Jump to content

ക്വാണ്ടം ഓഫ് സൊളേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quantum of Solace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വാണ്ടം ഓഫ് സൊളേസ്
സംവിധാനംമാർക്ക് ഫോസ്റ്റർ
നിർമ്മാണംമൈക്കൽ ജി. വിൽസൺ
ബാർബറ ബ്രൊകോളി
രചനപോൾ ഹാഗിസ്
നീൽ പർവീസ്
റോബർട്ട് വേഡ്
ആസ്പദമാക്കിയത്ജെയിംസ് ബോണ്ട്
by ഇയാൻ ഫ്ലെമിംഗ്
അഭിനേതാക്കൾഡാനിയൽ ക്രൈഗ്
ഒൽഗ കുറിലെങ്കോ
മാത്യൂ അമാൽറിക്
ജെമ്മ ആർട്ടെർട്ടൺ
ജൂഡി ഡെഞ്ച്
ജെഫ്രി റൈറ്റ്
ജിയാൻകാർലോ ജിയാന്നിനി
സംഗീതംഡേവിഡ് അമോൾഡ്
ഛായാഗ്രഹണംറോബർട്ടോ ഷാഫർ
ചിത്രസംയോജനംമാറ്റ് ചെസി
റിക്ക് പിയേഴ്സൺ
സ്റ്റുഡിയോഇയോൺ പ്രൊഡക്ഷൻസ്
ഡഞ്ജാക്വ്
യുനൈറ്റഡ് ആർട്ടിസ്റ്റ്സ്
വിതരണംമെട്രോ-ഗോൾഡ്‌വൈൻ-മേയർ
കൊളമ്പിയ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 29 ഒക്ടോബർ 2008 (2008-10-29) (London, premiere)
രാജ്യംബ്രിട്ടൺ
ഭാഷഇംഗ്ലിഷ്
ബജറ്റ്$200 ദശലക്ഷം[1]
സമയദൈർഘ്യം106 മിനുട്ട്.
ആകെ$586,090,727[2]

ഇയോൺ പ്രൊഡക്ഷൻസിന്റെ ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ 22ആം ചലച്ചിത്രമാണ് ക്വാണ്ടം ഓഫ് സൊളേസ്. 2008ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം 2006ൽ പുറത്തിറങ്ങിയ കാസിനോ റൊയാലേ എന്ന ചലച്ചിത്രത്തിന്റെ പിന്തുടർച്ചയായിരുന്നു. കാസിനോ റൊയാലേയിൽ ജെയിംസ് ബോണ്ടായി അരങ്ങേറ്റം കുറിച്ച ഡാനിയൽ ക്രൈഗ് തന്നെയായിരുന്നു ക്വാണ്ടം ഓഫ് സൊളേസിലും ബോണ്ടായി വേഷമിട്ടത്. ഈ ചലച്ചിത്രത്തിൽ ബോണ്ടിന്റെ ശത്രു മാത്ത്യൂ അമാൽറിക് അവതരിപ്പിച്ച സമ്പന്നനായ കച്ചവടക്കാരനും ക്വാണ്ടം എന്ന സംഘടനയിൽ അംഗവുമായിരുന്ന ഡൊമിനിക്ക് ഗ്രീനാണ്. പരിസ്ഥിതിവാദികളായി നടിക്കുന്ന ക്വാണ്ടം സംഘടനക്കാർ ബൊളീവിയയിലെ ജലവിതരണ സമ്പ്രദായത്തെ തകർക്കാൻ ശ്രമിക്കുന്നു. തന്റെ കാമുകിയായിരുന്ന വെസ്പർ ലിൻഡിന്റെ (ഇവ ഗ്രീൻ) മരണത്തിന് പകരം ചോദിക്കാൻ കാമിൽ മൊണ്ടെസിനോടൊപ്പം(ഒൽഗ കുറിലെങ്കോ) ബോണ്ട് വരുന്നതാണ് കഥയുടെ പ്രമേയം. തന്റെ കുടുംബാംഗങ്ങളെ കൊന്നവരോട് പകരം വീട്ടുകയാണ് കാമിൽ മൊണ്ടെസിന്റെ ലക്ഷ്യം.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Randee Dawn (11 November 2008). "'Quantum' is Marc Forster's 007 art film". The Hollywood Reporter. Archived from the original on 2008-11-13. Retrieved 13 November 2008.
  2. "Quantum of Solace (2008)". Box Office Mojo. Retrieved 3 November 2012.
"https://ml.wikipedia.org/w/index.php?title=ക്വാണ്ടം_ഓഫ്_സൊളേസ്&oldid=3630196" എന്ന താളിൽനിന്ന് ശേഖരിച്ചത്