Jump to content

പുന്നല ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Punnala Sreekumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറിയാണ് പുന്നല ശ്രീകുമാർ 2006 ഡിസംബർ 10 നാണ് ആദ്യമായി പുന്നല ശ്രീകുമാർ കെ.പി.എം.എസ് -ൻ്റെ ജനറൽ സെക്രട്ടറി പദത്തിൽ എത്തിച്ചേരുന്നത്. 2010 ൽ കെ.പി.എം.എസ് സംഘടനയിൽ ഉണ്ടായ ക്രൈസിസിനെ[വ്യക്തത വരുത്തേണ്ടതുണ്ട്] തുടർന്ന് അദ്ദേഹം ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് മാറി നിൽക്കുകയും രക്ഷാധികാരി എന്ന പദവിയിൽ നിന്നുകൊണ്ട് പ്രവർത്തനം നടത്തുകയും ചെയ്തു. കെ.പി.എം.എസ് നെ ഒരു സമ്മർദ്ദ ഗ്രൂപ്പായി മാറ്റിയെടുക്കുവാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ എല്ലാം വിജയം കണ്ടു. മഹാത്മ അയ്യൻകാളിയുടെ പരിശ്രമങ്ങളെ കേരള സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്താനും അയ്യൻകാളിയെ കേരളസമൂഹത്തിൻറെ നെറുകയിൽ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിൻറെ പരിശ്രമങ്ങൾ കൊണ്ട് സാധിച്ചു. 2008 ഫെബ്രുവരി 14 ന് യു.പി.എ.ചെയർ പേഴ്സൺ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്ത എറണാകുളം മറൈൻ ഡ്രൈവിൽ 10 ലക്ഷം പുലയർ പങ്കെടുത്ത മഹാത്മ അയ്യൻകാളിയുടെ കാർഷിക സമരത്തിൻറെ നൂറാം വാർഷികം ശതാബ്ദി സംഗമം, 2008 സെപ്തംബർ മാസത്തിൽ നടത്തിയ രണ്ടാം ഭൂപരിഷ്കരണ പ്രക്ഷോഭ ജാഥ, 2009 ൽ തിരുവനന്തപുരം ശംഖുമുഖത്ത് നടത്തിയ ലോക്സഭാ സ്പീക്കർ ശ്രീമതി മീരാകുമാർ ഉദ്ഘാടനം ചെയ്ത 39-ാമത് സംസ്ഥാന സമ്മേളനം, ശ്രീമതി സി.കെ.ജാനു , ശ്രീ.എം.ഗീതാനന്ദൻ എന്നിവരോടൊപ്പം കണ്ണൂർ നിന്നും തിരുവനന്തപുരം വരെ നടത്തിയ നീതിയാത്ര കാന്പയിൻ, 2009 ൽ തന്നെ നടത്തിയ പരിണയം, 2010 ജനുവരി 29 ന് ശ്രീ മുകുൾ വാസ്നിക് എറണാകുളം മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്ത പരിണയം ലോഞ്ചിംഗ് പ്രോഗ്രാം, പാലക്കാട് വെച്ച് നടത്തിയ 40-ാം സംസ്ഥാന സമ്മേളനം, 2011 ഡിസംബർ 11 ന് തിരുവനന്തപുരത്ത് ചന്ദ്രൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മഹാത്മ അയ്യൻകാളി പ്രജാസഭ പ്രവേശന ശതാബ്ദി സമ്മേളനം, 2015 ഒക്ടോബർ 2 ന് കൊല്ലം കുര്യോട്ടുമലയിൽ ഉദ്ഘാടനം ചെയ്ത അയ്യൻകാളി മെമ്മോറിയൽ ആർട്ട്സ് ആൻറ് സയൻസ് കോളേജ്, 2015 ഡിസംബർ 5 ന് തിരുവനന്തുപുത്ത് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച്, 2016 മുതൽ ഒരു വർഷക്കാലം നീണ്ടുനിന്ന അക്മാസ് കോളേജ് ഫണ്ട് കളക്ഷൻ പ്രോഗ്രാം, 2017 ആഗസ്റ്റ് 12-15 വരെ തൃശൂർ നടന്ന 46 മത് സംസ്ഥാന സമ്മേളനം അങ്ങനെ ഒട്ടേറെ പ്രോഗ്രാമുകളിലൂടെ കെ.പി.എം.എസിനെയും മഹാത്മാ അയ്യൻകാളിയെയും പൊതുസമൂഹത്തിൻറെ ഭാഗമായി അദ്ദേഹം പ്രതിഷ്ഠിച്ചു. 2017 ജൂലൈ 4 ന് പുന്നല ശ്രീകുമാറിന് എതിരായി വ്യവഹാരം നടന്നുവന്നിരുന്ന O.S.687-2010 എന്ന കേസിൽ വഞ്ചിയൂർ മുൻസിഫ് കോർട്ടിൽ നിന്നും അനുകൂല വിധി വരികയും 2017 ആഗസ്റ്റ് മാസം 15 ന് തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലൂടെ 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജനറൽ സെക്രട്ടറി പദത്തിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=പുന്നല_ശ്രീകുമാർ&oldid=3904947" എന്ന താളിൽനിന്ന് ശേഖരിച്ചത്