മയ്യനാട്ട് ഏ. ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mayyanad A. John എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മയ്യനാട് എ. ജോൺ
A. John Mayyanad.png
മയ്യനാട് എ. ജോൺ
ജനനം(1894-08-08)ഓഗസ്റ്റ് 8, 1894
മരണം1968 ജനുവരി 20
ശവകുടീരംസെൻറ്. ജേക്കബ്ബ് ദേവാലയം മയ്യനാട്
ദേശീയതഇന്ത്യൻ
Notable work
ക്രിസ്തുദേവാനുകരണം

പ്രമുഖനായ മലയാള ക്രൈസ്തവ സാഹിത്യകാരനായിരുന്നു മയ്യനാട് എ. ജോൺ(8 ആഗസ്റ്റ് 1894 - 20 ജനുവരി 1968).

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ മയ്യനാട് കോടിയിൽ വീട്ടിൽ വറീത് ആന്റണിയുടെയും മറിയത്തിന്റെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം സ്വദേശത്തും കലാശാലാ വിദ്യാഭ്യാസം തിരുവനന്തപുരത്തുമായിരുന്നു. ബിരുദം നേടിയശേഷം പത്ര പ്രവർത്തനത്തിലും സാഹിത്യ രചനയിലും ശ്രദ്ധയൂന്നി. പതിനാറ് പുസ്തകങ്ങൾ രചിച്ചു.[1]

കൃതികൾ[തിരുത്തുക]

 • വേദഗ്രന്ഥം
 • ശ്രീയേശുക്രിസ്തു(1924)
 • ശ്രീ യേശുചരിതം(1927)[2]
 • കന്യകാമറിയം
 • അന്തോണി പാദുവാ(1932)
 • ഫ്രാൻസിസ് അസീസി(1936)
 • ഫ്രാൻസിസ് സേവ്യർ (1939)
 • ക്രിസ്തുദേവാനുകരണം (1939)(തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷൻസ് ഓഫ് ജീസസ് ക്രൈസ്റ്റ് പരിഭാഷ)
 • ഫബിയോള(1940) - കാർഡിനൽ വൈസ്മെന്റെ ഫബിയോള ആഖ്യായികയുടെ പരിഭാഷ
 • ഭക്തമിത്രം(1944)
 • ക്രിസ്തുവിന്റെ ചരമകാലം(1948)
 • കൊച്ചുപൂക്കൾ(1956) - ലിറ്റിൽ ഫ്ളവേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് എന്ന കവിതയുടെ പരിഭാഷ
 • സെന്റ് പോൾ (1957)
 • ഫാദർ ഡാമിയൻ(1957)
 • ബിഷപ്പ് ബെൻസിഗർ
 • വിൻസെന്റ് ഡി പോൾ
 • വേദഗ്രന്ഥം(ബൈബിൾ പരിഭാഷ) പുതിയ നിയമം പ്രസിദ്ധപ്പെടുത്തി. പഴയ നിയമം അച്ചടിപ്പിച്ചിട്ടില്ല

വിവാദങ്ങൾ[തിരുത്തുക]

1937-ൽ മയ്യനാട്ട് ഏ. ജോണിന്റെ ക്രിസ്ത്വാനുകരണം തർജ്ജമ അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിൽ ശ്രദ്ധിയ്ക്കപ്പെട്ടു. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. 1990-കളിൽ എറണാകുളം ബ്രോഡ് വേയിലെ സെയിന്റ് പോൾസ് പ്രസാധകർ ഈ കൃതിയുടെ പുനഃപ്രസിദ്ധീകരണം നടത്തി.

അവലംബം[തിരുത്തുക]

 1. വി. ലക്ഷ്മണൻ (1996). കൊല്ലത്തിന്റെ ആധുനിക ചരിത്രം. കൊല്ലത്തിന്റെ ആധുനിക ചരിത്ര പ്രകാശന സമിതി. p. 142.
 2. http://www.employees.org/~mayyanad/mayyanad/works_of_mayyanad_a_john.html

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മയ്യനാട്ട്_ഏ._ജോൺ&oldid=2462901" എന്ന താളിൽനിന്ന് ശേഖരിച്ചത്