നോർബർട്ട് പാവന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Norbert Pavana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോർബർട്ട് പാവന

മലയാള നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായിരുന്നു നോർബർട്ട്‌ പാവന (28.03.1918 - 28.06.1981).

1918 മാർച്ച്‌ 28-ന് റിമ്മോൾഡിന്റേയും ഏലീശ്വയുടേയും മകനായി എറണാകുളം നഗരത്തിൽ എം.ജി. റോഡിനു സമീപമുണ്ടായിരുന്ന പാവനത്തറവാട്ടിൽ ജനിച്ചു. കൊച്ചിൻ പോർട്ട്‌ അഡ്‌മിനിട്രേറ്റീവ്‌ ഓഫീസിൽ ഉദ്യോഗസ്‌ഥനായിരുന്നു നോർബർട്ട്. 1970-ൽ താമസിച്ചിരുന്ന സ്‌ഥലം കൊച്ചിൻ ഷിപ്പ്‌യാഡിനുവേണ്ടി ഏറ്റെടുത്തപ്പോൾ ആലുവാപ്പുഴയുടെ തീരത്തുള്ള തുരുത്തിലേക്ക്‌ കുടംബം താമസം മാറി. സിപ്പി പള്ളിപ്പുറത്തിന്റെ ഭവനത്തിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ആലുവയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.[1]

വിലങ്ങുകൾ എന്ന നാടകം സ്വർഗരാജ്യം എന്ന പേരിൽ പി.ബി. ഉണ്ണി സിനിമ ആക്കിയെങ്കിലും ചിത്രം വിജയിച്ചില്ല.[1] ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എല്ലാം നോർബർട്ട് തന്നെയായിരുന്നു നിർവഹിച്ചത്.[2]

നാടകങ്ങൾ[തിരുത്തുക]

  • വിലങ്ങുകൾ
  • തടങ്കൽ പാളയങ്ങൾ
  • ദാഹിക്കുന്ന കടൽ
  • ശമ്പളദിവസം
  • വിശപ്പിന്റെ അടിമകൾ
  • മഴക്കാറ്‌ പെയ്‌തില്ല
  • പാളം തെറ്റിയ വണ്ടികൾ
  • നീലാകാശം
  • ഭൂമിയിൽ സമാധാനം
  • സിംഹാസനം
  • ചുവന്ന കായൽ
  • വേലിയും വിളവും

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • നാല്‌ക്കാലികൾ
  • കെട്ട്‌
  • സങ്കീർത്തനം
  • സ്വർഗ്ഗരാജ്യം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോർബർട്ട്_പാവന&oldid=3968760" എന്ന താളിൽനിന്ന് ശേഖരിച്ചത്