ദി റെഡ് ബലൂൺ
ദി റെഡ് ബലൂൺ | |
---|---|
സംവിധാനം | ആൽബെർട്ട് ലമൊറൈസ് |
നിർമ്മാണം | Albert Lamorisse |
രചന | ആൽബെർട്ട് ലമൊറൈസ് |
അഭിനേതാക്കൾ | പാസ്കൽ ലമൊറൈസ് |
സംഗീതം | മൊറിസ് ലിറൊസ് |
ഛായാഗ്രഹണം | എഡ്മണ്ട് സിചൻ |
ചിത്രസംയോജനം | പിയറി ജില്ലറ്റ് |
വിതരണം | Lopert Pictures Corporation Janus Films |
റിലീസിങ് തീയതി | October 15, 1956 (France) March 11, 1957 (United States) |
രാജ്യം | France |
ഭാഷ | French |
സമയദൈർഘ്യം | 34 മിനുട്ട് |
1956 ൽ ആൽബെർട്ട് ലമൊറൈസ് എന്ന് ഫ്രെഞ്ച് സംവിധായകൻ നിർമ്മിച്ച് പുറത്തിറക്കിയ ഒരു ഫ്രെഞ്ച് ഫാന്റസി ലഘുചിത്രം ആണു് റെഡ് ബലൂൺ.34 മിനുട്ട് ദൈർഘ്യമുള്ള ഈ ലഘു ചിത്രത്തിൽ ആറു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് സ്കൂൾ യാത്രക്കിടയിൽ വിളക്ക് കാലിൽ കുടുങ്ങിക്കിടക്കുന്ന ഒരു ചുവന്ന ബലൂൺ ലഭിക്കുന്നു.അതുമ്മായി അവനുണ്ടാകുന്ന അടുപ്പവും അവസാനവുമാണു് ഈ സിനിമയുടെ പ്രതിപാദ്യം. ഏറ്റവും മികച്ച ഒറിജിനൽ തിരക്കഥക്കുള്ള 1956 ലെ ഓസ്കാർ പുരസ്കാരം ഈ സിനിമയുടെ തിരക്കഥക്ക് ലമൊറൈസിനു ലഭിച്ചു. കാൻ ഫിലീം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും ചുവപ്പ് ബലൂൺ നേടി. സംവിധായകൻ തന്റെ മകനായ പാസ്കൽ ലമൊറൈസിനെ ആണു ഈ സിനിമയിലെ പ്രധാന വേഷം ചെയ്യാൻ തിരഞ്ഞെടുത്തത്. അതുപോലെ അദ്ദേഹത്തിന്റെ മകൾ സബീൻ പെൺകുട്ടിയുടെ വേഷവും അഭിനയിക്കുന്നു. 1990-കൾ വരെ ഈ സിനിമ ലോകത്തിലെ ചലച്ചിത്ര കലാലയങ്ങളിൽ പഠനത്തിന് ഉപയോഗിച്ചിരുന്നു. ഏറ്റവും കൂടുതൽ എലിമെന്റരിക്ലാസ്സ് കുട്ടികൾ കണ്ട കുട്ടികൾക്കുള്ള സിനിമയും ഇതായിരിക്കാം.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1956 ലെ ഏറ്റവും നല്ല ഒറിജിനൽ തിരക്കഥക്കുള്ള ഓസ്കാർ
- കാൻ ഫിലിം ഫെസ്റ്റിവലിൽ 'പാം ഡി ഓർ'
- 1957 ലെ ബാഫ്റ്റ പുരസ്കാരം
അധിക വായനക്ക്
[തിരുത്തുക]- ക്ലോസ്സപ്പ്
- The Red Balloon
- The Red Balloon ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- The Red Balloon film clip at You Tube (shown on Classic Arts Showcase)
- Le Ballon rouge Archived 2020-02-22 at the Wayback Machine. at Cinefeed (in French)