Jump to content

റാണു മണ്ഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ranu Mondal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാണു മണ്ഡൽ
ജനനം
Ranu Maria Mondal

(1960-11-05) 5 നവംബർ 1960  (64 വയസ്സ്)[1]
Kartickpara, Krishnanagar, West Bengal, India
ദേശീയത Indian
തൊഴിൽSinger
സജീവ കാലം2019-present
അറിയപ്പെടുന്ന കൃതി
ജീവിതപങ്കാളി(കൾ)Babul Mondal (m. 1979–81) [2]
കുട്ടികൾ1

പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ, സിനിമാ ഗാനങ്ങൾ ആലപിച്ച് ഉപജീവനം നടത്തിവന്ന യുവതിയാണ് റാണു മണ്ഡൽ. ഇവർ പിന്നീട് ഗായികയെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുകയും ബോളിവുഡിൽ പാടുകയും ചെയ്തു. 2019 ജൂലൈ 21 ന് ഷോർ എന്ന ചിത്രത്തിനായി ലത മങ്കേഷ്കർ ആലപിച്ച "ഏക് പ്യാർ ക നഗ്മാ ഹേ" എന്ന ഗാനം അതിമനോഹരമായി പാടിയതിലൂടെ ഇവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഇതേത്തുടർന്ന് റാണുവിനെ ബോളിവുഡ് നടനും ഗായകനുമായ ഹിമേഷ് രേഷാമിയ വിധികർത്താവായ 'സൂപ്പർ സ്റ്റാർ സിംഗർ' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുപ്പിച്ചിരുന്നു. [3] ഇതിൽ ഇവരുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ഹിമേഷ്, താൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായാ ഹാപ്പി ഹാർഡി ആൻഡ് ഹീർ ന് വേണ്ടി ഇവരെക്കൊണ്ട് "തേരേ മേരേ കഹാനി" എന്ന പാട്ട് റിക്കാർഡ് ചെയ്യിക്കുകയുണ്ടായി. [4][5] അതിനു പ്രതിഫലമായി 7 ലക്ഷം രൂപയാണ് അവർക്കു ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തയായ ഇവർ അനേകം റിയാലിറ്റി ഷോകളിൽ അതിഥിയായി ക്ഷണിക്കപ്പെട്ടു. കൂടാതെ നിരവധി സ്റ്റേജ് ഷോകൾക്കും അവർ കരാർ ഒപ്പിട്ടു. ബംഗാൾ, ഹിന്ദി, തമിഴ് സിനിമകളിൽ നിന്നും പാടാനുള്ള ഓഫറുകളും റാണു മണ്ഡലിലെ തേടിയെത്തിരിക്കുന്നു. ഒറ്റരാത്രികൊണ്ട് അവരുടെ ജീവിതം ഒരു ബോളിവുഡ് സിനിമപോലെ മാറി മറിയുകയായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1960 നവംബർ 5 നു പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുള്ള കൃഷ്ണനഗറിനടുത്തുള്ള കാർത്തിക് പാഡാ ഗ്രാമത്തിലെ ഒരു ക്രിസ്ത്യൻ ദരിദ്രകുടുംബത്തിലാണ് റാണു ജനിച്ചത്.[6] പിതാവിന് സൈക്കിളിൽ വീടുവീടാന്തരം കൊണ്ടുപോയി തുണി വിൽക്കുന്ന തൊഴിലായിരുന്നു. റാണു അധികം പഠിച്ചില്ല. ചെറു പ്രായത്തിൽത്തന്നെ ആദ്യം മാതാവും പിന്നീട് പിതാവും അവർക്കു നഷ്ടപ്പെട്ടു. ബന്ധുക്കളുടെ സംരക്ഷണയിൽ വളർന്ന റാണുവിന്റെ ഭാരം ഒഴിവാക്കാനായി അവരെ 13 മത്തെ വയസ്സിൽ ഗ്രാമത്തിൽത്തന്നെയുള്ള ബാബു മണ്ഡലിനു വിവാഹം ചെയ്തുകൊടുത്തു.[7] അതിൽ ഒരു മകളുണ്ടായി.[8] ബാബു മണ്ഡൽ ഭാര്യയേയും മകളെയും ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു. ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാതെ ജന്മസിദ്ധമായി തനിക്കുലഭിച്ച പാടാനുള്ള സിദ്ധി റാണു ഉപയോഗപ്പെടുത്തി. സമീപത്തുള്ള ക്ലബ്ബിൽ പാട്ടുപാടാൻ സ്ഥിരമായിപ്പോയി. അതിൽനിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലർന്നത്. പക്ഷേ അതുമൂലം ആ കുടുംബബന്ധം തകർന്നു. ക്ലബ്ബിൽ പാട്ടും അഴിഞ്ഞാട്ടവുമായി നടക്കുന്നവളെ തനിക്കാവശ്യമില്ലെന്നു പറഞ്ഞു ഭർത്താവ് ബന്ധമുപേക്ഷിച്ചുപോയി. പിന്നീട് ക്ലബ്ബിൽവച്ചു പരിചയപ്പെട്ട മുംബൈയിൽ ഷെഫായി ജോലിചെയ്യുന്ന ബബ്‍ലു മണ്ഡലുമായി റാണു അടുത്തു. അദ്ദേഹത്തെ വിവാഹം കഴിച്ച് 2000 ൽ അവർ മുംബൈക്ക് പോയി. അവിടെ ചില സിനിമാക്കാരുടെ വീടുകളിൽ അവർ ജോലിക്കു നിന്നു. പാചകവും കുട്ടികളെ നോക്കുന്നതുമായിരുന്നു ജോലികൾ.

ഭർത്താവുമൊത്ത് സുഖജീവിതമായിരുന്നു അവിടെ. ആ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ടായി. ഒരാണും ഒരു പെണ്ണും. (അവരിപ്പോൾ റാണുവിന്റെ ഒരു അകന്ന ബന്ധുവീട്ടിലാണുള്ളത്.) 2004 ൽ ഭർത്താവ് ബബ്‌ലുവിന്റെ ആകസ്മിക മരണമേല്പിച്ച ആഘാതം അവരെ ആകെത്തളർത്തിക്കളഞ്ഞു. മൂന്നു മക്കളുമായി എന്തുചെയ്യും എങ്ങോട്ടുപോകും എന്നൊരു ലക്ഷ്യവുമില്ലാതെ അവർ ഒടുവിൽ കൊൽക്കത്തയ്ക്ക് മടങ്ങി. ബന്ധുക്കളെല്ലാം പൂർണ്ണമായി അവരെ കൈവിട്ടു. കുട്ടികളുമായി ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ പട്ടിണിയിൽക്കഴിഞ്ഞ അവർക്ക് മാനസികരോഗം (Nurological Disorder) പിടിപെട്ടു. പലപ്പോഴും ഒരു ഭ്രാന്തിയെപ്പോലെ പെരുമാറാൻ തുടങ്ങി. വീടുവിട്ടുപോകുകയും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡ് കളിലും ലോക്കൽ ട്രെയിനുകളിലും പാട്ടുപാടി ഭിക്ഷ യാചിക്കാനും തുടങ്ങി. റാണുവിന്റെ ഈ അവസ്ഥകണ്ട്‌ നാട്ടുകാർ ഇടപെട്ട് ഇളയകുട്ടികളെ അവരുടെ അച്ഛന്റെ ബന്ധുക്കളെ ഏൽപ്പിക്കുകയായിരുന്നു. അപ്പോഴും മൂത്തമകൾ സ്വാതി കൂടെയായിരുന്നു. റാണുവിന്റെ ജീവിതരീതികൾ മകൾക്കിഷ്ടമായിരുന്നില്ല. തെരുവുകളിലും റെയിൽവേസ്റ്റേഷനുകളിലും പാട്ടുപാടി ഭിക്ഷയെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിട്ടു. പലപ്പോഴും മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന റാണു മകളെ ഉപദ്രവിക്കുന്നതും പതിവായി. ഒടുവിൽ 10 കൊല്ലം മുൻപ് മകൾ അമ്മയെ ഉപേക്ഷിച്ചുപോയി. തൊട്ടടുത്ത ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് മകൾ സ്വാതി വിവാഹം കഴിച്ചത്. അതിൽ ഒരു കുട്ടിയുണ്ട്. മകളുടെ ആ ബന്ധവും തകർന്നു. ഭർത്താവുമായി അകന്നുകഴിയുന്ന സ്വാതി ഒരു ചെറിയ സ്റ്റേഷനറിക്കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. അമ്മ റാണു റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും പാട്ടുപാടി ഒരു ഭ്രാന്തിയെപ്പോലെ ജീവിക്കുന്നത് അവരറിയുന്നുണ്ടായിരുന്നു. ആളുകൾ നൽകുന്ന നാണയത്തുട്ടുകളും, ആഹാര സാധനങ്ങളുമായിരുന്നു റാണുവിന്റെ ജീവനോപാധി.

ഒരൊറ്റ വീഡിയോയിലൂടെ മാറി മറിഞ്ഞ ജീവിതം

[തിരുത്തുക]

2019 ജൂലൈ 21 ന് റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റേഷനിലെത്തിയപ്പോൾ യാദൃച്ഛികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ 'ഏക് പ്യാർ കാ നഗ്മാ ഹെയ്' എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതുകണ്ട് അത് തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. [9][10] ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽ വരെ എത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷണങ്ങൾ വന്നു. ഒടുവിൽ മുംബൈയിൽനിന്നും സംഗീതജ്ഞൻ ഹിമേഷ് രേഷാമിയ വിധികർത്താവായ 'സൂപ്പർ സ്റ്റാർ സിംഗർ' എന്ന ഒരു റിയാലിറ്റി ഷോയുടെ അതിഥിയാകാനായുള്ള ക്ഷണം അതീന്ദ്ര ചക്രവർത്തി മുഖേന റാണു മണ്ഡലിനെ തേടിയെത്തി.

സ്വന്തമായി ഒരു ഐ.ഡി പ്രൂഫോ, മേൽവിലാസമോ ഇല്ലാതിരുന്ന റാണുവിനെ അതും തരപ്പെടുത്തിക്കൊടുത്ത്, നല്ല വസ്ത്രവും ധരിപ്പിച്ചു വിമാനത്തിൽ മുംബൈക്ക്‌ കൊണ്ടുപോയത് അതീന്ദ്രയായിരുന്നു. റാണു മണ്ഡലിന്റെ ആദ്യവിമാനയാത്ര പോലെത്തന്നെ ജീവിതവും ഒറ്റദിവസം കൊണ്ട് അങ്ങനെ മാറിമറിഞ്ഞു. റിയാലിറ്റി ഷോയിൽ റാണു താൻ റെയിൽവേ സ്റ്റേഷനിൽപ്പാടിയ ലതാജിയുടെ ഗാനം 'ഏക് പ്യാർ ക നഗ്മ ഹേ' പാടിയ ഉടൻ ഹിമേഷ് രേഷാമിയ സൽമാൻഖാന്റെ ചിത്രത്തിലെ തന്റെ അടുത്ത ഗാനം അവർക്ക്‌ ഓഫർ ചെയ്യുകയായിരുന്നു. [11][12] [13]

ഗായികയായുള്ള രംഗപ്രവേശം

[തിരുത്തുക]

ഹിമേഷ് രേഷാമിയയുടെ സംഗീതത്തിൽ അവർ ആലപിച്ച 'തേരേ മേരേ കഹാനി' 2019 ആഗസ്റ്റിൽ റിക്കാർഡ് ചെയ്യുകയുണ്ടായി. അതിന്റെ റിക്കാർഡിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ഹിമേഷ്‌ ഇങ്ങനെ കുറിച്ചു " ഇതാ ഇന്ത്യൻ സിനിമയിലെ ജൂനിയർ ലത മങ്കേഷ്കർ."

തിരികെ ജീവിതത്തിലേക്ക്

[തിരുത്തുക]

അമ്മ പ്രശസ്തിയുടെ കൊടുമുടികൾ കയറിയപ്പോൾ 10 കൊല്ലത്തിനുശേഷം മകൾ സ്വാതി അമ്മയ്ക്കരുകിൽ ഓടിയെത്തി. മകൾ സ്വാർത്ഥയെന്ന് പലരും പഴിച്ചപ്പോഴും റാണുവിന് മകളോടൊരു പിണക്കവുമില്ല. ഇരുകൈയുംനീട്ടി അവളെ സ്വീകരിച്ചുകൊണ്ടവർ പറഞ്ഞു "യേ മേരീ പ്യാരി ബേട്ടി ഹേ" (ഇവളെന്റെ പ്രിയപ്പെട്ട മകളാണ്). പ്രശസ്തയായതിനെ തുടർന്ന് റാണു മണ്ഡലിന്റെ വീട്ടിൽ ആളുകളുടെ തിരക്കാണ്. പോയകന്ന 59 വർഷത്തെ വേദനകളും ഒറ്റപ്പെടലും രോഗങ്ങളും നരകതുല്യമായിരുന്ന ജീവിതവും വിട്ടൊഴിഞ്ഞു മുംബൈയിലെ തന്റെ സ്വന്തം ഫ്‌ളാറ്റിലിരുന്നു റാണു മണ്ഡൽ മകൾക്കൊപ്പം തിരക്കുകളിലും പുതിയൊരു ലോകം പടുത്തുയർത്തുകയാണ്.

അവലംബം

[തിരുത്തുക]

[1][പ്രവർത്തിക്കാത്ത കണ്ണി]

  1. "Ranu Mondal birthday". famepeeps.com. Archived from the original on 2019-09-04. Retrieved 28 August 2019.
  2. "Ranu Mondal husband's death after few year of her marriage". The week.in. Retrieved 29 August 2019.
  3. "Kolkata Viral Lady Ranu Mondal's First Bollywood Song 'Teri Meri Kahani' Glimpse Out! Himesh Reshammiya Gave Her A Break On 'Superstar Singer'!". ABP Live. August 26, 2019. Archived from the original on 2019-08-27. Retrieved 2019-09-01.
  4. "Himesh Reshammiya Records Song With Internet Sensation Ranu Mondal". NDTV. August 23, 2019.
  5. "Remember Ranu Mondal from Ranaghat who went viral for her song? She just recorded with Himesh Reshammiya". India Today. August 23, 2019.
  6. "रानू मंडल की बॉलीवुड एंट्री का खुला राज, इस वजह से हिमेश रेशमिया ने उन्हें दिया गाने का ऑफर". NDTVIndia. Retrieved 2019-08-26.
  7. Masum Ali. "ভবঘুরে রানু মণ্ডলের জীবনের গল্প শুনুন". Prothom Alo (in Bengali). Retrieved 29 August 2019.
  8. "Ranu Mondal from Ranaghat reunites with daughter after recording with Himesh Reshammiya. Viral pic". India Today. August 28, 2019.
  9. "Ranu Mondal from Ranaghat went viral for Ek Pyaar Ka Nagma Hai. She just got a call from music reality show". India Today. August 23, 2019.
  10. "Ranu Mondal: Meet Atindra Chakraborty behind Ranu's success before Himesh Reshammiya". msn.com. August 26, 2019.
  11. "Woman Whose Rendition of Lata Mangeshkar Classic Went Viral Records Song for Himesh Reshammiya". CNN-News18. August 24, 2019.
  12. "Viral singer Ranu Mondal gets her first Bollywood break, thanks to Himesh Reshammiya". DNA India. August 23, 2019.
  13. "Himesh Reshammiya offers song to Ranu Mondal, says 'she is blessed with divinity'". Times Now. August 23, 2019.
"https://ml.wikipedia.org/w/index.php?title=റാണു_മണ്ഡൽ&oldid=3926204" എന്ന താളിൽനിന്ന് ശേഖരിച്ചത്