Jump to content

ഒലി ഹാൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Olle hansson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരുന്ന് വിപണനരംഗത്തെ ചൂഷണവും കൊള്ളയും ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ശിശുരോഗ വിദഗ്ദ്ധനാണ് ഡോ. ഒലിഹാൻസൺ (ഇംഗ്ലീഷ്: Olle hansson. അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 23 ജനകീയാരോഗ്യ പ്രവർത്തകർ ഒലിഹാൻസൺ ദിനമായി ആചരിക്കുന്നു. [1]

ശരീരഭാഗങ്ങൾ തളർന്നുപോവുകയും കാഴ്ച നഷ്ടപ്പെടുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്ന ഒരു അസുഖമാണ് സ്മോൺ (സബ് അക്യൂട്ട് മെലോ ഒപ്ടിക് ന്യൂറോപ്പതി). 1960 കളിൽ ജപ്പാനിലെ ജനങ്ങളിൽ അസാധാരണമായവിധത്തിൽ ഈ അസുഖം ബാധിക്കുന്നതായി തിരിച്ചറിഞ്ഞ ഒലിഹൻസൺ ഇതിനെക്കുറിച്ച് പഠിക്കുവാനാരംഭിച്ചു. ക്ലയോ ക്വിനോൾ എന്ന രാസവസ്തു അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുകവഴിയാണ് ജപ്പാനിലെ ജനങ്ങൾക്ക് സ്മോൺ വ്യാപകമായത് എന്ന് ഈ അന്വേഷണങ്ങൾ തെളിയിച്ചു.[2]

ക്ലയോ ക്വിനോൾ അടങ്ങിയ മെക്സാഫോം, എന്ററോ വയോഫോം എന്നീമരുന്നുകൾ മുഖ്യമായും ഉല്പാദിപ്പിച്ചിരുന്നത് സീബാ ഗൈഗി എന്ന ബഹുരാഷ്ട്ര മരുന്ന് കമ്പനിയാണ്. ക്ലയോ ക്വിനോളിന്റെ ഉപയോഗം സ്മോൺ രോഗത്തിന് കാരണമാകുമെന്ന് കമ്പനിക്കറിയാമായിരുന്നു. എന്നാൽ അത് മറച്ചുവെച്ചുകൊണ്ടാണ് അക്കാലത്ത് ജപ്പാനിൽ വ്യാപകമായ ഉദരസംബന്ധമായ രോഗങ്ങൾക്ക് കമ്പനി ഈ മരുന്നുകൾ ധാരളമായി വിറ്റഴിച്ചത്. ഇതേ തുടർന്ന് അനവധിയാളുകൾക്ക് സ്മോൺ പിടിപെട്ടപ്പോൾ, അത് ജപ്പാനിൽ മാത്രം ഉണ്ടായ ഒരു പ്രതിഭാസമാണ് എന്നതരത്തിൽ പ്രചരണം നടത്താനാണ് സീബാഗൈഗി ശ്രമിച്ചത്. ബഹുരാഷ്ട്ര കമ്പനിയെന്ന സ്ഥാനം ഉപയോഗിച്ച്, തങ്ങൾക്കെതിരായ പ്രചരണങ്ങളെയെല്ലാം ആദ്യകാലത്ത് അവർ പ്രതിരോധിച്ചു. എന്നാൽ ഇതേ സമയം ടോക്യോ ജില്ലാക്കോടതിയിൽ സീബാഗൈഗിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയൽ ചെയ്യപ്പെടുകയും ഈ വിഷയത്തിലെ വിദഗ്ദ്ധൻ എന്ന നിലയിൽ ഒലിഹാൻസൺ കമ്പനിക്കെതിരായി കേസിലെ സാക്ഷിയാവുകയും ചെയ്തു. ഇതു കൂടാതെ പത്രസമ്മേളനം വിളച്ചും യോഗങ്ങൾ വിളിച്ചുകൂട്ടിയും അദ്ദേഹം സീബാഗൈഗി രോഗികളെ വഞ്ചിച്ചതിനെതിരായി പ്രചരണം നടത്തി.

ഈ സമരങ്ങളും കേസുകളുടെയും ഫലമായി കമ്പനിതന്നെ പരസ്യമായി തങ്ങൾ ചെയ്ത കുറ്റമേറ്റുപറഞ്ഞു. അവസാനം കോടതി സീബാഗൈഗിയെ കുറ്റക്കാരെന്ന് കണ്ടെത്തി. രോഗബാധിതർക്ക് വൻതുക നഷ്ടപരിഹാരം നൽകുവാൻ അവർ നിർബന്ധിതമാകേണ്ടിവന്നു. [3]

അവലംബം

[തിരുത്തുക]
  1. "ഒലിഹാൻസൺ ദിനം". Archived from കേരള ശാസ്ത്രസാഹിത്യ പരിഷത്ത് the original on 2013-06-01. Retrieved 15 മെയ് 2013. {{cite web}}: Check |url= value (help); Check date values in: |accessdate= (help)
  2. "പോളിറ്റിക്സ് ഓഫ് മെഡിസിൻസ്:ആക്ടിവിസം". Archived from the original on 2015-12-30. Retrieved 15 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  3. "ഹെൽത്ത് സ്കെപ്റ്റിസിസം". Retrieved 15 മെയ് 2013. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഒലി_ഹാൻസൺ&oldid=3627087" എന്ന താളിൽനിന്ന് ശേഖരിച്ചത്