മീററ്റ് കത്രിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉത്തരേന്ത്യയിലെ മീററ്റ് നഗരത്തിനു ചുറ്റിലുമുള്ള ചെറുകിട വ്യവസായയൂണിറ്റുകൾ നിർമ്മിച്ചുവിൽക്കുന്ന പ്രത്യേകതരം കത്രികകളാണു് മീററ്റ് കത്രികകൾ. പുനർനിർമ്മിച്ച ഉരുക്കുകൊണ്ട് ഉണ്ടാക്കുന്നതും വസ്ത്രനിർമ്മാണത്തിനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമായ ഈ ഉപകരണത്തിനു് 2013 ജനുവരിയിൽ ഭൂമിശാസ്ത്രസൂചികയ്ക്കുള്ള അംഗീകാരം ലഭിച്ചു. ചെറുകിട വ്യവസായങ്ങൾ ഉല്പാദിപ്പിക്കുന്ന ഒരു തൊഴിലുപകരണത്തിനു് ഇത്തരത്തിൽ ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണു് ഇതു്[1]. മുന്നൂറിലധികം വർഷമായി മീററ്റിലെ വിദഗ്ദ്ധകൈത്തൊഴിലുകാർ തുടർന്നുവരുന്ന ഈ വ്യവസായത്തിലൂടെ 250-ലധികം യൂണിറ്റുകളിലായി 70,000ത്തിൽ അധികം ആളുകൾക്കു് നേരിട്ടോ അല്ലാതെയോ തൊഴിൽ ലഭിക്കുന്നുണ്ടു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീററ്റ്_കത്രിക&oldid=2326985" എന്ന താളിൽനിന്നു ശേഖരിച്ചത്