ശന്തനഗൗഡർ മോഹൻ മല്ലികാർജുൻ ഗൗഡ
ദൃശ്യരൂപം
(Santhana gowder mohan mallikarjuna gowder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Justice ശന്തനഗൗഡർ മോഹൻ മല്ലികാർജുൻ ഗൗഡ | |
---|---|
കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് | |
ഓഫീസിൽ 22 സെപ്തംബർ 2016 – പദവിയിൽ | |
കേരള ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് | |
ഓഫീസിൽ 01 ആഗസ്ത് 2016 – 21 സെപ്തംബർ 2016 | |
കർണ്ണാടക ഹൈക്കോടതിയിലെ ജഡ്ജി | |
ഓഫീസിൽ 24 സെപ്തംബർ 2004 – 31 ജൂലൈ 2016 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചിക്കരൂർ, ഹിരെക്കരൂർ താലൂക്ക്, ഹാവേരി ജില്ല, കർണ്ണാടകം | മേയ് 5, 1958
പൗരത്വം | ഇന്ത്യക്കാരൻ |
ദേശീയത | ഇന്ത്യ |
സുപ്രീം കോടതി മുൻ ജസ്റ്റിസും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായിരുന്നു ജസ്‌റ്റിസ് ശന്തനഗൗഡർ മോഹൻ മല്ലികാർജുനഗൗഡ (Justice Mohan M. Shantanagoudar).
ജീവിതരേഖ
[തിരുത്തുക]1958-ൽ കർണാടകയിലെ ഹാവേരി ജില്ലയിൽ ശന്തനഗൗഡരുടെ മകനായി ജനിച്ചു. 1980-ൽ നിയമബിരുദം നേടി. 2003ൽ കർണാടക ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിയായി. 2004-ൽ സ്ഥിരം ജഡ്‌ജിയായി. 2016 സെപ്റ്റംബർ 22 ന് കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി സത്യപ്രതിജ്ഞ ചെയ്തു.[1] 2017 ഫെബ്രുവരി 17-ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം, പദവിയിൽ തുടരവേ 2021 ഏപ്രിൽ 25-ന് പുലർച്ചെ മൂന്നുമണിയോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ച് അന്തരിച്ചു. 63 വയസ്സായിരുന്നു അദ്ദേഹത്തിന്.