എന്നും അറിയപ്പെടുന്നു. 1830കളിൽ തുടങ്ങിയ ഈ നീക്കങ്ങൾ , രണ്ടാം ലോകമഹായുദ്ധത്തോടെ അവസാനിച്ചു.അഭൂതപൂർവമായ വൈദേശിക ആക്രമണങ്ങൾ,കീഴടക്കലുകൾ എന്നിവ ഈ കാലത്ത് ഉണ്ടായി. സാമ്രാജ്യ ശക്തികൾ,തങ്ങൾ സ്വായത്തമാക്കിയ ശാസ്ത്രീയ നേട്ടങ്ങളും വികസന രീതികളും ഉപയോഗിച്ച് തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിലും , കീഴടക്കിയ ദേശങ്ങളെ പരമാവധി ചൂഷണം ചെയ്യുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചു.

പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ നിലവിലുണ്ടായിരുന്ന സാമ്രാജ്യത്വത്തിൽ നിന്നും വിഭിന്നവും നവീനവുമായ രീതികൾ ഉപയോഗിച്ചതിനാൽ പുതിയ സാമ്രാജ്യത്വം എന്നത് ഒരു വ്യത്യസ്ത സംഭവ വികാസമായി ചരിത്രകാരന്മാർ കരുതുന്നു.

"https://ml.wikipedia.org/w/index.php?title=പുതിയ_സാമ്രാജ്യത്വം&oldid=2115438" എന്ന താളിൽനിന്ന് ശേഖരിച്ചത്