മീററ്റ് കത്രിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meerut scissors എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരേന്ത്യയിലെ മീററ്റ് നഗരത്തിനു ചുറ്റിലുമുള്ള ചെറുകിട വ്യവസായയൂണിറ്റുകൾ നിർമ്മിച്ചുവിൽക്കുന്ന പ്രത്യേകതരം കത്രികകളാണു് മീററ്റ് കത്രികകൾ. പഴയ ഉരുക്ക് റീസൈക്കിൾ ചെയ്തുകൊണ്ട് ഉണ്ടാക്കുന്നതും വസ്ത്രനിർമ്മാണത്തിനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമായ ഈ ഉപകരണത്തിനു് 2013 ജനുവരിയിൽ ഭൂമിശാസ്ത്രസൂചികയ്ക്കുള്ള അംഗീകാരം ലഭിച്ചു.[1] ചെറുകിട വ്യവസായങ്ങൾ ഉല്പാദിപ്പിക്കുന്ന ഒരു തൊഴിലുപകരണത്തിനു് ഇത്തരത്തിൽ ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണു് ഇതു്[1]. മുന്നൂറിലധികം വർഷമായി മീററ്റിലെ വിദഗ്ദ്ധകൈത്തൊഴിലുകാർ തുടർന്നുവരുന്ന ഈ വ്യവസായത്തിലൂടെ 250-ലധികം യൂണിറ്റുകളിലായി 70,000ത്തിൽ അധികം ആളുകൾക്കു് നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കുന്നുണ്ടു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീററ്റ്_കത്രിക&oldid=3747950" എന്ന താളിൽനിന്ന് ശേഖരിച്ചത്