Jump to content

ജൂഡി ഡെഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൂഡി ഡെഞ്ച്

CH DBE 
ജനനം
Judith Olivia Dench

(1934-12-09) 9 ഡിസംബർ 1934  (89 വയസ്സ്)
Heworth, York, England
തൊഴിൽനടി
സജീവ കാലം1957–present
Works
Full list
ജീവിതപങ്കാളി(കൾ)
(m. 1971; died 2001)
കുട്ടികൾFinty Williams
ബന്ധുക്കൾ
പുരസ്കാരങ്ങൾFull list

ഒരു ഇംഗ്ലീഷ് അഭിനേത്രിയാണ് ഡേം ജൂഡിത്ത് ഒലിവിയ ഡെഞ്ച്, ഇംഗ്ലീഷ്: Dame Judith Olivia Dench അഥവാ ജൂഡി ഡെഞ്ച്. CH DBE  (ജനനം: 9 ഡിസംബർ 1934)[1] 1957 ലാണ് ഓൾഡ് വിക് കമ്പനിയിലൂടെ ആദ്യമായി നാടക രംഗത്ത് എത്തുന്നത്. ജെയിംസ് ബോണ്ട് സിനിമയായ ഗോൾഡൻ ഐ യിലെ എം എന്ന വേഷത്തിലൂടെ ലോകപ്രശസ്തയായിത്തീർന്ന ജൂഡി പിന്നീടു 2015 ലെ സ്പെക്ട്രെ യിൽ വരെ ഇതേ വേഷം കൈകാര്യം ചെയ്തു.[2]

ഓൾഡ് വിക് കമ്പനിയിലെ വേഷങ്ങൾക്കു ശേഷം നിരവധി ഷേയ്ക്സ്പിയറിയൻ നാടകങ്ങളിൽ വേഷമിട്ടു. ഹാംലെറ്റിലെ ഒഫീലിയ, റോമ്യോ ആൻഡ് ജൂലിയറ്റിലെ ജൂലിയറ്റ്, മാക്ബത്തിലെ ലേഡി മാക്ബത്ത് എന്നിങ്ങനെയാണവ. പ്രധാനമായും നാടകരംഗത്തായിരുന്നു അക്കാലത്ത് ജൂഡിയുടെ പ്രവർത്തനങ്ങൾ എങ്കിലും സിനിമ അഭിനയത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ബാഫ്റ്റ പുരസ്കാരം നേടാനിടയായി. 1968 -ൽ സാലി ബൗൾസിന്റെ സംഗീതാത്മക കാബറേയിലെ പ്രധാനവേഷം ചെയ്ത് ജനശ്രദ്ധയാകർഷിച്ചു.

പിന്നീടുള്ള രണ്ട് ദശകങ്ങളിൽ ബ്രിട്ടീഷ് നാടക രംഗത്തെ പ്രധാനപ്പെട്ട അഭിനേതാക്കളിൽ ഒരാളായിത്തീർന്ന ജൂഡി നാഷണൽ തിയ്യേറ്റർ കമ്പനി, റോയൽ ഷേയ്ക്സ്പിയർ കമ്പനി എന്നി പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 1981-84 വരെ ടെലിവിഷൻ പരമ്പരയായ എ ഫൈൻ റോമാൻസ്, അസ് ടൈം ഗോസ് ബൈ എന്നിവയിലൂടെ നീരൂപക പ്രശംസ പിടിച്ചു പറ്റി. എന്നാൽ തുടർച്ചയായി സിനിമകളിൽ അക്കാലത്ത് ജൂഡി അഭിനയിച്ചില്ല.

ഏഴുപ്രാവശ്യം അക്കാദമി പുരസ്കാര നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ജൂഡി ഷേയ്ക്സ്പിയർ ഇൻ ലവ് (1998) എന്ന സിനിമയിൽ എലിസബത്ത് രാജ്ഞിയായുള്ള അഭിനയത്തിന് പുരസ്കാര ജേതാവായി. മിസിസ് ബ്രൗൺ (1997), ചോക്കൊലാറ്റ് (2000) മിസിസ് ഹെൻഡെർസൺ പ്രസൻ്റ്സ് (2005) നോട്ശ് ഓൺ എ സ്കാൻഡൽ (2006) ഫിലോമിന (2013) എന്നിവയാണ് നാമനിർദ്ദേശം ലഭിച്ച മറ്റു സിനിമകൾ. ഇവ കൂടാതെ ആറ് ബ്രിട്ടിഷ് അക്കാദമി ഫിലിം പുരസ്കാരങ്ങൾ, നാല് ബാഫ്ത പുരസ്കാരങ്ങൾ എഴ് ഒലിവിയർ അവാർഡുകൾ രണ്ട് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ എന്നിവയും ഒരു ടോണി അവാർഡും നേടിയിട്ടുണ്ട്. 2001 ൽ ബാഫ്ത ഫെല്ലോഷിപ്പും 2004 പ്രത്യക ഒലിവിയർ പുരസ്കാരവും നേടി. 2011 ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫെല്ലോഷിപ്പ് ലഭിച്ചു.[3]

ജീവിതരേഖ

[തിരുത്തുക]

ജൂഡി ഇംഗ്ലണ്ടിലെ യോർക്ക് നഗരത്തിലെ ഹെവഴ്ത്തിലാണ് ജനിച്ചത്. അമ്മ എലെനോറാ ഒലിവ അയർലണ്ടിലെ ഡൂബ്ലിനിലാന് ജനിച്ചത്. അച്ഛൻ റെജിനാൽഡ് ആർതർ ഡെഞ്ച് ഒരു ഭിഷഗ്വരനായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടിലെ ഡോർസെറ്റിൽ ജനിച്ച് പിന്നിനിട് ഡൂബ്ലിനിലേക്ക് മാ റി ത്താമസിച്ചയാളാണ്.[4] അവിടെ ട്രിനിറ്റി കോളേജിൽ വൈദ്യശാസ്ത്രം പഠിക്കുമ്പോഴാണ് ജൂഡിയുടെ അമ്മയെ അദ്ദേഹം പരിചയപ്പെടുന്നത്.[5][6]

യോർക്കിലുള്ള ക്വേക്കർ ഇൻഡിപെൻഡൻ്റ് സെക്കൻ്ററി സ്കൂളായ മൗണ്ട് സ്കൂളിലാണ് ജൂഡി പഠിച്ചത്. [7][8] അവളുടെ സഹോദരന്മാരിലൊരാളായ ജെഫ്രീ ഡെഞ്ച് ഒരു നടനായിത്തീർന്നു..[7][8] ജൂഡിയുടെ അനന്തരവൾ, എമ്മ ഡെഞ്ച് പുരാതന റോമിനെക്കുറിച്ച് പഠിച്ച ചരിത്രകാരിയാണ്.[9]

അഭിനയ ജീവിതം

[തിരുത്തുക]

ബ്രിട്ടനിൽ, ഡെഞ്ച് അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളെന്ന പ്രശസ്തി നേടിയിട്ടുണ്ട്, പ്രധാനമായും നാടകവേദികളിലൂടെയാണ്, അത് കരിയറിൽ ഉടനീളം അവളുടെ ശക്തിയായിരുന്നു. ബ്രിട്ടനിലെ മികച്ച നടിക്കുള്ള തിരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ തവണ അവർ ഒന്നാം സ്ഥാനത്തെത്തി.[10][11]

ആദ്യകാലങ്ങൾ

[തിരുത്തുക]

അവളുടെ മാതാപിതാക്കളിലൂടെ, ഡെഞ്ചിന് തീയറ്ററുമായി പതിവായി ബന്ധമുണ്ട്. വൈദ്യനായ അവളുടെ അച്ഛൻ യോർക്ക് തീയറ്ററിന്റെ ജിപിയും ആയിരുന്നു, അമ്മ അതിന്റെ വസ്ത്രാലാങ്കാര മേൽനോട്ടം വഹിച്ചിരുന്നു.[12] അഭിനേതാക്കൾ പലപ്പോഴും ഡെഞ്ച് കുടുംബത്തിൽ താമസിച്ചു. 1951, 1954, 1957 എന്നീ വർഷങ്ങളിൽ യോർക്ക് മിസ്റ്ററി പ്ലേകളുടെ ആധുനിക പുനരുജ്ജീവനത്തിന്റെ ആദ്യ മൂന്ന് നിർമ്മാണങ്ങളിൽ പ്രൊഫഷണൽ ഇതര അടിസ്ഥാനത്തിലാണ് ജൂഡി ഡെഞ്ച് ഉൾപ്പെട്ടിരുന്നത്..[13]മൂന്നാമത്തെ നിർമ്മാണത്തിൽ മ്യൂസിയം ഗാർഡനിലെ ഒരു നിശ്ചിത വേദിയിൽ അവതരിപ്പിച്ച് കന്യകാമറിയത്തിന്റെ വേഷം ചെയ്തു .[14] തുടക്കത്തിൽ സെറ്റ് ഡിസൈനറായി പരിശീലനം നേടിയിരുന്നുവെങ്കിലും സഹോദരൻ ജെഫ് സെൻട്രൽ സ്‌കൂൾ ഓഫ് സ്പീച്ച് ആന്റ് ഡ്രാമയിൽ പഠിച്ചതിനാൽ അവൾക്ക് നാടക വിദ്യാലയത്തിൽ താൽപ്പര്യം തോന്നി.[12] പെഗ്ഗി ആഷ്‌ക്രോഫ്റ്റ് ക്ലിയോപാട്ര എന്ന നാടകം സ്റ്റേജിൽ കണ്ടതും അവർക്ക് പ്രചോദനമായി. പിന്നീട് "എന്റെ ജീവിതം മാറ്റിമറിച്ചു" എന്നാണിതിനെക്കുറിച്ച് ജൂഡി പറഞ്ഞിട്ടുള്ളത്.[15] ലണ്ടനിലെ റോയൽ ആൽബർട്ട് ഹാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ സ്‌കൂൾ അപേക്ഷിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്തു. അവിടെ വനേസ റെഡ്ഗ്രേവിന്റെ സഹപാഠിയായിരുന്നു. അവിടെ നിന്നും നാല് അഭിനയ പുരസ്കാരങ്ങളും നേടി ബിരുദം കരസ്ഥമാക്കി.[12]

1957 സെപ്റ്റംബറിൽ ഓൾഡ് വിക് കമ്പനിയിലൂടെ റോയൽ കോർട്ട് നാടകശാലയിൽ ആദ്യമായി വേഷമിട്ടു. ഹാംലെറ്റ് എന്ന നാടകത്തിൽ പ്രധാന വേഷമായിരുന്ന ഒഫീലിയ ആയിട്ടായിരുന്നു ആദ്യത്തെ പ്രകടനം.[16] താമസിയാതെ ലണ്ടനിൽ ഇതേ കമ്പനിക്കുവേണ്ടി മറ്റൊരു നാടകത്തിൽ വേഷമിട്ടു. ഓൾഡ് വിക് കമ്പനിയിൽ 1957 മുതൽ 1961 വരെ അഭിനയം തുടർന്നു. 1958 ൽ ന്യൂയോർക്ക് നഗരത്തിൽ ആദ്യമായി ഹെന്രി 5 എന്ന നാടകത്തിലൂടെ കാതറിൻ ആയി അഭിനയിച്ചു. 1960 -ൽ റോമിയോ ആൻഡ് ജൂലിയെറ്റ് എന്ന നാടകത്തിൽ ജൂലിയറ്റ് ആയി വേഷമിട്ടു. ഇക്കാലത്ത് ജൂഡി അമേരിക്കയിലും കാനഡയിലും യൂഗോസ്ലാവിയയിലും എഡിൻബർ ഉത്സവത്തിലും ചുറ്റി സഞ്ചരിച്ച് നാടകത്തിൽ അഭിനയിച്ചു. 1961 റോയൽ ഷേയ്ക്സ്പിയർ കമ്പനിയിൽ ചേർന്നു.

1964 ൽ പരേഡ്സ് എൻഡ് എന്ന നാടകത്തിന്റെ ടെലിവിഷൻ ആവിഷ്കാരത്തിൽ വാലന്റിൻ വാന്നോപ്പ് എന്ന വേഷത്തിൽ അഭിനയിച്ചു. ഇതിനു മൂന്നു ഭാഗങ്ങൾ ഉണ്ടായിരുന്നു. അതേ വർഷം തന്നെ അവർ ദ തേഡ് സീക്രട്ട് എന്ന സിനിമയിൽ ആദ്യമായി വേഷമിട്ടു. 1965ൽ ഷെർലക്ക് ഹോംസിന്റെ ത്രില്ലർ ആയ എ സ്റ്റഡി ഇൻ ടെറർ എന്ന സിനിമയിൽ ചെറിയ വേഷമിട്ടു.[17] പിന്നീട് 1966ൽ ബിബിസി 365 തിയേറ്ററിന്റെ ടെലിഫിലിമായ ടോക്കിങ്ങ് റ്റു എ സ്റ്റ്രേഞ്ചർ എന്നതിലൂടേ മികച്ച നടിക്കുള്ള ബാഫത പുരസ്കാരം നേടി.[18][19]

റഫറൻസുകൾ

[തിരുത്തുക]
  1. "Entertainment: Hollywood's premier Dame". BBC News. 24 February 2002. Retrieved 13 January 2012.
  2. "Judi Dench Always Has To Correct One Fact About Her Time On The James Bond Movies". Cinema Blend. 5 January 2018. Retrieved 25 December 2018.
  3. "Dame Judi Dench receives BFI fellowship" 23 June 2011, BBC News
  4. "Dame Judi Dench on Playing the Inspiring Philomena". The Daily Beast. Retrieved 11 February 2014.
  5. "The Importance of Dame Judi". BBC News. 6 September 2002. Retrieved 16 February 2009.
  6. "The Extraordinary Story of an Extraordinary Woman | Judi Dench". The Huffington Post. 6 November 2013. Retrieved 11 February 2014.
  7. 7.0 7.1 Michael Billington (12 September 2005). "Please God, not retirement". The Guardian. UK. Retrieved 16 February 2009.
  8. 8.0 8.1 Michael Billington (23 March 1998). "Judi Dench: Nothing like the Dame". The Guardian. UK. Retrieved 16 February 2009.
  9. "Emma Dench". Harvard Magazine. March–April 2010. Retrieved 11 September 2010.
  10. "Hopkins and Dench named best British actors". The Guardian. UK. 18 August 2005. Retrieved 29 December 2006.
  11. "Connery and Dench Top Legend Poll". Time Out Group. 25 ഫെബ്രുവരി 2005. Archived from the original on 6 നവംബർ 2007. Retrieved 29 ഡിസംബർ 2006.
  12. 12.0 12.1 12.2 "Judi Dench – biography". TalkTalk. Archived from the original on 24 September 2015.
  13. "Mystery Plays Archive". National Centre for Early Music. Retrieved 11 March 2018.
  14. "Dame Judi speaks up for Mystery Plays". HoldTheFrontPage.co.uk. 18 സെപ്റ്റംബർ 2003. Archived from the original on 9 ഡിസംബർ 2006. Retrieved 29 ഡിസംബർ 2006.
  15. Agostini, Mariaelena (18 September 2019). "Judi Dench: 'Seeing Peggy Ashcroft play Cleopatra on stage changed my life'". Evening Standard. Retrieved 25 April 2021.
  16. Miller, John (2013). Judi Dench: With A Crack In Her Voice. Hachette UK. p. 30. ISBN 978-1-78022-644-6.
  17. Dench, Judi (2012). And Furthermore. W&N. p. 157. ISBN 978-1-78022-440-4.
  18. "Judith Olivia (Judi) Dench". Archived from the original on 21 February 2014. Retrieved 29 January 2014.
  19. "BAFTA Awards Search: Judi Dench". British Academy of Film and Television Arts. Retrieved 9 September 2018.
"https://ml.wikipedia.org/w/index.php?title=ജൂഡി_ഡെഞ്ച്&oldid=3778144" എന്ന താളിൽനിന്ന് ശേഖരിച്ചത്