പുതുമന ഗോവിന്ദൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Puthumana Govindan Nampoothiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തര കേരളത്തിലെ നമ്പൂതിരിമാരുടെ പ്രധാന അനുഷ്ഠാന കലയായ തിടമ്പ് നൃത്ത കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. 40 വർഷമായി ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിൽ തിടമ്പുനൃത്തം അവതരിപ്പിച്ചു വരുന്നു. 2014 ൽ തിടമ്പ് നൃത്തത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

മാടമന ശങ്കരൻ എമ്പ്രാന്തിരിയുടെ ശിഷ്യനാണ്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഒതുങ്ങിയിരുന്ന ഈ കലാരൂപത്തെ ജനകീയമാക്കാനുള്ള ശ്രമം നടത്തി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.