Jump to content

ഒബ്സ്റ്റട്രിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Obstetrical Society of London എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1858 മുതൽ 1907 വരെ നിലനിന്നിരുന്ന, ലണ്ടൻ ആസ്ഥാനമായ ഒരു ഒബ്സ്റ്റട്രിക്കൽ സൊസൈറ്റി ആയിരുന്നു ഒബ്സ്റ്റട്രിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ. [1]

ചരിത്രം

[തിരുത്തുക]

1825-ൽ ആരംഭിച്ച ഒബ്‌സ്റ്റെട്രിക് സൊസൈറ്റിയുടെ പിൻഗാമിയായി, 1858-ലെ മെഡിക്കൽ ആക്ടിന്റെ അനന്തരഫലമായാണ് 1858-ൽ സൊസൈറ്റി സ്ഥാപിതമായത്. [2] സ്ഥാപക സംഘത്തിൽ ജെയിംസ് ഹോബ്സൺ അവെലിംഗ്,[3] റോബർട്ട് ബാൺസ്,[4] ഗ്രേലി ഹെവിറ്റ്, [5] ഹെൻറി ഓൾഡ്ഹാം, [6] എഡ്വേർഡ് റിഗ്ബി, വില്യം ടൈലർ സ്മിത്ത്, തോമസ് ഹോക്സ് ടാനർ,[7] ജോൺ എഡ്വേർഡ് ടിൽറ്റ്, സർ ചാൾസ് ലോക്കോക്ക്, സർ ജോർജ്ജ് ഡങ്കൻ ഗിബ് എന്നിവർ ഉൾപ്പെടുന്നു.

ആദ്യ 15 വർഷങ്ങളിൽ സൊസൈറ്റിയുടെ അംഗസംഖ്യ ഏകദേശം 600 ആയി ഉയർന്നു. ആക്ടിന്റെ നിർദ്ദേശങ്ങളിൽ മെഡിക്കൽ പ്രാക്ടീഷണർമാരുടെ നിയന്ത്രണം ഉൾപ്പെടുത്തിയിരുന്നു, മിഡ്‌വൈഫറിയെ സാക്ഷ്യപ്പെടുത്തുന്നതിലേക്ക് സൊസൈറ്റി കാലക്രമേണ തിരിഞ്ഞു. [2] 1872-ൽ അവതരിപ്പിച്ച ഡിപ്ലോമ "സാധാരണ പ്രസവത്തിൽ" മിഡ്‌വൈഫിന്റെ പങ്ക് തിരിച്ചറിഞ്ഞു. [8]

ഓവറിയോട്ടമി സംബന്ധിച്ച ഒരു തർക്കത്തിൽ, മറ്റ് അംഗങ്ങൾ എതിർത്തതിനെത്തുടർന്ന്, ബാർൺസ് വിട്ടുപോകുകയും 1884 ൽ ബ്രിട്ടീഷ് ഗൈനക്കോളജിക്കൽ സൊസൈറ്റി ആരംഭിക്കുകയും ചെയ്തു.[4] ആ വർഷാവസാനം നടന്ന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ, അവെലിംഗിന്റെയും ബാർണസിന്റെയും പിന്തുണയുള്ള ആൽഫ്രഡ് മെഡോസ് പരാജയപ്പെട്ടു. [9] 1907-ൽ രണ്ട് സൊസൈറ്റികളും റോയൽ സൊസൈറ്റി ഓഫ് മെഡിസിനിൽ ലയിച്ചു. [4]

പ്രസിഡന്റുമാർ

[തിരുത്തുക]

രണ്ടുവർഷത്തെ കാലാവധിയിൽ സേവനമനുഷ്ഠിച്ച സൊസൈറ്റിയുടെ പ്രസിഡന്റുമാർ ഇവരാണ്. [10]

  • 1859 എഡ്വേർഡ് റിഗ്ബി [10]
  • 1861 വില്യം ടൈലർ സ്മിത്ത് [10]
  • 1863 ഹെൻറി ഓൾഡ്ഹാം [10]
  • 1865 റോബർട്ട് ബാൺസ് [10]
  • 1867 ജോൺ ഹാൾ ഡേവിസ് [10] [11]
  • 1869 ഗ്രേലി ഹെവിറ്റ് [10]
  • 1871 ജോൺ ബ്രാക്സ്റ്റൺ ഹിക്സ് [10]
  • 1873 എഡ്വേർഡ് ജോൺ ടിൽറ്റ് [10]
  • 1875 വില്യം ഓവെറെൻഡ് പ്രീസ്റ്റ്ലി [10]
  • 1877 ചാൾസ് വെസ്റ്റ് [10]
  • 1879 വില്യം സ്മോൾട്ട് പ്ലേഫെയർ [10]
  • 1881 ജെയിംസ് മാത്യൂസ് ഡങ്കൻ [10]
  • 1883 ഹെൻറി ഗെർവിസ് [10]
  • 1885 ജോൺ ബാപ്റ്റിസ്റ്റ് പോട്ടർ [10] [12]
  • 1887 ജോൺ വില്യംസ് [10]
  • 1889 ആൽഫ്രഡ് ലൂയിസ് ഗലാബിൻ [10]
  • 1891 ജെയിംസ് വാട്ട് ബ്ലാക്ക് [10] [13]
  • 1893 ജോർജ്ജ് ഏണസ്റ്റ് ഹെർമൻ [10] [14]
  • 1895 ഫ്രാൻസിസ് ഹെൻറി ചാംപ്‌നിസ് [10] [15]
  • 1897 ചാൾസ് ജെയിംസ് കല്ലിംഗ്വർത്ത് [10]
  • 1899 ആൽബൻ ഡോറൻ [16]
  • 1901 പീറ്റർ ഹോറോക്സ് [17]
  • 1903 എഡ്വേർഡ് മാലിൻസ് [18]
  • 1905 വില്യം റാഡ്‌ഫോർഡ് ഡാക്കിൻ [19]
  • 1907 ഹെർബർട്ട് റിച്ചി സ്പെൻസർ, ലയനത്തിനുശേഷം റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഒബ്സ്റ്റട്രിക്കൽ ആൻഡ് ഗൈനക്കോളജിക്കൽ വിഭാഗത്തിന്റെ പ്രസിഡന്റായി. [20]

അവലംബം

[തിരുത്തുക]
  1. "The National Archives, Access to Archives: Royal Society of Medicine Records". Retrieved 17 August 2014.
  2. 2.0 2.1 Philip K. Wilson (1996). Childbirth: The medicalization of obstetrics. Taylor & Francis. pp. 38–9. ISBN 978-0-8153-2231-3.
  3. Moscucci, Ornella. "Aveling, James Hobson". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/58523. (Subscription or UK public library membership required.)
  4. 4.0 4.1 4.2 Lee, Sidney, ed. (1912). "Barnes, Robert" . Dictionary of National Biography (2nd supplement). Vol. 1. London: Smith, Elder & Co.
  5. "Munks Roll Details for William Morse Graily Hewitt". Archived from the original on 2016-03-04. Retrieved 17 August 2014.
  6. "Munks Roll Details for Henry Oldham". Archived from the original on 2015-10-17. Retrieved 17 August 2014.
  7. Baigent, Elizabeth. "Tanner, Thomas Hawkes". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/26964. (Subscription or UK public library membership required.)
  8. Professor Margaret Stacey (2 September 2003). The Sociology of Health and Healing: A Textbook. Routledge. p. 92. ISBN 978-1-134-89793-3.
  9. Ornella Moscucci (22 July 1993). The Science of Woman: Gynaecology and Gender in England, 1800-1929. Cambridge University Press. p. 171. ISBN 978-0-521-44795-9.
  10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 10.13 10.14 10.15 10.16 10.17 10.18 10.19 10.20 Transactions of the Obstetrical Society of London Vol. XLIX, (1900) p. ix; archive.org.
  11. "Munks Roll Details for John Hall Davis". Archived from the original on 2016-03-04. Retrieved 17 August 2014.
  12. "Munks Roll Details for John Baptiste Potter". Archived from the original on 2016-03-04. Retrieved 17 August 2014.
  13. "Munks Roll Details for James Watt Black". Archived from the original on 2016-03-04. Retrieved 17 August 2014.
  14. "Munks Roll Details for George Ernest Herman". Archived from the original on 2016-03-04. Retrieved 17 August 2014.
  15. "Munks Roll Details for Sir Francis Henry Champneys". Archived from the original on 2015-10-17. Retrieved 17 August 2014.
  16. Transactions of the Obstetrical Society of London Vol. XLIX, (1900) p. v; archive.org.
  17. Transactions of the Obstetrical Society of London, Vol. XLV, for the Year 1859-1907 (1904) p. ix; archive.org
  18. "Munks Roll Details for Sir Edward Malins". Archived from the original on 2016-03-04. Retrieved 17 August 2014.
  19. "Munks Roll Details for William Radford Dakin". Archived from the original on 2016-03-04. Retrieved 17 August 2014.
  20. Herbert Spencer, M.D., LL.D., F.R.C.P. Consulting Obstetric Physician, University College Hospital, The British Medical Journal Vol. 2, No. 4210 (Sep. 13, 1941), pp. 389-390, at p. 389. Published by: BMJ. Stable URL: https://www.jstor.org/stable/20321096