Jump to content

ന്യൂറംബർഗ് വിചാരണകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nuremberg Trials എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെർമൻ ഗോറിങ് അടക്കം 23 കൊടും കുറ്റവാളികളായ നാസികൾകളെയാണ് ആദ്യഘട്ടത്തിൽ വിചാരണ ചെയ്തത്

രണ്ടാം ലോകയുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾക്കെതിരെ സഖ്യകക്ഷികൾ ജർമനിയിലെ ന്യൂറംബെർഗ് പട്ടണത്തിൽ വച്ചുനടത്തിയ വിചാരണയാണ് ന്യൂറംബർഗ് വിചാരണകൾ . ഉന്നതരായ 22 നാസിതലവന്മാരാണ് ആദ്യഘട്ടത്തിൽ വിചാരണ ചെയ്യപ്പെട്ടത്. ഇതിനു പുറമേ 12 വിചാരണകൾ കൂടെ ന്യൂറംബർഗിൽ നടന്നു. നാസികൾക്ക് സാമ്പത്തിക സഹായവും മറ്റും ചെയ്തുകൊടുത്ത ജർമൻ വ്യവസായികൾ, ഡോക്റ്റർമാർ എന്നിവരും വിചാരണ ചെയ്യപ്പെട്ടു.1945 നവ്ംബർ 20 മുതൽ 1946 ഒക്റ്റോബർ 1 വരെ ജർമൻ നഗരമായ ന്യൂറംബർഗിലാണ് വിചാരണ നടന്നത്.അഡോൾഫ് ഹിറ്റ്ലർ,ജോസഫ് ഗീബൽസ്,ഹെയ്ൻറിച്ച് ഹിമ്മ്-ലർ, തുടങ്ങിയവർ യുദ്ധം അവസാനിക്കുന്നതിനു മുന്നേതന്നെ ആത്മഹത്യ ചെയ്തതിനാൽ വിചാരണ നേരിടേണ്ടിവന്നില്ല. അപ്രത്യക്ഷനായ മാർട്ടിൻ ബോർമൻ അയാളുടെ അഭാവത്തിൽ വിചരണ ചെയ്യപ്പെട്ടു.

പശ്ചാത്തലം

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിനു മുന്നേത്തന്നെ യുദ്ധം അടിച്ചേൽപ്പിച്ച നാസിനേതാക്കൾക്ക് അവരർഹിച്ച ശിക്ഷ നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെടുന്ന ജർമങ്കാരോട് എന്തുനിലപാട് സ്വീകരിക്കണമെന്നറിയാൻ സഖ്യകക്ഷികൾക്കിടയിൽ തിരക്കിട്ട ചർച്ചകൾ നടന്നു. വിചാരണകൂടാതെ തന്നെ നാസികളെയെല്ലാം വെടിവച്ചു കൊല്ലണമെന്ന അഭിപ്രായമായിരുന്നു ജോസഫ് സ്റ്റാലിനു ഉന്ദായിരുന്നത്. പക്ഷെ അമേരിക്കയും ബ്രിട്ടനും അതിനോട് യോജിച്ചില്ല. പ്രതികാരനടപടികൾ തെറ്റായകീഴ്വഴക്കമാവുമെന്നു അവർ വാദിച്ചു. ജനാധിപത്യത്തോട് ഉത്തരവാദിത്ത്വള്ള രാജ്യങ്ങൾ എന്നനിലയിൽ നീതിപൂർവമായ ഒരു വിചാരണയുടെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസും വാദിച്ചു. നാസിക്രൂരതകളെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നെങ്കിലും അതിന്റെ ഭീകരതയുടെ കാഠിന്യം മനസ്സിലായത് യുദ്ധശേഷമാണ്. ലോകം അന്നുവരെ കാണുകയോ,കേൾക്കുകയോ ചെയ്തിട്ടില്ലാത്ത വിധത്തിലുള്ള കാടത്തത്തിന്റെയും മൃഗീയതയുടെയും കഥകൾ പരിഷ്കൃതലോകരെ ഞെട്ടിച്ചു.ഭാവിയിൽ മറ്റൊരുഭരണകൂടവും ഇത്തരം കിരാതനടപടികൾക്ക് മുതിരരുത് എന്നതുകൊണ്ട് നീതിപൂർവമായ ഒരു വിചാരണയ്ക്കുവേണ്ടി ലോകമെങ്ങും ആവശ്യമുയർന്നു.

വിചാരണ

[തിരുത്തുക]

1945 നവംബർ 20 നു ന്യൂറംബർഗ്ഗിലെ പാലസ് ഒവ് ജസ്റ്റിസ് എന്ന കോടതിക്കെട്ടിടത്തിൽ അന്താരാഷ്ട്ര സൈനിക ട്രിബ്യൂണൽ പ്രവർത്തനമാരംഭിച്ചു. ജർമനിയിലെ നാസി ഭരണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ന്യൂറംബർഗ്ഗ്. നാസിഭരണകാലത്ത് നാസികൾ പടുകൂറ്റൻ റാലികൽ സംഘടിപ്പിച്ചത് ഇവിടെയായിരുന്നു. അവിടെവച്ചാണ് ഹിറ്റ്ലർ തന്റെ കിരാതനിയമകൾ ആദ്യമായി പൊതുവേദികളിൽ പ്രഖ്യാപിച്ചതും അതുകൊണ്ട് തന്നെ നാസി കുറ്റവാളികളെ വിചാരണ ചെയ്യാൻ അനുയോജ്യമായ മറ്റൊരു പ്രദേശമില്ലായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി ജർമൻ വക്കീലന്മാരും ഗുമസ്തന്മാരുമടങ്ങുന്ന സംഘം ഹാജരായി.

ശിക്ഷാവിധി

[തിരുത്തുക]

1946 ഒക്ടോബർ 16 ന് പത്തുപേർ തൂക്കിലേറ്റപ്പെട്ടു.മാസ്റ്റർ സെർജിയന്റ് ജോൺ സി വുഡിന്റെ കീഴിൽ ജോസഫ് മാൾട്ട എന്നപട്ടാളക്കാരൻ ആരാച്ചാരായി ശിക്ഷാവിധി നടപ്പാക്കി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ന്യൂറംബർഗ്_വിചാരണകൾ&oldid=2398505" എന്ന താളിൽനിന്ന് ശേഖരിച്ചത്