Jump to content

ന്യൂ ഓർലിയൻസ് നഗരം

Coordinates: 29°57′N 90°4′W / 29.950°N 90.067°W / 29.950; -90.067
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(New Orleans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂ ഓർലിയൻസ്, ലൂയിസിയാന
City of New Orleans
പതാക ന്യൂ ഓർലിയൻസ്, ലൂയിസിയാന
Flag
Official seal of ന്യൂ ഓർലിയൻസ്, ലൂയിസിയാന
Seal
Nickname(s): 
The Crescent City; The Big Easy; The City That Care Forgot; Nawlins; NOLA
Location in the U.S. state of Louisiana
Location in the U.S. state of Louisiana
ന്യൂ ഓർലിയൻസ്, ലൂയിസിയാന is located in the United States
ന്യൂ ഓർലിയൻസ്, ലൂയിസിയാന
ന്യൂ ഓർലിയൻസ്, ലൂയിസിയാന
Location in the United States of America
Coordinates: 29°57′N 90°4′W / 29.950°N 90.067°W / 29.950; -90.067
CountryUnited States
StateLouisiana
ParishOrleans
Founded1718
നാമഹേതുPhilippe II, Duke of Orléans (1674-1723)
ഭരണസമ്പ്രദായം
 • MayorMitch Landrieu (D)
വിസ്തീർണ്ണം
 • City and Parish350 ച മൈ (900 ച.കി.മീ.)
 • ഭൂമി169 ച മൈ (440 ച.കി.മീ.)
 • ജലം181 ച മൈ (470 ച.കി.മീ.)
 • മെട്രോ
3,755.2 ച മൈ (9,726.6 ച.കി.മീ.)
ഉയരം
−6.5 to 20 അടി (−2 to 6 മീ)
ജനസംഖ്യ
 (2015)[1]
 • City and Parish389,617 (US: 49th)
 • ജനസാന്ദ്രത2,274/ച മൈ (858/ച.കി.മീ.)
 • മെട്രോപ്രദേശം
1,262,888 (US: 46th)
Demonym(s)New Orleanian
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ഏരിയ കോഡ്504
വെബ്സൈറ്റ്nola.gov

ന്യൂ ഓർലിയൻസ് (/nuː ˈɔːrlᵻnz, -ˈɔːrli.ənz, -ɔːrˈliːnz/ [2][3]അഥവാ /ˈnɔːrlᵻnz/; ഫ്രഞ്ച്: La Nouvelle-Orléans [la nuvɛlɔʁleɑ̃] അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പ്രധാന തുറമുഖവും ഏറ്റവും വലിയ നഗരവും മെട്രോപോളിറ്റൻ മേഖലയുമാണ്. ഈ തുറമുഖ നഗരത്തിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 343,829 ആണ്. ന്യൂ ഓർലിയൻസ് മെട്രോപോളിറ്റൻ മേഖലയിലെ (ന്യൂ ഓർലിയൻസ്-മെറ്റയറി-കെന്നെർ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖല) ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,167,764 ആണ്. ജനസംഖ്യാടിസ്ഥാനത്തിൽ ഈ മേഖല ഐക്യനാടുകളിലെ 46 ആമത്തെ സ്ഥാനം അലങ്കരിക്കുന്നു.  ന്യൂ ഓർലിയൻസ്-മെറ്റയറി-ബൊഗാലുസ് കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖല, എന്ന അൽപംകൂടി വലിയ വ്യവസായ മേഖലയിലെ ജനസംഖ്യ 2010 ലെ കണക്കുകൾ പ്രകാരം 1,452,502 ആണ്.

ലൂയിസ് XV ൻറെ കാലത്ത് 1715 മുതൽ 1723 വരെ രാജപ്രതിനിധിയായിരുന്ന ഡ്യൂക്ക് ആഫ് ഓർലിയൻസിൻറെ ബഹുമാനാർത്ഥമാണ് ഫ്രഞ്ച് കുടിയേറ്റക്കാർ ഈ നഗരത്തിന് ന്യൂ ഓർലിയൻസ് എന്ന പേരു നൽകിയത്. യൂറോപ്യൻ സാംസ്കാരിക പാരമ്പര്യമാണ് ഈ നഗരത്തിനുള്ളത്. 

ലൂയിസിയാനയുടെ തെക്കുകിഴക്കായിട്ടാണ് ന്യൂ ഓർലിയൻസ് നഗരം സ്ഥിതി ചെയ്യുന്നത്. മിസിസ്സിപ്പി നദി നഗരത്തിലൂടെ വളഞ്ഞുപുളഞ്ഞു കടന്നു പോകുന്നു. ന്യൂ ഓർലിയൻസ് നഗരവും ഓർലിയൻസ് പാരിഷു  ഒരേ അതിർത്തി പങ്കിടുന്നു. നഗരത്തിനും പാരിഷിനും വടക്ക് സെൻറ് തമ്മാനി, കിഴക്ക് സെൻറ് ബർനാർഡ്, തെക്ക് പ്ലാക്വെമൈൻസ്, തെക്കും പടിഞ്ഞാറും ജഫേർസൺ എന്നീ പാരിഷുകൾ അതിരിടുന്നു. വടക്കു ദിശയിലുള്ള പൊൻറ്ചാർട്രെയിൻ തടാകം ഭാഗികമായി നഗരപരധിക്കുള്ളിൽ വരുന്നു. അതുപോലെതന്നെ ബോർഗ്നെ തടാകം നഗരത്തിനും പാരിഷിനും കിഴക്കായി നിലനിൽക്കുന്നു. കത്രീന ചുഴലിക്കൊടുങ്കാറ്റിനു മുമ്പ് ലൂയിസിയാനയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പാരിഷായിരുന്നു ഓർലിയൻസ് പാരിഷ്. 2015 ലെ കണക്കുകൾ പ്രകാരം ജഫേർസൺ പാരിഷ്, ഈസ്റ്റ് ബാറ്റൺ റഗ്ഗ് പാരിഷുകൾ കഴിഞ്ഞാൽ ജനസാന്ദ്രതയിൽ ഈ പാരിഷിനു മൂന്നാം സ്ഥാനമാണുള്ളത്.

ചരിത്രം

[തിരുത്തുക]

ആദ്യകാലഘട്ടം

[തിരുത്തുക]

ജീൻ-ബാപ്റ്റിസ്റ്റെ ലെ മൊയ്ലെ ഡെ ബിയെൻവില്ലെ എന്ന കോളനിവൽക്കരണ വിദഗ്ദ്ധൻറെ നിർദ്ദേശപ്രകാരം, ചിറ്റിമച്ച അമേരിന്ത്യൻ വർഗ്ഗം അധിവസിച്ചിരുന്ന പ്രദേശത്ത്  ലാ നൌവെല്ലെ-ഓർലിയൻസ് (ന്യൂ ഓർലിയൻസ്) ഫ്രഞ്ച് മിസിസ്സിപ്പി കമ്പനിയുടെ നേതൃത്വത്തിൽ 1718 മെയ് 7 നാണ് സ്ഥാപിക്കപ്പെട്ടു.

അക്കാലത്ത് ഫ്രഞ്ച് സാമ്രാജ്യത്തിലെ രാജപ്രതിനിധിയും ഓർലിയൻസിലെ ഡ്യൂക്കും ആയിരുന്ന ഫിലിപ്പ് II ൻറെ ബഹുമാനാർത്ഥമാണ് ഈ പേരു നൽകപ്പെട്ടത്. അദ്ദേഹത്തിൻറെ പദവി ഫ്രഞ്ച് പട്ടണമായ ഓർലിയൻസ് പട്ടണത്തിൻറെ പേരിനെ ആസ്പദമാക്കിയാണ്. 1763 ലെ പാരീസ് ഉടമ്പടി പ്രകാരം ഈ ഫ്രഞ്ച് കോളനി സ്പെയിൻ സാമ്രാജ്യത്തിന് വിട്ടുകൊടുക്കപ്പെട്ടു. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ന്യൂ ഓർലിയൻസ് തുറമുഖം വിമതർക്ക്  നിയമവിരുദ്ധമായി സഹായം നൽകുന്ന പ്രധാന കേന്ദ്രമായി വർത്തിച്ചു. ഈ തുറമുഖം വഴി സൈനികോപകരണങ്ങളും ചരക്കുവിതരണവും മിസിസ്സിപ്പി നദിവരെ എത്തിച്ചിരുന്നു. 1779 ൽ സ്പാനിഷ് പട്ടാള നേതാവും കോളോണിയൽ ഭരണകർത്താവുമായിരുന്ന “ബെർനാർഡോ ഡെ ഗാൽവെസ് വൈ മാഡ്രിഡ്” വിജയകരമായി പട്ടണത്തിൽ നിന്ന് ഒരു പോർമുഖം, ബ്രിട്ടീഷുകാർക്കെതിരെ തെക്കൻ മേഖലയിൽ തുറന്നു. ന്യൂ ഓർലിയൻസ് പട്ടണം ((Spanish: Nueva Orleans)  1803 ൽ ഫ്രാൻസിനു തിരിച്ചു കൊടുക്കുന്നതുവരെ സ്പാനിഷ് നിയന്ത്രണത്തിൽത്തന്നെ തുടർന്നു.    

അവലംബം

[തിരുത്തുക]
  1. "County Totals Datasets: Population Estimates".
  2. https://en.wikipedia.org/wiki/New_Orleans#cite_note-2. {{cite web}}: Missing or empty |title= (help)
  3. https://en.wikipedia.org/wiki/New_Orleans#cite_note-mw-3. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ന്യൂ_ഓർലിയൻസ്_നഗരം&oldid=3714087" എന്ന താളിൽനിന്ന് ശേഖരിച്ചത്