സംവാദം:പബ്ലിക് കീ ക്രിപ്റ്റോഗ്രഫി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

symmetry=സമമിതി, cryptography=ഗൂഢശാസ്ത്രം. തലക്കെട്ട് മാറ്റിക്കൂടേ? -- റസിമാൻ ടി വി 10:12, 21 ജനുവരി 2013 (UTC)[മറുപടി]

എന്തായാലും ഇപ്പോഴുള്ളതിൽ അക്ഷരത്തെറ്റില്ലേ?--റോജി പാലാ (സംവാദം) 10:23, 21 ജനുവരി 2013 (UTC)[മറുപടി]
അക്ഷരതെറ്റുണ്ട് :( അതെങ്ങിനെയിനി തിരുത്തുമെന്നറിയില്ല.— ഈ തിരുത്തൽ നടത്തിയത് Raviscn (സംവാദംസംഭാവനകൾ)
അസിമെട്രിക് ക്രിപ്റ്റോഗ്രാഫി എന്നാണോ?--റോജി പാലാ (സംവാദം) 10:25, 21 ജനുവരി 2013 (UTC)[മറുപടി]
തലക്കെട്ട് മാറ്റുന്ന കാര്യത്തിൽ തീരുമാനമായ ശേഷം മാറ്റാമെന്ന് കരുതിയതാണ്. മലയാളീകരിക്കുന്നില്ലെങ്കിൽ അസിമെട്രിക് ക്രിപ്റ്റോഗ്രഫി എന്ന് മാറ്റണം. "ഗ്രാഫി" എന്ന് ദീർഘമില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 10:26, 21 ജനുവരി 2013 (UTC)[മറുപടി]

അത്രയ്ക്ക് മലയാളീകരിച്ചാൽ മനസ്സിലാകുമോ? ആശയം വായിച്ചാൽ മനസ്സിലാകുന്ന തലം വരെ മലയാളീകരിച്ചാൽ മതിയെന്നാണെന്റെ അഭിപ്രായം.--രവി (സംവാദം) 10:29, 21 ജനുവരി 2013 (UTC)[മറുപടി]

"അസിമെട്രിക് ക്രിപ്റ്റോഗ്രഫി" എന്ന് തൽക്കാലം തലക്കെട്ട് മാറ്റി. സമമിതി, ഗൂഢശാസ്ത്രം എന്ന രണ്ട് പദങ്ങളും വിക്കിപീഡിയയിലും പുറത്തും ഈ അർത്ഥത്തിൽ ഉപയോഗിക്കുന്നതല്ലേ? -- റസിമാൻ ടി വി 10:37, 21 ജനുവരി 2013 (UTC)[മറുപടി]

ഒരു സാങ്കേതിക സംശയം കൂടി : asymmetric-key cryptography എന്നല്ലേ പറയാറ്, asymmetric cryptography എന്നല്ലല്ലോ? -- റസിമാൻ ടി വി 10:44, 21 ജനുവരി 2013 (UTC)[മറുപടി]

തീർച്ചയായും അതു ആണു കൂടുതൽ വ്യക്തതയുളവാക്കുന്നത്. പക്ഷെ അസിമെട്രിക്ക് ക്രിപ്റ്റോഗ്രഫിയും പ്രയോഗിച്ച് കാണാറുണ്ട്. (ഞാനിതൊക്കെ പടിച്ച് വരുന്നതേയുള്ളൂ.. തെറ്റുകൾ കാണുമായിരിയ്ക്കും.. തിരുത്താൻ മടിയ്ക്കരുത്...)--രവി (സംവാദം) 11:52, 21 ജനുവരി 2013 (UTC)[മറുപടി]
അതുപോലെ, അസിമെട്രിക് കീ ക്രിപ്റ്റോഗ്രഫി കൂടുതലായും "പബ്ലിക് കീ ക്രിപ്റ്റോഗ്രഫി" എന്നാണറിയപ്പെടുന്നത് (രണ്ട് കീകൾ വ്യത്യസ്തമാണെങ്കിൽ പൂട്ടാനുള്ള കീ പബ്ലിക്കാക്കാമല്ലോ). തലക്കെട്ടുകൾ സിമ്മെട്രിക് കീ ക്രിപ്റ്റോഗ്രഫി, പബ്ലിക് കീ ക്രിപ്റ്റോഗ്രഫി എന്നിങ്ങനെ മാറ്റുകയാകും നല്ലത് എന്ന് വ്യക്തിപരമായ അഭിപ്രായം. മറ്റ് സാധ്യമായ പേരുകളിൽ നിന്ന് തിരിച്ചുവിടലുകളും ഉണ്ടാക്കാം -- റസിമാൻ ടി വി 11:56, 21 ജനുവരി 2013 (UTC)[മറുപടി]
യോജിയ്ക്കുന്നു. പബ്ലിക് കീ ക്രിപ്റ്റോഗ്രഫി യെന്നതായിരുന്നു ലേഘനത്തിന്റെ ടൈറ്റിലിൽ വേണ്ടിയിരുന്നത്. അസിമെട്രിക്ക് കീയ് ഇതിലേയ്ക്ക് തിരിച്ച് വിടുകയായിരുന്നു വേണ്ടിയിരുന്നത്..--രവി (സംവാദം) 12:01, 21 ജനുവരി 2013 (UTC)[മറുപടി]
 തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 12:12, 21 ജനുവരി 2013 (UTC)[മറുപടി]