പൊന്നീലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poneelan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് സാഹിത്യകാരനാണ് പൊന്നീലൻ (ജനനം : 15 ഡിസംബർ 1940). ഓൾ ഇന്ത്യാപ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസ്സോസിയേഷന്റെ ദേശീയ അദ്ധ്യക്ഷനാണ്. [1]

ജീവിതരേഖ[തിരുത്തുക]

ദിനമണി, “കൈവിളക്ക്”, ശ്രീനിവാസൻ പത്രാധിപത്വംനിർവഹിച്ചിരുന്ന “അണ്ണാമലൈ”, “എഴുത്തുകോൽ”എന്നിവയിൽ എഴുതിത്തുടങ്ങി. കൃഷ്ണൻ നമ്പിയുമായും സുന്ദരരാമസാമിയുമായുള്ള സൗഹൃദം ആധുനികസാഹിത്യത്തിലേക്ക് ആകർഷിച്ചു. 1975ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ “കരിസൽ” പല സർവ്വകലാശാലകളിലും നോവൽസാഹിത്യത്തിനുള്ള പാഠ്യപുസ്തകമായിരുന്നു. “മാർക്സിയൻസൗന്ദര്യശാസ്ത്ര”ത്തെക്കുറിച്ചുള്ള വിവർത്തനത്തിന് വിവർത്തനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. ഇത് തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ പാഠപുസ്തകമായിരുന്നു. “പുതിയ ദർശനങ്ങൾ”എന്ന നോവലിന് 1993-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഡെന്മാർക്കിൽ വെച്ച് നടന്ന അന്താരാഷ്ട്ര സമാധാനസമ്മേളനത്തിൽ ഇന്ത്യയെപ്രതിനിധീകരിച്ച് പങ്കെടുത്തു. അദ്ധ്യാപകനായിരുന്നു. മുഖ്യ എജുക്കേഷൻഓഫീസർ ആയി വിരമിച്ചു.

കൃതികൾ[തിരുത്തുക]

  • കരിസൽ (നോവൽ)
  • മാർക്സിയൻസൗന്ദര്യശാസ്ത്രം(വിവർത്തനം)
  • ജീവ എന്റൊരു മനിതൻ
  • പുതിയ ദർശനങ്ങൾ(നോവൽ)
  • മറുപക്കം(നോവൽ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1993-ലെ സാഹിത്യ അക്കാദമി അവാർഡ്

അവലംബം[തിരുത്തുക]

  1. "സാഹിത്യം സൃഷ്ടിക്കപ്പെടുന്നത് ഒരു ചെറു വിഭാഗത്തിനു വേണ്ടിയല്ല: പൊന്നീലൻ". www.navamalayali.com. മൂലതാളിൽ നിന്നും 2014-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 മെയ് 2014. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പൊന്നീലൻ&oldid=3637850" എന്ന താളിൽനിന്ന് ശേഖരിച്ചത്