സാഗർ ശിവ മന്ദിർ
(Sagar Shiv Mandir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മൗറീഷ്യസ് ദ്വീപിലെ ഗോയവേ ഡി ചൈൻ, പോസ്റ്റ് ഡി ഫ്ളാക്ക് എന്നിവിടത്തെ ശിവക്ഷേത്രമാണ് സാഗർ ശിവ മന്ദിർ. സാഗർ ശിവ മന്ദിർ മൗറീഷ്യസിന്റെ കിഴക്കൻ ഭാഗത്ത് ആണ്. മൗറീഷ്യസിൽ എത്തിയ ഹിന്ദുക്കളുടെ ഒരു ആരാധനാലയമാണിത്. ഇവിടുത്തെ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു.[1] 2007- ൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ 108 അടി ഉയരമുള്ള വെങ്കലനിറമുള്ള ശിവ പ്രതിമയുണ്ട്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ റ്റെംപ്ൾ ഇൻ ദ സീ ക്ഷേത്രത്തിന് സമാനമാണ് ഈ ക്ഷേത്രം.
അവലംബം[തിരുത്തുക]
- ↑ "Hindu temples across the world". ശേഖരിച്ചത് 10 October 2012.