നോർബർട്ട് പാവന
മലയാള നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായിരുന്നു നോർബർട്ട് പാവന (28.03.1918 - 28.06.1981).
1918 മാർച്ച് 28-ന് റിമ്മോൾഡിന്റേയും ഏലീശ്വയുടേയും മകനായി എറണാകുളം നഗരത്തിൽ എം.ജി. റോഡിനു സമീപമുണ്ടായിരുന്ന പാവനത്തറവാട്ടിൽ ജനിച്ചു. കൊച്ചിൻ പോർട്ട് അഡ്‌മിനിട്രേറ്റീവ് ഓഫീസിൽ ഉദ്യോഗസ്‌ഥനായിരുന്നു നോർബർട്ട്. 1970-ൽ താമസിച്ചിരുന്ന സ്‌ഥലം കൊച്ചിൻ ഷിപ്പ്‌യാഡിനുവേണ്ടി ഏറ്റെടുത്തപ്പോൾ ആലുവാപ്പുഴയുടെ തീരത്തുള്ള തുരുത്തിലേക്ക് കുടംബം താമസം മാറി. സിപ്പി പള്ളിപ്പുറത്തിന്റെ ഭവനത്തിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ആലുവയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.[1]
വിലങ്ങുകൾ എന്ന നാടകം സ്വർഗരാജ്യം എന്ന പേരിൽ പി.ബി. ഉണ്ണി സിനിമ ആക്കിയെങ്കിലും ചിത്രം വിജയിച്ചില്ല.[1] ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എല്ലാം നോർബർട്ട് തന്നെയായിരുന്നു നിർവഹിച്ചത്.[2]
നാടകങ്ങൾ
[തിരുത്തുക]- വിലങ്ങുകൾ
- തടങ്കൽ പാളയങ്ങൾ
- ദാഹിക്കുന്ന കടൽ
- ശമ്പളദിവസം
- വിശപ്പിന്റെ അടിമകൾ
- മഴക്കാറ് പെയ്‌തില്ല
- പാളം തെറ്റിയ വണ്ടികൾ
- നീലാകാശം
- ഭൂമിയിൽ സമാധാനം
- സിംഹാസനം
- ചുവന്ന കായൽ
- വേലിയും വിളവും
ചലച്ചിത്രങ്ങൾ
[തിരുത്തുക]- നാല്‌ക്കാലികൾ
- കെട്ട്
- സങ്കീർത്തനം
- സ്വർഗ്ഗരാജ്യം