ഫലദീപിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phaladeepika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫലദീപിക
കർത്താവ്മന്ത്രേശ്വര
രാജ്യംഇന്ത്യ
ഭാഷസംസ്കൃതം
വിഷയംജ്യോതിഷം

പതിമൂന്നാം നൂറ്റാണ്ടിലോ, പതിനാറാം നൂറ്റാണ്ടിലോ രചിക്കപ്പെട്ട, ജാതകവിഷയത്തിൽ പ്രചാരമേറിയ ഗ്രന്ഥമാണ് ഫലദീപിക. ഇതിന്റെ ഗ്രന്ഥകർത്താവായ മന്ത്രേശ്വരനെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ട്. അദ്ദേഹത്തിന്റെ പേർ മാർക്കണ്ഡേയഭട്ടതിരി എന്നാണെന്നും, മലയാളബ്രാഹ്മണനാണെന്നും തമിഴ്‌നാട്ടുകാരനാണെന്നും അഭിപ്രായങ്ങളുണ്ട്. [1]

ഉള്ളടക്കം[തിരുത്തുക]

28 അധ്യായങ്ങളും 865 ശ്ലോകങ്ങളും ഈ കൃതിയിലുണ്ട്. [2] മറ്റു ഗ്രന്ഥങ്ങളിൽ പറയാത്തതോ സൂചിപ്പിക്കുകമാത്രമോ ചെയ്ത ദുർഘടമായ കാര്യങ്ങൾ ഇതിൽ വളരെ ലളിതമായും വിശദമായും വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കാലചക്രദശ, അഷ്ടവർഗ്ഗം, ഉപഗ്രഹങ്ങളുടെ സ്വാധീനം, ചാരഫലം തുടങ്ങിയവതന്നെ മതിയാകും. രാശികൾ, ഭാവങ്ങൾ, ഗ്രഹങ്ങൾ, ഗ്രഹബലം, ഭാവബലം, ലഗ്നഫലം, ഭാവഫലം, ഗ്രഹങ്ങൾ ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾ, സ്ത്രീജാതകം, പുത്രയോഗം, ആയുസ്സ്-രോഗം-മരണം എന്നിവ നിർണ്ണയിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ, ഫലങ്ങളുടെ സമയനിർണ്ണയത്തിനുതകുന്ന ചാരഫലം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഫലദീപികയിൽ വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്.

വ്യാഖ്യാനങ്ങൾ[തിരുത്തുക]

ഫലദീപികയ്ക്ക് മലയാളത്തിൽ രണ്ടു വ്യാഖ്യാനങ്ങൾ ലഭ്യമാണ്. നാണുപിള്ള ആശാന്റെ ലളിത വ്യാഖ്യാനവും ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ വ്യാഖ്യാനവും. രണ്ടും സാമ്പ്രദായിക അഥവാ പാരമ്പര്യ രീതിയിലുള്ളവയാണ്. വാക്കുകളുടെ അർത്ഥം പ്രത്യേകമായി കൊടുക്കാതെ, ജ്യോതിഷം പഠിക്കുന്നവർക്കു കാര്യങ്ങൾ സ്വന്തമായി മനനം ചെയ്തെടുക്കാനാകും വിധമാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Mantreswara’s Phaladeepika (With translation and commentary by G.S.Kapoor) (PDF).
  2. "Phaladeepika" (PDF).
"https://ml.wikipedia.org/w/index.php?title=ഫലദീപിക&oldid=2660653" എന്ന താളിൽനിന്ന് ശേഖരിച്ചത്