പി. ശങ്കരൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Sankaran Nambiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പി. ശങ്കരൻ നമ്പ്യാർ
P Sankaran Nambiar.jpg
ജനനം(1892-06-10)ജൂൺ 10, 1892
മരണംമാർച്ച് 2, 1954(1954-03-02) (പ്രായം 61)
ദേശീയതFlag of India.svg ഭാരതീയൻ
തൊഴിൽഅധ്യാപകൻ, കവി, വിമർശകൻ, പ്രസംഗകൻ
അറിയപ്പെടുന്നത്ഭാഷാചരിത്ര സംഗ്രഹം
ജീവിതപങ്കാളി(കൾ)മാധവിയമ്മ
മാതാപിതാക്ക(ൾ)പരമേശ്വരൻ നമ്പ്യാർ, പാർവതി ബ്രാഹ്മണിയമ്മ

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരൻ നമ്പ്യാർ. അധ്യാപകൻ, കവി, വിമർശകൻ, പ്രസംഗകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ തമിഴ്-മലയാള പൊതുപൂർവ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരൻ നമ്പ്യാരാണ്‌[1][2]. തൃശൂരിലെ കേരളവർമ കോളേജ് സ്ഥാപിക്കാൻ മുൻകൈ എടുത്ത ശങ്കരൻ നമ്പ്യാർ അതിന്റെ ആദ്യ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്[3].

ജീവിത രേഖ[തിരുത്തുക]

  • 1892 ജനനം
  • 1904 ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങി
  • 1906 പാലാഴിമഥനം ചമ്പു രചിച്ചു
  • 1915 ഓണേഴ്സ് ബിരുദം നേടി
  • 1916-17 'സാഹിത്യ പ്രവേശിക'
  • 1922 ഭാഷാചരിത്ര സംഗ്രഹം
  • 1942 'പ്രസ്ഥാനത്രയം'
  • 1943 സാഹിത്യ നിഷ്കുടം
  • 1949 'മകരന്ദമഞ്ജരി'
  • 1951 'സുവർണ മണ്ഡലം'
  • 1953 'സാഹിത്യവും സംസ്കാരവും'
  • 1954 മരണം

ഭാഷാചരിത്ര സംഗ്രഹം[തിരുത്തുക]

1922-ൽ രചിച്ച 'ഭാഷാചരിത്ര സംഗ്രഹം' മലയാളഭാഷയുടെ തുടക്കം മുതൽ അന്നോളമുള്ള ഭാഷാപ്രസ്ഥാന ഭേദങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടെഴുതിയ വിപുലമായ രചനയാണ്. ആറദ്ധ്യായമുണ്ട് ഈ കൃതിക്ക്. ഇതിലെ 'മധ്യകാല മലയാളം' എന്ന ലേഖനം പ്രത്യേക പരിഗണനയർഹിക്കുന്നു. ഭാഷോൽപത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളും മലയാളവും തമിഴും തമ്മിലുള്ള ബന്ധവും അദ്ദേഹം യുക്തിഭദ്രമായി അതിൽ വിശകലന വിമർശന വിധേയമാക്കി[4].

കൃതികൾ[തിരുത്തുക]

  • ഭാഷാചരിത്രസംഗ്രഹം
  • സാഹിത്യവും സംസ്കാരവും
  • മകരന്ദമഞ്ജരി
  • സാഹിത്യ നിഷ്കുടം
  • സുവർണ മണ്ഡലം

അവലംബം[തിരുത്തുക]

  1. പി. ശങ്കരൻ നമ്പ്യാർ, മലയാളസാഹിത്യചരിത്രസംഗ്രഹം(1922), ഡി.സി.ബുക്സ്, കോട്ടയം, 1997
  2. http://www.keralasahityaakademi.org/sp/Writers/Profiles/PSANKARANNAMBIAR/Html/PSNambiarPage.htm
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-16.
  4. മഹച്ചരിതമാല - പി. ശങ്കരൻ നമ്പ്യാർ, പേജ് - 539, ISBN 81-264-1066-3
"https://ml.wikipedia.org/w/index.php?title=പി._ശങ്കരൻ_നമ്പ്യാർ&oldid=3806077" എന്ന താളിൽനിന്ന് ശേഖരിച്ചത്