Jump to content

ഓംബുഡ്സ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ombudsman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sign in Banjul, capital of The Gambia, giving directions to the ombudsman's office

ഒരു സ്ഥാപനവും അതിന്റെ പ്രവർത്തനമണ്ഡലത്തിനകത്തും പുറത്തുമുള്ള ആളുകൾ അഥവാ ഇടപാടുകാരുമായുള്ള തർക്കങ്ങളും പരാതികളും പരിഹരിക്കുന്നതിനുമായുള്ള വിശ്വസ്ത മദ്ധ്യസ്ഥനെയാണ് സാധാരണ ഓംബുഡ്സ്മാൻ എന്ന് വിളിക്കുക. പ്രതിനിധി എന്നർത്ഥം വരുന്ന, സ്കാൻഡിനേവിയൻ ഭാഷയായ ഓൾഡ് നോഴ്സ് (Old Norse) umboðsmaðr എന്ന പദത്തിൽ നിന്നുമാണ് ഓംബുഡ്സ്മാൻ എന്ന വാക്കിന്റെ നിഷ്പത്തി. വ്യക്തിപരമായ പരാതികളെ പരിഗണിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി പൊതുജനങ്ങളുടെ താല്പര്യസംരക്ഷണാർത്ഥം സർക്കാരോ പാർലമെന്റോ ആണ് വിവിധ രാജ്യങ്ങളിൽ ഓംബുഡ്സ്മാനെ നിയമിക്കുന്നത്.

സാധാരണയായി സ്ഥാപനം തന്നെയോ ചിലപ്പോൾ ആ സ്ഥാപനത്തിന്റെ പ്രവർത്തന മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നയാളോ ആയിരിക്കും ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നത്. അദ്ദേഹം, സ്ഥാപനത്തിന്റെ പ്രവർത്തന മണ്ഡലത്തിൽ നിന്നുയർന്നുവരുന്ന പരാതികളെക്കുറിച്ച് അന്വേഷിക്കുകയും നിർബന്ധമായയൊ അല്ലാത്തതോ ആയ ശുപാർശകളിലൂടെയും മദ്ധ്യസ്ഥ ശ്രമത്തിലൂടെയും അവ പരിഹരിക്കൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. പലപ്പോഴും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങൾ കണ്ടുപിടിക്കാനും ഈ പ്രക്രിയയിലൂടെ കഴിയും. ഇന്ത്യയിൽ ബാങ്കിംഗ് രംഗത്തും ഇൻഷുറൻസ് രംഗത്തും ഓംബുഡ്സ്മാന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെ നിയമച്ചിട്ടുണ്ട്.

കേരള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ

[തിരുത്തുക]

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് മാത്രമായി ഒരു പുതുക്കിയ അഴിമതി നിർമ്മാർജ്ജന സം‌വിധാനം 2000 മേയ് 29-നു നിലവിൽ വന്നു. പ്രസ്തുത സവിധാനമനുസരിച്ച് ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണ്ണർ നിയമിക്കുന്നു. അങ്ങനെ നിയമിതനാകുന്ന ജഡ്ജിയുടെ തസ്തിക ഓംബുഡ്സ്മാൻ എന്നറിയപ്പെടുന്നു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, അവയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ജീവനക്കാർ, അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഭരണപരമായ വീഴ്ചകളേയും അഴിമതികളേയും കുറിച്ചുള്ള പരാതികൾ അന്വേഷിച്ച് തീർപ്പു കല്പ്പിക്കുകയാണ്‌ ഓംബുഡ്സ്മാന്റെ ചുമതല.

പരാതി സ്വീകരിച്ച തിയതി മുതൽ പരമാവധി ആറുമാസത്തിനകം ഓംബുഡ്സ്മാൻ തീർപ്പു കല്പ്പിക്കണമെന്നും വ്യ്വസ്ഥയുണ്ട്.

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓംബുഡ്സ്മാൻ&oldid=4090742" എന്ന താളിൽനിന്ന് ശേഖരിച്ചത്