രമേശ് കാവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramesh Kavil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള നാടകവേദിയിലെ ഒരു ഗാനരചയിതാവാണ് രമേശ് കാവിൽ. മികച്ച ഗാനരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം മൂന്നു പ്രാവശ്യം ഇദ്ദേഹത്തിനു ലഭിച്ചു. നൂറ്റമ്പതോളം നാടകങ്ങൾക്ക് രമേശ് ഗാനങ്ങളെഴുതിയിട്ടുണ്ട്. നാടകം കൂടാതെ ചലച്ചിത്രം,[1] ലളിതഗാനം, ആൽബം മേഖലകളിലും ഇദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. ആയിരത്തിലധികം ഗാനങ്ങൾ ആകെ രചിച്ചിട്ടുണ്ട്.[2]

നടുവണ്ണൂർ കാവിൽ സ്വദേശിയാണ് രമേശ്. 1986-ൽ ആകാശവാണിയിലൂടെയാണ് രമേശ് ഗാനരചനാ രംഗത്ത് പ്രവേശിച്ചത്. കോഴിക്കോട് ആഴ്ചവട്ടം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ രമേശ് കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.[3]

നാടകങ്ങൾ[തിരുത്തുക]

  • ഹരിശ്ചന്ദ്രൻ
  • ഒരു മനഃശാസ്ത്രജ്ഞന്റെ ഭാരത പര്യടനം
  • സ്വർഗം ഭൂമിയിലാണ്

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • സീനിയർ മാൻഡ്രേക്ക്
  • ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ കുടുംബം
  • മാണിക്യക്കല്ല്
  • ഡ്യൂപ്ലിക്കേറ്റ്‌
  • വഴിയറിയാതെ

പുരസ്കാരങ്ങൾ[തിരുത്തുക]

2004, 2006, 2012 വർഷങ്ങളിൽ മികച്ച ഗാനരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം എന്നിവ ലഭിച്ചു.[2] അടൂർഭാസി ഫൗണ്ടേഷൻ പുരസ്‌കാരം, എസ്.എൽ.പുരം സമിതി പുരസ്‌കാരം ഉൾപ്പെടെ അൻപതിലധികം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "രമേശ്‌ കാവിൽ". മലയാളസംഗീതം.ഇൻഫോ. 2013 ഓഗസ്റ്റ് 17. Archived from the original on 2016-11-08. Retrieved 2013 ഓഗസ്റ്റ് 17. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 "കോഴിക്കോടിന്റെ പെരുമ കാത്ത് വീണ്ടും രമേശ് കാവിൽ..." മാതൃഭൂമി കോഴിക്കോട് എഡിഷൻ. 2013 ജൂൺ 1. Archived from the original on 2013-08-17. Retrieved 2013 ഓഗസ്റ്റ് 17. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "മലബാറിന്റെ നാടകപ്പെരുമക്ക് തിളക്കമേകി രമേശ് കാവിൽ". മാധ്യമം. 2013 മാർച്ച് 6. Archived from the original on 2013-08-17. Retrieved 2013 ഓഗസ്റ്റ് 17. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=രമേശ്_കാവിൽ&oldid=3971523" എന്ന താളിൽനിന്ന് ശേഖരിച്ചത്