പഴവിള രമേശൻ
ദൃശ്യരൂപം
(Pazhavila Rameshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഴവിള രമേശൻ | |
---|---|
ജനനം | രമേശൻ. എൻ മാർച്ച് 29, 1936 |
മരണം | ജൂൺ 13, 2019 | (പ്രായം 83)
ദേശീയത | ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തകൻ, കവി |
സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് 2019 ൽ അർഹനായ കവിയാണ് പഴവിള രമേശൻ (29 മാർച്ച് 1936 - 13 ജൂൺ 2019).
ജീവിതരേഖ
[തിരുത്തുക]കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂൾ, കരിക്കോട് ശിവറാം ഹൈസ്‌കൂൾ, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1961 മുതൽ 1968 വരെ കെ.ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിൽ സഹ പത്രാധിപർ. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റ്യൂട്ടിൽ.
കൃതികൾ
[തിരുത്തുക]പഴവിള രമേശന്റെ കവിതകൾ, മഴയുടെ ജാലകം, ഞാൻ എന്റെ കാടുകളിലേക്ക് (കവിതാസമാഹാരങ്ങൾ), ഓർമ്മയുടെ വർത്തമാനം. മായാത്ത വരകൾ, നേർവര (ലേഖന സമാഹാരങ്ങൾ), എന്നിവയാണ് കൃതികൾ.
ഗാനരചന നിർവഹിച്ച ചിത്രങ്ങൾ
[തിരുത്തുക]ഗാനം | സിനിമ | വർഷം | സംഗീതം | ഗായകർ |
അഗ്നിയാവണമെനിക്കാളിക്കത്തണം | ഞാറ്റടി | 1981 | കാവാലം പദ്മനാഭൻ | കെ ജെ യേശുദാസ് |
ശ്രുതി മധുര | ആശംസകളോടെ | 1984 | രവീന്ദ്രൻ | കെ ജെ യേശുദാസ് |
ശ്രുതിമധുര [ഹാപ്പി] | ആശംസകളോടെ | 1984 | രവീന്ദ്രൻ | കെ ജെ യേശുദാസ് |
തീം മ്യുസിക് | ആശംസകളോടെ | 1984 | രവീന്ദ്രൻ | കെ പി ബ്രഹ്മാനന്ദൻ ,സുജാത മോഹൻ |
മൃദംഗം (Solo) | ആശംസകളോടെ | 1984 | രവീന്ദ്രൻ | ഗുരുവായൂർ ദൊരൈ |
മൗനത്തിൻ ഇടനാഴിയിൽ | മാളൂട്ടി | 1990 | ജോൺസൺ | സുജാത മോഹൻ |
മൗനത്തിൻ ഇടനാഴിയിൽ | മാളൂട്ടി | 1990 | ജോൺസൺ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
സ്വർഗങ്ങൾ സ്വപ്നം കാണും | മാളൂട്ടി | 1990 | ജോൺസൺ | ജി വേണുഗോപാൽ ,സുജാത മോഹൻ |
മൗനത്തിൻ ഇടനാഴിയിൽ (M) | മാളൂട്ടി | 1990 | ജോൺസൺ | കെ ജെ യേശുദാസ് |
അമ്പിളിക്കലയേതോ | അങ്കിൾ ബൺ | 1991 | രവീന്ദ്രൻ | കെ ജെ യേശുദാസ് |
ഇടയരാഗ രമണ ദുഃഖം | അങ്കിൾ ബൺ | 1991 | രവീന്ദ്രൻ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
കുരുക്കുത്തിക്കണ്ണുള്ള | അങ്കിൾ ബൺ | 1991 | രവീന്ദ്രൻ | കെ ജെ യേശുദാസ് |
ഡോണ്ട് ഡ്രൈവ് മി മാഡ് | അങ്കിൾ ബൺ | 1991 | രവീന്ദ്രൻ | കെ ജെ യേശുദാസ് ,മാൽഗുഡി ശുഭ |
അലക്കൊഴിഞ്ഞ നേരമുണ്ടോ | വസുധ | 1992 | പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | എം ജയചന്ദ്രൻ ,രഞ്ജിനി മേനോൻ |
പദ്‌മനാഭ പാഹി | വസുധ | 1992 | പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | കെ എസ് ചിത്ര |
താഴമ്പൂ | വസുധ | 1992 | പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | എം ജയചന്ദ്രൻ ,കെ എസ് ചിത്ര |
വസുധേ | വസുധ | 1992 | പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | എം ജയചന്ദ്രൻ |
വൃന്ദാവന ഗീതം | വസുധ | 1992 | പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | കെ എസ് ചിത്ര |
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി അവാർഡ് (2017)[1]
- അബുദാബി ശക്തി അവാർഡ്
- മുലൂർ അവാർഡ്
- ഫിലിം ക്രിട്ടിക്‌സ് അവാർഡ്
അവലംബം
[തിരുത്തുക]- ↑ "അക്കാദമിയുടെ അവാർഡ്" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 27 ജനുവരി 2020.