എൻ.പി. ഹാഫിസ് മുഹമ്മദ്
എൻ.പി. ഹാഫിസ് മുഹമ്മദ് | |
---|---|
![]() എൻ.പി ഹാഫിസ് മുഹമ്മദ് ഷാർജ ബുക്ഫെയറിൽ 2021 | |
Nationality | ഭാരതീയൻ |
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും സാമൂഹ്യശാസ്ത്രകാരനും എഴുത്തുകാരനുമാണ് എൻ.പി. ഹാഫിസ് മുഹമ്മദ്.
ജീവിതം[തിരുത്തുക]
1956 ൽ കോഴിക്കോട് ജനനം. നോവലിസ്റ്റ് എൻ.പി. മുഹമ്മദാണ് പിതാവ്. കേരള സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും ബാംഗ്ലൂർ സർവലാശാലയിൽ നിന്ന് എംഫിലും കരസ്ഥമാക്കി. 'മലബാറിലെ മാപ്പിള മുസ്‌ലിം മരുമക്കത്തായത്തിന്റെ സാമൂഹിക പശ്ചാത്തലം' എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി.[1] കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ സോഷ്യോളജി വിഭാഗത്തിൽ മുപ്പതുവർഷക്കാലം അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം 2011-ൽ വിരമിച്ചു. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള എം.എം. ഗനി അവാർഡിനർഹനായി[2]. പൂവും പുഴയും എന്ന ഗ്രന്ഥത്തിനു ഇടശ്ശേരി അവാർഡ് ലഭിച്ചു. 2010-ൽ മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ഗ്രന്ഥത്തിനും 2012-ൽ കുട്ടിപ്പട്ടാളത്തിൻറെ കേരള പര്യടനം എന്ന കൃതിക്കും മികച്ച ബാലസാഹിത്യത്തിനുള്ള കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്[3]. കോഴിക്കോട്ടെ പല സാമൂഹ്യ സംഘടനകളിലും ഇന്നും സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്നു.
കൃതികൾ[തിരുത്തുക]
- പൂവും പുഴയും
- പ്രണയസഞ്ചാരത്തിൽ
- തള്ളക്കുരങ്ങും പുള്ളിപ്പുലിയും
- എസ്‌പതിനായിരം
- മുഹമ്മദ് അബ്ദുറഹ്‌മാൻ
- നീലത്തടാകത്തിലെ നിധി
- കൂട്ടക്ഷരം
- ചെറിയ ചെറിയ മീനുകളും വലിയ മത്സ്യങ്ങളും
- മദ്യത്തിൽനിന്നും മയക്കുമരുന്നിൽനിന്നും ശാശ്വതമോചനം (മാതൃഭൂമി ബുക്സ്)
- ഹാഫിസ് മുഹമ്മദിന്റെ കഥകൾ
- ബഹുമാന്യനായ പാദുഷ (ഐ.പി.എച്ച്)[4]
- കുട്ടിപ്പട്ടാളത്തിൻറെ കേരള പര്യടനം
- റംസാൻ വ്രതം - പ്രാധാന്യവും ശാസ്ത്രീയതയും[5].
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം - 2010[6]
- കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരം
അവലംബം[തിരുത്തുക]
- ↑ http://www.varthamanam.com/index.php/news4/4718-2011-12-29-02-11-38[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-14.
- ↑ "ബാലസാഹിത്യപുരസ്കാരങ്ങൾ – KSICL – ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – Kerala State Institute of Children's Literature | Children's Book Publisher in Kerala" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-08-11.
- ↑ കേരള സാഹിത്യ അക്കാദമി
- ↑ "ചെറിയ വലിയ പെരുന്നാൾ". ഡി.സി. ബുക്സ്. 2013 ഓഗസ്റ്റ് 08. മൂലതാളിൽ നിന്നും 2014-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 16.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - ബാലസാഹിത്യ അവാർഡുകൾ 2012 പ്രഖ്യാപിച്ചു". കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്. Archived from the original on 2013-08-30. ശേഖരിച്ചത് 2013 ഓഗസ്റ്റ് 30.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)