പ്രമീളാ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prameela Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നിന്നുള്ള വനിതാകമ്മീഷൻ അംഗവും എഴുത്തുകാരിയുമായ വ്യക്തിയാണ് പ്രമീളാ ദേവി.[1]യു.ജി.സി. സ്ത്രീശാക്തീകരണ പരിപാടികളുടെ ദേശീയ പരിശീലകയും യു.എൻ പീസ് കമ്മിറ്റിയംഗവുമാണ് പ്രമീളാദേവി. ആംഗലേയത്തിലും മലയാളത്തിലും (പരിഭാഷകളടക്കം) അമ്പതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്.[2] ജനനം 1960 സെപ്‌തംബർ 28.[അവലംബം ആവശ്യമാണ്] വാഴൂർ എസ്‌. വി. ആർ. എൻ. എസ്‌. എസ്‌. കോളജിൽ ഇംഗ്ലീഷ്‌ അദ്ധ്യാപിക.[അവലംബം ആവശ്യമാണ്]

ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ [1]

  • നിഷാദം
  • രാമേശ്വരം കടൽ
  • വാടകവീട്ടിലെ സന്ധ്യ
  • ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ (പരിഭാഷ)

ഇടശ്ശേരി അവാർഡ്,[2] സദസ്യതിലകൻ ടി. കെ. വേലുപ്പിളള കവിതാ അവാർഡ്‌,[അവലംബം ആവശ്യമാണ്] സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡ്‌,[2] കവിതാ മത്‌സരത്തിലെ അവാർഡ്‌ എന്നിവ ലഭിച്ചു.[അവലംബം ആവശ്യമാണ്] 1994-ലെ മികച്ച കവിതയ്‌ക്കുളള മഹാകവി കുട്ടമത്ത്‌ അവാർഡ്‌[2] ‘നിഷാദം’ എന്ന കവിതയ്‌ക്കു ലഭിച്ചു.[അവലംബം ആവശ്യമാണ്] 1995-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘നിഷാദം’ എന്ന പ്രഥമ കവിതാസമാഹാരം,[അവലംബം ആവശ്യമാണ്] 1996-ലെ മഹാകവി മൂലൂർ സ്‌മാരക കവിതാ അവാർഡ്‌,[2] 1997-ലെ എസ്‌. ബി. ഐ. കവിതാ അവാർഡ്‌,[അവലംബം ആവശ്യമാണ്] 1997-ലെ വെണ്മണി സാഹിത്യ അവാർഡ്‌[അവലംബം ആവശ്യമാണ്] എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.


അവലംബം[തിരുത്തുക]

  1. 1.0 1.1 "വേട്ടയാടപ്പെട്ട ഒരു സമൂഹത്തിന്റെ രോദനം". ഡി.സി. ബുക്സ്. Archived from the original on 2013-06-22. Retrieved 2015-09-30. {{cite web}}: Cite has empty unknown parameter: |9= (help)
  2. 2.0 2.1 2.2 2.3 2.4 "ഡോ. പ്രമീളാദേവിയും കെ.എ. തുളസിയും വനിതാ കമ്മീഷൻ അംഗങ്ങൾ". മാതൃഭൂമി. 17 ജൂലൈ 2012. Archived from the original on 2012-07-18. Retrieved 2015-09-30. {{cite news}}: Cite has empty unknown parameter: |9= (help)
"https://ml.wikipedia.org/w/index.php?title=പ്രമീളാ_ദേവി&oldid=3638121" എന്ന താളിൽനിന്ന് ശേഖരിച്ചത്