പബ്ലിക് കീ ക്രിപ്റ്റോഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Public-key cryptography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു സന്ദേശത്തെയോ, വാക്യത്തിനെയോ അനായാസം വായിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവണ്ണം മാറ്റിയെഴുതുന്ന (പൂട്ടുന്ന) സാങ്കേതിക വിദ്യകളെ പൊതുവായി ഗൂഢാലേഖനവിദ്യ (ക്രിപ്റ്റോഗ്രഫി) എന്നു വിശേഷിപ്പിക്കാവുന്നതാണ്. സന്ദേശമയയ്ക്കുന്നയാളിൻ്റെയും കൈപ്പറ്റുന്നയാളുടെയും കൈയിലുള്ള കീകൾ വ്യത്യസ്തമായുള്ള ഗൂഢാലേഖനവിദ്യാ രീതിയെ പബ്ലിക് കീ ക്രിപ്റ്റോഗ്രഫി അല്ലെങ്കിൽ അസിമെട്രിക് കീ ക്രിപ്റ്റോഗ്രഫി എന്ന് വിളിക്കുന്നു. ഈ സാങ്കേതികവിദ്യയിൽ പൊതു താക്കോൽ (പബ്ലിക്ക് കീ) ഉപയോഗിച്ച് സന്ദേശത്തെ പൂട്ടുകയും (എൻക്രിപ്റ്റ്) സ്വകാര്യ താക്കോൽ (പ്രൈവറ്റ് കീ) ഉപയോഗിച്ച് തുറക്കുകയും (ഡീക്രിപ്റ്റ്) ചെയ്യുന്നു. ആർ.എസ്.എ. അൽഗൊരിതം പബ്ലിക് കീ ക്രിപ്റ്റോഗ്രഫിക്ക് ഉദാഹരണമാണ്.