നിമാറ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pneumatics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീരാവി യന്ത്രങ്ങൾക്ക് പൊട്ടിത്തെറി സാധ്യത ഉള്ള സ്ഥലങ്ങളിൽ നിമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന തീവണ്ടി എൻജിൻ ഉപയോഗിക്കുന്നു. 3290 നമ്പറോടുകൂടിയ എച്.കെ.പോർട്ടർ(H.K. Porter) 1923 ലെ, നിമാറ്റിക് എഞ്ചിനോടുകൂടിയ തീവണ്ടി യുടെ ചിത്രം

വാതകത്തിന്റെ ഉപയോഗം അല്ലെങ്കിൽ സമ്മർദ്ദം കൂടിയ വായുവിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട എൻജിനീയറിംഗിന്റെ ഒരു ശാഖയാണ്  നിമാറ്റിക്സ് (ഗ്രീക്കിൽ: πνεύμα).

വ്യാവസായിക രീതിയിൽ ഉപയോഗിക്കുന്ന നിമാറ്റിക് സംവിധാനങ്ങൾ സാധാരണയായി കൂടിയ സമ്മർദ്ദത്തിലുള്ള വായു അല്ലെങ്കിൽ കൂടിയ സമ്മർദ്ദത്തിലുള്ള അലസവാതകം ഉപയോഗിക്കുന്നു.  കേന്ദ്രീകൃതവും വൈദ്യുതവൽകൃതവുമായ ഒരു കംപ്രസർ; സിലിണ്ടറുകൾ, എയർ മോട്ടോറുകൾ, മറ്റ് നിമാറ്റിക് ഉപകരണങ്ങൾ എന്നിവക്ക് പ്രവർത്തിക്കാനാവശ്യമായ ശക്തി നൽകുന്നു. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് സോളിനോയിഡ് വാൽവുകളിലൂടെ നിയന്ത്രിക്കപ്പെടുന്ന ഒരു നിമാറ്റിക്ക് സംവിധാനം ഇലക്ട്രിക് മോട്ടോറുകൾക്കും ആക്ചുവേറ്ററുകൾക്കും കുറഞ്ഞ ചെലവിൽ, കൂടുതൽ ഉപയോഗപ്രദമായ അല്ലെങ്കിൽ സുരക്ഷിതമായ ബദൽ മാർഗ്ഗമാണ്.

ദന്തവൈദ്യം, നിർമ്മാണം, ഖനനം എന്നീ മേഖലകളിൽ നിമാറ്റിക്ക് സംവിധാനങ്ങൾ ഉപയോഗിക്കപെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=നിമാറ്റിക്സ്&oldid=3085614" എന്ന താളിൽനിന്ന് ശേഖരിച്ചത്