എസ്. ബംഗാരപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(S. Bagarappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്. ബംഗാരപ്പ
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-10-26)26 ഒക്ടോബർ 1932
ഷിമോഗ, കർണാടക
മരണം26 ഡിസംബർ 2011(2011-12-26) (പ്രായം 79)
ബാംഗളൂർ, കർണ്ണാടക
രാഷ്ട്രീയ കക്ഷിജനതാദൾ (എസ്)
പങ്കാളിശകുന്തള
കുട്ടികൾ2 ആൺമക്കളും 3 പെൺമക്കളും
വസതിബാംഗ്ലൂർ

കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയായിരുന്നു എസ്. ബംഗാരപ്പ (ഒക്ടോബർ 26 1932 -ഡിസംബർ 26 2011). 14-ആം ലോക്‌സഭയിൽ ഇദ്ദേഹം ഷിമോഗ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഷിമോഗ ജില്ലയിലെ കബട്ടൂരിൽ 1932 ഒക്ടോബർ 26-ന് ജനിച്ചു. 2011 ഡിസംബർ 26 ന് അന്തരിച്ചു.[1]

കർണാടക വികാസ് പാർട്ടി, കർണാടക കോൺഗ്രസ് പാർട്ടി എന്നിവയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1967-ലാണ് ആദ്യമായി എം.എൽ.എ. ആയത്. തുടർന്ന് ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാർഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. പി.സി.സി.യുടെ പ്രസിഡന്റായി 1979-ൽ നിയമിതനായി. 1990- മുതൽ 92 വരെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. ആകെ നാലു തവണ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005-ൽ ലോക്‌സഭാംഗത്വം രാജിവച്ച് ബിജെപിയിൽ നിന്നും സമാജ് വാദി പാർട്ടിയിലേക്ക് ചുവടുമാറി. ആ വർഷം തന്നെ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട് വീണ്ടും ലോക്‌സഭയിലെത്തി

2009-ൽ സമാജ് വാദി പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയും എം.പി സ്ഥാനം രാജിവെച്ച് മത്സരിക്കുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിൽ ബി.സ്. യെദ്യൂരപ്പയുടെ മകൻ ബി.എസ്. രാഗവേന്ദ്രയോട് മത്സരിച്ച് പരാജയപ്പെട്[2] ടു.

അവലംബം[തിരുത്തുക]

  1. ശേഖരിച്ചത് മാധ്യമം ഓൺലൈൻ
  2. "എസ്. ബംഗാരപ്പ അന്തരിച്ചു". Archived from the original on 2011-12-26. Retrieved 2011-12-26.
"https://ml.wikipedia.org/w/index.php?title=എസ്._ബംഗാരപ്പ&oldid=3626453" എന്ന താളിൽനിന്ന് ശേഖരിച്ചത്